Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എമര്‍ജിംഗ്‌ കേരള എവിടെയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2013, 08:34 pm IST
inVicharam

കഴിഞ്ഞ വര്‍ഷം ഈ സമയത്ത്‌ എമര്‍ജിംഗ്‌ കേരളയുടെ സമാപന വേദിയില്‍നിന്നുകൊണ്ട്‌ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിവിധ രാജ്യങ്ങളില്‍നിന്നായി 40000 കോടിയുടെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ പല വന്‍കിട പദ്ധതി വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കാനും ഭരണകൂട പ്രമാണിമാര്‍ മുന്‍നിരയിലായിരുന്നു. എന്നാല്‍ 2013 സെപ്റ്റംബര്‍ 15 ന്‌ വിവരാവകാശപ്രകാരം കണക്കെടുത്തു നോക്കുമ്പോള്‍ ഇതില്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്ന്‌ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. എമര്‍ജിംഗ്‌ കേരളാ നിര്‍ദ്ദേശങ്ങളില്‍പ്പെട്ട 176 പദ്ധതികളില്‍ ഒന്നില്‍പ്പോലും ധാരണാപത്രമെങ്കിലും ഒപ്പിട്ടിട്ടില്ലെന്നതാണ്‌ ഇക്കാര്യത്തില്‍ ലഭിക്കുന്ന ഔദ്യോഗിക മറുപടി. എമര്‍ജിംഗ്‌ കേരള പൂര്‍ണ്ണ പരാജയമാണോയെന്ന്‌ ചിന്തിക്കാന്‍പോലുമാരുമിവിടെയില്ല. ഇത്തരം പ്രശ്നങ്ങളില്‍ വിലയിരുത്തല്‍ നടത്താന്‍ ആരും മുന്നോട്ടുവരുന്നില്ല എന്നതാണ്‌ കേരളം നേരിടുന്ന ഗുരുതരപ്രശ്നം.

നീതിപാലകരുടെ ജനനേന്ദ്രിയ വിരോധവും, ചീമുട്ടയേറിന്റെ സംസ്കാരവും, സരിതാ നായരുടെ സാരിയും ജാഡയുമൊക്കെ ആസ്വദിക്കുന്നതിനപ്പുറം മലയാളിക്കെന്തു രാഷ്‌ട്രീയ പ്രബുദ്ധതയെന്നു ചോദിക്കുന്നവരെ കൊഞ്ഞനം കുത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌. പുരുഷന്റെ ജനനേന്ദ്രിയം യുദ്ധരംഗത്തും തടവറയിലും അന്ത:പുരങ്ങളിലും അക്രമിക്കപ്പെടുകയും ഷണ്ഡീകരിക്കപ്പെടുകയും ചെയ്ത ചരിത്രം പാശ്ചാത്യനാടുകള്‍ക്കുള്ളതാണ്‌. കത്തോലിക്കാ സഭയുടെ വിച്ഛൗണ്ടിങ്ങിലും മതദ്രോഹശിക്ഷകളിലും ജനനേന്ദ്രിയ അക്രമണം ക്രൂരമായ ശിക്ഷാവിധിയായിരുന്നു. എന്നാല്‍ പരിഷ്കൃത സമൂഹമായ കേരളക്കരയില്‍ നിയമപാലകന്‍ പരസ്യമായി ഈ കിരാതകൃത്യം നടത്തിയിട്ടും കേസ്സെടുക്കാന്‍ രണ്ടു ദിവസം വേണ്ടിവന്ന നാടാണിത്‌. നമ്മുടെ രാഷ്‌ട്രീയ സ്വാധീനത്തിലൂന്നിയ നിയമക്രമം അത്രത്തോളം അപരിഷ്കൃതമാണ്‌.

ജനാധിപത്യത്തില്‍ എതിര്‍ക്കുന്നവനെ ശത്രുവായി കാണുന്ന കാഴിചപ്പാട്‌ പാടില്ലാത്തതാണ്‌. കമ്യൂണിസ്റ്റ്‌ വ്യവസ്ഥയില്‍ മാത്രമേ എതിര്‍ചേരിക്കാരന്‍ അവകാശങ്ങള്‍ക്കര്‍ഹതയില്ലാത്ത, ഉന്മൂലനം ചെയ്യപ്പെടേണ്ട ശത്രുവാകുന്നുള്ളൂ. പക്ഷേ, കേരളത്തില്‍ എണ്ണയിട്ടയന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന മുഖ്യകക്ഷി ചീമുട്ടയേറും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കലും മുഖമുദ്രയാക്കി നിയമവാഴ്ച തകര്‍ക്കുന്നു. സരിതാ നായര്‍ പ്രശ്നം അരങ്ങുതകര്‍ത്ത നാളുകളില്‍ ദൃശ്യവും ശ്രാവ്യവുമായ മാധ്യമങ്ങള്‍ ജനവാസികള്‍ക്ക്‌ പകര്‍ന്നു നല്‍കിയ പ്രബുദ്ധതയും കാഴ്ചകളും ആരോഗ്യമുള്ള ഒരു സമൂഹത്തെയല്ല ഉയര്‍ത്തിക്കാട്ടിയത്‌. എമര്‍ജിംഗ്‌ കേരളയല്ല മറിച്ച്‌ എമര്‍ജിംഗ്‌ മാഫിയയാണ്‌ ഒരു കൊല്ലം കൊണ്ടിവിടെ തഴച്ചുവളര്‍ന്നതെന്ന അപ്രിയ സത്യം കണ്ടില്ലെന്നു നടിക്കാനാവില്ല.

