കോട്ടയം: രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയ ജോസ് കെ.മാണി എംപിയുട വസതിയിലേക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഭരണഘടന മുന്നോട്ടുവച്ച സംവരണതത്ത്വത്തെ അട്ടിമറിക്കുവാനും ഹിന്ദുസമൂഹത്തിന്റെ പൗരാവകാശത്തെ നിഷേധിക്കുവാനുമാണ് എംപി ശ്രമിക്കുന്നത്. മതം മാറിയവര്‍ക്ക് ഒഇസി, ഒബിസി അനുകൂല്യങ്ങളും വിദ്യാഭ്യാസ-ഉഗ്യോഗസ്ഥ മേഖലയില്‍ ലഭിക്കുന്നതിനോടൊപ്പം ന്യൂനപക്ഷമെന്ന നിലയില്‍ ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷയും ഇപ്പോള്‍ നിലവിലുണ്ട്. ജാതിസമൂഹങ്ങള്‍ക്കാണ് സംവരണം. ജാതിയില്ലാത്ത മതസമൂഹങ്ങള്‍ ജാതിസംവരണം ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മതനേതാക്കള്‍ വ്യക്തമാക്കണമെന്നും രംഗനാഥകമ്മീഷന്‍ റിപ്പോര്‍ട്ട് പട്ടികജാതി സംവരണം അട്ടിമറിക്കാനാണെന്നും അതിനെതിരെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും കളക്‌ട്രേറ്റ് പടിക്കല്‍ നിന്നും ജോസ് കെ.മാണി എംപിയുടെ വസതിയിലേക്ക പന്തംകൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്ത് അഖില കേരള ഹിന്ദു സാംബവര്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.തങ്കപ്പന്‍ സംസാരിക്കുകയിരുന്നു. യോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍, വിപിഎംഎസ് ചങ്ങനാശേരി താലൂക്ക് സെക്രട്ടറി പി.എസ്.ഷിബു, എ.ടി.തുളസീധരന്‍, ശ്രീകാന്ത് തിരുവഞ്ചൂര്‍, സുമേഷ് എന്നിവര്‍ സംസാരിച്ചു.
പ്രകടനത്തിന് ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി പി.പി.രണരാജന്‍, ജില്ലാട്രഷറര്‍ പ്രകാശ് കുമ്മനം, ജില്ലാ സെക്രട്ടറി പി.കെ.ചന്ദ്രന്‍, കണ്ണന്‍ ചോറ്റി, എം.എസ്.മനു, പി.ആര്‍.സുഗുണന്‍, പ്രശാന്ത് മാങ്ങാനം, ആര്‍.രാജീവ്, രാജേഷ് ചെറിയമഠംഷ ശ്രീജിത്ത് പനച്ചിക്കാട്, മുരുകനാചാരി, ജയന്‍ കുടമാളൂര്‍, അജീഷ് അയ്‌മനം എന്നിവര്‍ നേതൃത്വം നല്‍കി.
















