Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാലത്തിന്റെ കണക്കെടുപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2013, 09:16 pm IST
in Vicharam

കാലം കണക്കെടുപ്പ്‌ നടത്തുന്ന ചില അവസരങ്ങള്‍ പ്രകൃതിയില്‍ സംഭവിക്കാറുണ്ട്‌. അത്തരം ചില കണക്കെടുപ്പുകളാണ്‌ പലപ്പോഴും ലോക മനുഷ്യനെ ഇരുത്തി ചിന്തിച്ചതും. അതിജീവനത്തിന്റെയും വിപ്ലവങ്ങളുടെയും പുതിയ വാതായനങ്ങള്‍ തുറക്കുവാന്‍ പ്രേരണയും കരുത്തും നല്‍കിയത്‌.

കേരളത്തിലെ ഹൈന്ദവ സമൂഹം വ്യക്തതയോടെ മനസ്സിലാക്കേണ്ടതും. തിരിച്ചറിയേണ്ടതുമായ, നേരിട്ട്‌ ഹൈന്ദവ സമൂഹത്തെ ബാധിക്കുന്ന രണ്ട്‌ കാര്യങ്ങളാണ്‌ വര്‍ത്തമാന കാലം ചര്‍ച്ച ചെയ്യുന്നത്‌. ഒന്ന്‌ തികച്ചും ആശാവഹവും മറ്റൊന്ന്‌ തികച്ചും പ്രതിലോമകരവുമാണ്‌.

ആശാവഹമായത്‌ കേരളത്തിലെ എക്കാലത്തേയും മികച്ച താന്ത്രിക കുലപതിയും സമാനതകളില്ലാത്ത വ്യക്തിത്വവുമായിരുന്ന പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകന്‍ രാകേഷിനെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ ദേവസ്വം തന്ത്രിമാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്‌. കേവലം അനുഷ്ഠാന പദ്ധതികളുടെ സാങ്കേതികതകള്‍ക്കപ്പുറം ഹൈന്ദവ സമൂഹം ഇതേറ്റെടുക്കേണ്ടതുണ്ട്‌.

ആചാര്യന്‍മാരുടേയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുടേയും ദശാബ്ദങ്ങള്‍ നീണ്ടുനിന്ന കരുതലോടെയുള്ള ജീവിതവും പ്രവര്‍ത്തികളുമാണ്‌ ജാതിഭ്രഷ്ടെന്ന കരാളതയില്‍ നിന്നും മനുഷ്യത്വമെന്ന ഏകഭാവത്തില്‍ ചിന്തിക്കുവാനെങ്കിലും ഹൈന്ദവജനതക്ക്‌ പ്രേരണ നല്‍കിയത്‌. ‘ഹൈന്ദവ നവോത്ഥാനം’ എന്നൊക്കെ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നുവെങ്കിലും ആലങ്കാരികതക്ക്‌ ഈ ആധുനിക കാലത്തും ചിലപ്പോഴൊക്കെ മങ്ങലേല്‍ക്കേണ്ടിവരുന്നുണ്ട്‌. അതുകൊണ്ടാണ്‌ സനാതന ധര്‍മം എന്ന സാംസ്കാരിക സമ്പന്നതക്കപ്പുറം ജാതി സമവാക്യങ്ങളും ക്ഷേത്രാംഗണങ്ങളില്‍ നിന്നുപോലും വിരളമായിട്ടെങ്കിലും ജാതിഭ്രഷ്ടുകള്‍വരെ സമൂഹമനസ്സില്‍ ഇടം തേടുന്നത്‌.

ആധുനിക ജനാധിപത്യത്തിന്റെ ഭാഗമായിക്കൂടി നിലകൊള്ളുന്ന സാമുദായിക പുകഴ്‌ത്തലുകളും ഇകഴ്‌ത്തലുകളും വീണ്ടും ഒരു ജാതി വിവേചനത്തിലേക്ക്‌ ഹൈന്ദവ സമൂഹത്തെ തള്ളിവിടുമോ എന്ന ആശങ്ക ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ്‌. രാകേഷിന്റെ തന്ത്രി സ്ഥാനത്തിന്‌ പ്രാധാന്യമേറുന്നത്‌.

ഒരുപക്ഷെ ദേവസ്വം ബോര്‍ഡിന്‌ ഇത്‌ ഒരു പരിഹാരക്രിയ ആയിരുന്നിരിക്കാം. ജന്മസിദ്ധമായി ലഭിക്കുന്ന ‘നമ്പൂരിത്ത’ത്തിനപ്പുറം ബ്രാഹ്മണ്യമെന്നത്‌ വൈജ്ഞാനിക തലത്തിന്റെ ഉന്നതിയാണ്‌ എന്ന മൂല്യബോധത്തിലൂടെ ആര്‍ഷഭാരത ആചാര്യപരമ്പരയുടെ പിന്മുറ തേടിയ വ്യക്തിയെ കോടതി വരാന്തകള്‍ കയറ്റിയതിന്റെ പരിഹാരം. വിശിഷ്ടാദ്വൈതം പിറന്ന ഈ നാട്ടിലെ ഹൈന്ദവ സമൂഹം നവോത്ഥാനത്തിന്റെ തുടര്‍ച്ചയായി ഇതിനെ തിരിച്ചറിഞ്ഞ്‌ കൂടുതല്‍ കരുത്തോടെ, ഉണര്‍വോടെ ചിന്തിക്കും എന്ന്‌ പ്രതീക്ഷിക്കാം.