രാഷ്‌ട്രീയക്കാരന്‍ ജനങ്ങളെ പഠിപ്പിക്കേണ്ട അദ്ധ്യാപകരാണ്‌. വിധികര്‍ത്താക്കളായ ജനങ്ങള്‍ക്ക്‌ ശരിയായ അവബോധം പകര്‍ന്നു നല്‍കേണ്ട ചുമതല വിവിധ കക്ഷികളില്‍പ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്കുണ്ട്‌. സദാചാരനിഷ്ഠമായ ഒരു സമൂഹത്തെ ഉറപ്പുവരുത്തേണ്ട ചുമതലയും അവര്‍ക്കുണ്ട്‌. കുറ്റവാളികള്‍ക്കെതിരേ നിയമം കര്‍ശനമായി അതിന്റെ ദൗത്യം നിറവേറ്റുകയും വേണം. എന്നാല്‍ താക്കോല്‍ പഴുതിലൂടെ സദാചാരം നോക്കി ഉള്ളതുമില്ലാത്തതുമൊക്കെ പുരപ്പുറത്തുകയറി വിളിച്ചുകൂവുന്ന ശൈലി നാടിനു ഗുണകരമല്ല. ആത്മസംയമനവും ആര്‍ജ്ജിത സംസ്കാരത്തിലൂന്നിയ പക്വതയും സമര്‍പ്പണബോധവുമുള്ള പൊതുപ്രവര്‍ത്തകര്‍ അന്യംനിന്നുപോകുന്ന കാലഘട്ടംകൂടിയാണിത്‌. പണം സമ്പാദിക്കാനും ജീവിതത്തില്‍ ഉയര്‍ച്ച നേടാനുമുള്ള നെട്ടോട്ടത്തില്‍ ആത്മാവു നഷ്ടപ്പെടുന്ന പൊതുപ്രവര്‍ത്തകരുടെ എണ്ണം ഇവിടെ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്‌. കല്ലും കുറുവടിയും ബോംബും ചീമുട്ടയും സമരായുധമാക്കി രാഷ്‌ട്രീയ അങ്കം നടത്തുന്നവര്‍ ഏതു പാര്‍ട്ടിയല്‍പ്പെട്ടവരായാലും നാടിന്‌ ശാപവും ഭാരവുമാണ്‌. ഇത്തരം ദുഷ്പ്രവണത ഏറ്റവുമധികം വര്‍ദ്ധിച്ചുവരുന്ന സംസ്ഥാനമാണിപ്പോള്‍ കേരളം.

സാമ്പത്തിക വളര്‍ച്ച, വിലക്കയറ്റം, ഭക്ഷ്യ ലഭ്യത, കയറ്റിറക്കുമതി മേഖല, നാണയപ്പെരുപ്പം, കാര്‍ഷിക-വ്യവസായിക വളര്‍ച്ച, കറന്‍സിയുടെ മൂല്യം, രാഷ്‌ട്ര സുരക്ഷ, അതിര്‍ത്തി പ്രശ്നങ്ങള്‍, ക്രമസമാധാനരംഗം തുടങ്ങി ഒട്ടേറെ കാര്യങ്ങളെക്കുറിച്ച്‌ ബിജെപി കേന്ദ്രത്തില്‍ അധികാരമേല്‍ക്കുന്നതിനു മുന്‍പുള്ള സ്ഥിതി, അക്കാലത്തുണ്ടായ നേട്ടങ്ങള്‍, ബിജെപി ഭരണം ഒഴിഞ്ഞശേഷമുള്ള സ്ഥിതി എന്നിവ തുറന്ന ചര്‍ച്ചയ്‌ക്കു വിധേയമാക്കേണ്ടതാണ്‌. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കു ശരിയായ അവബോധം നല്‍കുന്നതിന്‌ ഭരണ-പ്രതിക്ഷകക്ഷികളും മാധ്യമ പ്രചാരണ സംവിധാനങ്ങളും തയ്യാറല്ലെന്നതാണ്‌ ദു:ഖസത്യം. ജനങ്ങളെ ഇത്തരം പ്രശ്നങ്ങളില്‍ ബോധവല്‍ക്കരിക്കപ്പെടാത്ത സംസ്ഥാനമാണ്‌ കേരളം. ഈ പോരായ്‌മയില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക്‌ വലുതാണ്‌.

