Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രത്തിന്റെ ഭീകരബന്ധം സ്ഥിരീകരിക്കുന്ന യുഎസ്‌ എംബസിയുടെ കത്ത്‌ സുപ്രീംകോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2013, 09:18 pm IST
inIndia

ന്യൂദല്‍ഹി: ഗുജറാത്ത്‌ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത്‌ ജഹാന്‍ ലഷ്കറെ തൊയ്ബയുടെ ചാവേറാണെന്ന ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്ലിയുടെ മൊഴി ശരിവെക്കുന്ന യുഎസ്‌ എംബസിയുടെ കത്ത്‌ സുപ്രീംകോടതിയില്‍. ഇസ്രത്ത്‌ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഗുജറാത്ത്‌ പോലീസ്‌ ഓഫീസര്‍ എന്‍.കെ. അമീനാണ്‌ കേസില്‍ പുതിയ വഴിത്തിരിവ്‌ സൃഷ്ടിക്കുന്ന കത്ത്‌ കോടതിയില്‍ ഹാജരാക്കിയത്‌. ‘ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരായ ഭീഷണി’ സംബന്ധിച്ച കത്തിലാണ്‌ ഇസ്രത്തിന്റെ ഭീകരസംഘടനാബന്ധം യുഎസ്‌ എംബസി സ്ഥിരീകരിച്ചിട്ടുള്ളത്‌.

കേസ്‌ അന്വേഷണം നടന്നിട്ടുള്ളത്‌ പക്ഷപാതപരമായ രീതിയിലായതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഗുജറാത്ത്‌ പോലീസിലെ ഡപ്യൂട്ടി സൂപ്രണ്ടായ അമീന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്‌. ഇപ്പോള്‍ വഡോദര ജയിലില്‍ കഴിയുന്ന അമിന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള മറ്റ്‌ രേഖകള്‍ക്കൊപ്പമാണ്‌ യുഎസ്‌ എംബസിയിലെ ലീഗല്‍ അറ്റാഷെ ഡാനിയല്‍ ഡി. ക്ലെഗ്ഗ്‌ 2010 ജൂണ്‍ 25 ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോക്ക്‌ അയച്ച കത്തുള്ളത്‌. യുഎസ്‌ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഇന്ത്യയിലെ പ്രമുഖനും മുംബൈ ആക്രമണത്തിനുശേഷം ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുമായി ആശയവിനിമയം നടത്തുന്നയാളുമാണ്‌ ക്ലെഗ്ഗ്‌.

മുസാമില്‍ ഭട്ട്‌ എന്ന ലഷ്കര്‍ ഭീകരന്‍ ഇസ്രത്ത്‌ ജഹാന്‍ എന്ന വനിതയെ ചാവേറായി എടുത്തിട്ടുണ്ട്‌ എന്ന്‌ ലഷ്കര്‍ ഭീകരതലവനായ സിഖിയൂര്‍ റഹ്മാന്‍ ലഖ്‌വി ഹെഡ്ലിയോട്‌ പറഞ്ഞിട്ടുള്ള കാര്യമാണ്‌ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്‌. മുംബൈ ആക്രമണത്തിനുശേഷം പാക്കിസ്ഥാനിലെ റാവല്‍പിണ്ടി ജയിലില്‍ കഴിയുന്നയാളാണ്‌ ലഖ്‌വി.

ഇസ്രത്തിന്‌ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന്‌ വ്യക്തമാക്കാന്‍ എന്‍ഐഎയോട്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ യുഎസ്‌ എംബസിയുടെ കത്ത്‌ നിര്‍ണായകമാവുന്നത്‌. ഇസ്രത്തിന്റെ ഭീകരബന്ധം സംബന്ധിച്ച്‌ ആഭ്യന്തരമന്ത്രാലയത്തിന്‌ വിശദീകരണം നല്‍കാനാവില്ലെന്ന നിലപാടാണ്‌ എന്‍ഐഎ സ്വീകരിച്ചിട്ടുള്ളത്‌. ഹെഡ്ലിയുടെ ഔദ്യോഗിക കുറ്റസമ്മതമൊഴിയില്‍ ഇസ്രത്തിനെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടില്ലെന്ന്‌ എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായും പറയപ്പെടുന്നു. ഹെഡ്ലിയില്‍നിന്ന്‌ മൊഴിയെടുക്കാന്‍ എന്‍ഐഎ സംഘം 2010 ല്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അമേരിക്കയില്‍ പിടിയിലായ ലഷ്കര്‍ ഭീകരനായ ഹെഡ്ലി ഇപ്പോള്‍ അവിടുത്തെ ജയിലില്‍ കഴിയുകയാണ്‌.

ഇസ്രത്തിന്‌ പാക്‌ ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുമായി ബന്ധമുണ്ടെന്ന്‌ ഹെഡ്ലി മൊഴി നല്‍കിയിട്ടുണ്ടെന്ന്‌ സ്ഥിരീകരിക്കുന്ന യുഎസ്‌ എംബസിയുടെ കത്ത്‌ പുറത്തുവന്നതോടെ ഹെഡ്ലിയുടെ ‘ഔദ്യോഗിക’ കുറ്റസമ്മതത്തിന്റെ മറപിടിച്ച്‌ ഇസ്രത്ത്‌ ജഹാന്റെ ഭീകരബന്ധം നിഷേധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സിബിഐയുടെയും എന്‍ഐഎയുടെയും ശ്രമം പാളുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.