നിരാശാജനകമായ രണ്ടാമത്തെ കാര്യം നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന മുഗള്‍ ഭാരണത്തെയും ബ്രിട്ടീഷ്‌ അധിനിവേശത്തെയും വരെ യോജിപ്പിക്കുന്നവിധത്തില്‍ സ്വത്ത്‌ സംഭരണത്തിന്റെ ആധുനിക രൂപമായ ബാങ്കുകളുടെ തലപ്പത്തുനിന്നും ദേവസ്വം ബോര്‍ഡുകള്‍ക്കും പ്രമുഖ ക്ഷേത്രങ്ങള്‍ക്കും നേരെ കൈവശമിരിക്കുന്ന സ്വര്‍ണനിക്ഷേപത്തിന്റെ അളവറിയിക്കുവാനുള്ള തിട്ടൂരമാണ്‌.

അതിവിചിത്രവും അപലപനീയവുമാണ്‌ ഈ നടപടി എന്ന്‌ വിശ്വസിക്കാതിരിക്കുവാന്‍ കഴിയുന്നില്ല. ഏതൊരു ജനതയും അത്‌ മതപരമായി ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ചില കാര്യങ്ങള്‍ക്ക്‌ വിധേയമാകുവാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ആ ജനതയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലത്തെക്കൂടി പരിഗണിച്ചാവണം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്‌.

ഇവിടെ ഭൂരിപക്ഷം എന്ന്‌ വിലയിരുത്തപ്പെടുന്ന ഹൈന്ദവ സമൂഹത്തിന്റെ സമ്പന്നതയുടെ മുഖം മാത്രമാണ്‌ ക്ഷേത്രങ്ങള്‍. തികച്ചും നിരാശാജനകമായ ദുരിതപൂര്‍ണമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ മറുവശത്തുണ്ട്‌.

അട്ടപ്പാടിയില്‍ അമ്മമാരുടെ പട്ടിണി മൂലം ജന്മമേ വേണ്ടാ എന്നുറപ്പിച്ചു ഭ്രൂണാവസ്ഥ തൊട്ടിങ്ങോട്ട്‌, തൊഴിലും കിടപ്പാടവും കൃഷിഭൂമിയും വിദ്യാഭ്യാസവും നഷ്ടപ്പെട്ട, എന്തിനേറെ അച്ഛനൊ, അമ്മയൊ മരിച്ചാല്‍ ശവശരീരവും താങ്ങി ആറടി മണ്ണിനായി മെയിലുകളോളം യാത്ര ചെയ്യേണ്ടിവരുന്ന, അല്ലെങ്കില്‍ സ്വന്തം കൂരക്കുള്ളില്‍ കുഴിതോണ്ടി ഉറ്റവരെ അന്ത്യവിശ്രമം നടത്തി അതിന്‌ മുകളില്‍ അന്നം പാകം ചെയ്യുകയോ, വിരിച്ച പായകള്‍ക്ക്‌ മുകളില്‍ ഉറക്കം വരാത്ത രാത്രികളുടെ വിഹ്വലതകളില്‍ ഞരിഞ്ഞമരുന്ന ജീവിതങ്ങളും ഭൂരിപക്ഷ വിഭാഗത്തിലുണ്ട്‌ എന്നത്‌ സത്യം മാത്രമാണ്‌. ഇവര്‍ക്കര്‍ഹതപ്പെട്ട, അല്ലെങ്കില്‍ ഇവര്‍ക്ക്‌ മാത്രം അവകാശപ്പെട്ട പണമാണ്‌ ദേവഭൂമികളില്‍ കുമിഞ്ഞു കൂടിയിരിക്കുന്നത്‌.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ അവരവരുടെ ആരാധനാലയങ്ങളുടെ പണം അതാത്‌ സമൂഹങ്ങളുടെ സമഗ്രമായ വളര്‍ച്ചയ്‌ക്ക്‌ ഉപയോഗിക്കുമ്പോള്‍. സ്വര്‍ണ കൊടി മരങ്ങള്‍ക്കും താഴികക്കുടങ്ങള്‍ക്കും താഴെ സുവര്‍ണ സിംഹാസനങ്ങളില്‍ പ്രതിഷ്ഠിച്ച്‌, സ്വര്‍ണ ത്തളികകളില്‍ നൈവേദ്യം നല്‍കുന്ന ഭാഗവാനുമുന്നില്‍. അധിനിവേശവും അഴിമതിയും കെടുകാര്യസ്ഥതയും സൃഷ്ടിച്ച ദാരിദ്ര്യം മൂലം, പട്ടിണിമൂലം കണ്ണീരോടെ കൈകൂപ്പുന്ന ഭക്തനെ കണ്ടുവെന്ന്‌ നടിക്കേണ്ടത്‌ വിഗ്രഹങ്ങള്‍ മാത്രമല്ല ദേവന്റെ സ്വന്തമായ (ദേവസ്വം) ഭരണാധികാരികളാണ്‌.

രാകേഷ്‌ തന്ത്രിയുടെ കാര്യത്തില്‍ ദേവസ്വം കാഴ്ചവച്ച പുരോഗമന തത്പരതയും ആത്മാര്‍ത്ഥതയും റിസര്‍വ്‌ ബാങ്കിന്റെ തിട്ടൂരത്തിന്‌ മുന്നിലും ഉണ്ടാകുമോ എന്നതാണ്‌ ഹൈന്ദവജനത നോക്കിക്കാണുവാന്‍ ആഗ്രഹിക്കുന്നത്‌. ഇല്ലെങ്കില്‍ നമുക്ക്‌ കാത്തിരിക്കാം കാലത്തിന്റെ അടുത്ത കണക്കെടുപ്പിനുവേണ്ടി.

ബാബു മാനിക്കാട്ട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Kerala

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

പുതിയ വാര്‍ത്തകള്‍

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.