എമേര്‍ജിംഗ്‌ കേരളയുടെ പരാജയം ചര്‍ച്ച ചെയ്യാത്ത കേരളം ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ്‌ മീറ്റിന്റെ പരാജയവും ബോധപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുകയായിരുന്നു. 2003 ജനുവരിയില്‍ നടന്ന ആഗോള നിക്ഷേപക സമാഗമം വന്‍ പ്രതീക്ഷയായിരുന്നു നല്‍കിയത്‌. അന്നത്തെ പ്രധാനമന്ത്രി വാജ്പേയി പരമാവധി അതിലുള്‍പ്പെട്ട വികസന സംരംഭങ്ങള്‍ക്ക്‌ സഹായം നല്‍കിയിരുന്നു. മുഖ്യമന്ത്രി ആന്റണിയും അന്നത്തെ പ്രതിപക്ഷ നേതാവ്‌ അച്യുതാനന്ദനും കൈകോര്‍ത്തുപിടിച്ച്‌ വികസനമന്ത്രം ചൊല്ലിയിരുന്നു. പക്ഷേ പ്രഖ്യാപിച്ച 32000 കോടി കയുടെ വിദേശ നിക്ഷേപം ഇങ്ങോട്ടെത്തിയില്ല.
പത്തുവര്‍ഷംകൊണ്ട്‌ കേരളത്തെ വന്‍ സാമ്പത്തിക ശക്തിയാക്കുമെന്ന അന്നത്തെ പ്രഖ്യാപനം പാഴ്‌വാക്കായി നമുക്കു ചുറ്റുമലയുന്നു. അന്ന്‌ ധാരണാപത്രത്തില്‍ ഒപ്പിട്ട 93 പദ്ധതികളില്‍ തുടങ്ങിയത്‌ 11 എണ്ണം മാത്രവും തുടര്‍ന്നത്‌ വിരലിലെണ്ണാവുന്നതും മാത്രമെന്ന്‌ കണക്കുകള്‍ പറയുന്നു. ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ സമയമോ സന്നദ്ധതയോ ഇല്ലാത്ത മലയാളികളും അവര്‍ക്കുപറ്റിയ ഭരണ-പ്രതിപക്ഷ സംവിധാനങ്ങളും കാലത്തിന്റെ വിചാരണ നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്‌.

സ്വതന്ത്ര ഇന്ത്യയില്‍ കാര്‍ഷികമേഖല ഒരടി മുന്നോട്ടു പോയാല്‍ രണ്ടടി പിന്നോട്ടെന്ന നിലയില്‍ തകര്‍ന്ന ചരിത്രമാണ്‌ കേരളത്തിനുള്ളത്‌. ലാഘവ ബുദ്ധിയോടെ കാര്‍ഷികരംഗം കൈകാര്യം ചെയ്യുകയാണിവിടുണ്ടായത്‌. കര്‍ഷകന്‌ കൊടുക്കേണ്ടി വരുമ്പോള്‍ കൈവിറയ്‌ക്കുന്നവരാണ്‌ നമ്മുടെ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥന്മാരും. പ്രഖ്യാപനങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കുമപ്പുറം ആത്മാര്‍ത്ഥത ഇവിടാരും കാട്ടാറില്ല. കാര്‍ഷികരംഗം സമസ്തമേഖലകളിലും തകര്‍ന്ന നാടാണിത്‌. യുവസംരംഭകര്‍ക്കായി ബഡ്ജറ്റിന്റെ ഒരു ശതമാനം സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ടെങ്കിലും അതൊക്കെ പാളിപ്പോകുന്ന അനുഭവങ്ങളാണ്‌ കേരളീയര്‍ക്കുള്ളത്‌. ഇന്നത്തെ സാഹചര്യത്തില്‍ വ്യക്തമായ ഒരു കാര്‍ഷികനയം കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ആ രംഗത്ത്‌ കൂടുതല്‍ ഊന്നല്‍ നല്‍കുകയും ചെയ്യണം.

e-mail: [email protected]

അഡ്വ. പി.എസ്‌ ശ്രീധരന്‍പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.