Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ്‌ പി നേതാവടക്കം ആറുപേര്‍ ഗോവയിലെ ഡാന്‍സ്‌ ബാറില്‍ നിന്നും പിടിയിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2013, 09:52 pm IST
inIndia

പനാജി: സമാജ്‌വാദി പാര്‍ട്ടി നേതാവും കൂടെയുണ്ടായിരുന്ന അഞ്ചുപേരും ഗോവയിലെ ഡാന്‍സ്‌ ബാറില്‍ നിന്നും പിടിയിലായി. സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന എംഎല്‍എ മഹേന്ദ്രസിംഗാണ്‌ ചൊവ്വാഴച ഗോവയിലെ ഡാന്‍സ്‌ ബാറില്‍ നടന്ന പോലീസ്‌ റെയ്ഡില്‍ പിടിയിലായത്‌. സ്ത്രീകളെ ദല്‍ഹിയില്‍ നിന്നും എത്തിച്ചതാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ഡില്‍ പിടികൂടിയ സിംഗിനെ ഇപ്പോള്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്‌. തിങ്കളാഴ്ച രാത്രിയാണ്‌ 55കാരനായ എംഎല്‍എ സിംഗ്‌ അടക്കം ആറുപേര്‍ പിടിയിലായത്‌. നാലാമത്തെ തവണ എംഎല്‍എ ആകുന്ന സിംഗ്‌ സമാജ്‌വാദി പാര്‍ട്ടിയുടെ അനിഷേധ്യ നേതാവ്‌ ഭഗവതി സിംഗിന്റെ മരുമകന്‍ കൂടിയാണ്‌.

അറസ്റ്റിലായ എല്ലാവരുടെയും പേരില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനം തടയല്‍ ചട്ടപ്രകാരം കേസ്‌ ചാര്‍ജ്‌ ചെയ്തിട്ടുണ്ട്‌. ഇവരെ ആറുദിവസത്തേക്ക്‌ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു. കാമ്പലിലെ ആഡംബര ഹോട്ടലില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ ടെറസില്‍ ഉച്ചത്തില്‍ പാട്ടുവച്ച്‌ നൃത്തം ചെയ്യുന്ന ആറ്‌ സ്ത്രീകളെയാണ്‌ ആദ്യം കണ്ടതെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. പോലീസ്‌ സംഘം ഹോട്ടലില്‍ പ്രവേശിച്ചയുടന്‍ തന്നെ സ്ത്രീകള്‍ ഒരു മുറിക്കുള്ളില്‍ കയറി സ്വയം കതകടച്ചത്‌ ദുരൂഹതയുണര്‍ത്തി.

എന്തായാലും എസ്പി നേതാവ്‌ മുലായം സിംഗ്‌ യാദവോ മുഖ്യമന്ത്രി അഖിലേഷ്‌ യാദവോ സിംഗിന്റെ രക്ഷയ്‌ക്കായി നേരിട്ട്‌ രംഗത്തെത്തിയിട്ടില്ല. മധ്യ യുപിയിലെ സീതാപൂര്‍ ജില്ലയിലെ സേവ്താ അസംബ്ലി സീറ്റില്‍ നിന്നും ജയിച്ച്‌ എംഎല്‍എ ആയ സിംഗ്‌ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഞായറാഴ്ചയാണ്‌ ഗോവയിലേക്ക്‌ പറന്നത്‌. ഇവര്‍ കന്‍ഡോലിം ബീച്ചിലാണ്‌ തങ്ങിയിരുന്നത്‌.

പോലീസ്‌ നടപടിയില്‍ തനിക്ക്‌ ആശ്ചര്യമുണ്ടെന്ന്‌ സിംഗ്‌ പറഞ്ഞു. ഗോവയിലെല്ലായിടത്തും നടക്കുന്നതാണ്‌ നൃത്തപരിപാടി. അവിടെ നിന്നെങ്ങും പോലീസ്‌ ആരെയും അറസ്റ്റ്‌ ചെയ്യുന്നില്ല. ആഗസ്റ്റ്‌ 24 ബുധനാഴ്ചയാണ്‌ താന്‍ ഗോവയിലെത്തിയത്‌. ചൂതാട്ടകേന്ദ്രം സന്ദര്‍ശിക്കാനായി താന്‍ പനാജിയിലേക്ക്‌ പോയിരുന്നു. അവിടെ വച്ച്‌ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട്‌ ഒരു സുഹൃത്തിന്റെ ഫോണ്‍ ലഭിച്ചു. അതില്‍ പങ്കെടുക്കാനായി പോയെന്നും പോലീസ്‌ സ്റ്റേഷനില്‍ വച്ച്‌ മാധ്യമങ്ങളോട്‌ സിംഗ്‌ പറഞ്ഞു. പോലീസുകാര്‍ ഇവിടെ റെയ്ഡിനെത്തുന്നതിന്‌ അരമണിക്കൂര്‍ മുമ്പ്‌ മാത്രമാണ്‌ താന്‍ അവിടെ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എംഎല്‍എയെക്കുറിച്ച്‌ എന്തൊക്കെ അറിഞ്ഞിട്ടുണ്ടോ അതെല്ലാം മാധ്യമങ്ങളിലൂടെയാണെന്ന്‌ എസ്പി വക്താവും മുതിര്‍ന്ന മന്ത്രിയുമായ രാജേന്ദ്ര ചൗധരി പറഞ്ഞു. പാര്‍ട്ടി കൂടുതല്‍ വിവരങ്ങള്‍ തിരക്കി വരികയാണ്‌. സിംഗിന്റെ കുടുംബം തുടക്കത്തില്‍ വാര്‍ത്ത നിഷേധിച്ചെങ്കിലും പിതാവ്‌ വ്യാപാരാവശ്യത്തിന്‌ മുംബൈയിലേക്ക്‌ പോയിരിക്കുകയാണെന്ന്‌ മകന്‍ പവന്‍കുമാര്‍ സിംഗ്‌ പറഞ്ഞു. അദ്ദേഹം നാലാമതും എംഎല്‍എ ആയതാണ്‌. അദ്ദേഹത്തിന്റെ സത്പേര്‌ കളങ്കപ്പെടുത്താന്‍ ആര്‍ക്കും പറ്റില്ല. ആരോ ചിലര്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുകയാണ്‌, പവന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സിംഗ്‌ 1996 മുതല്‍ എംഎല്‍എയാണ്‌. 1996നും 2007നും ഇടയ്‌ക്ക്‌ ബേഹ്ട്ടയെ പ്രതിനിധീകരിച്ച അദ്ദേഹം മണ്ഡല പുനര്‍നിര്‍ണയം വന്നതോടെ സെവ്തയിലേക്ക്‌ മാറുകയായിരുന്നു. അറസ്റ്റിലായ പെണ്‍കുട്ടികള്‍ പരസ്പരം അറിയില്ലെന്നും അന്ന്‌ വൈകിട്ടത്തേക്ക്‌ അവരെ അവിടെ എത്തിച്ചത്‌ വിവിധ വ്യക്തികള്‍ ചേര്‍ന്നാണെന്നതുമാണ്‌ പോലീസിന്‌ സംശയമുണ്ടാകാന്‍ കാരണം. പെണ്‍കുട്ടികള്‍ ഏതെങ്കിലുമൊരു ട്രൂപ്പിന്റെയോ ഓര്‍ക്കസ്ട്രയുടെയോ ഭാഗമായിരുന്നെങ്കില്‍ അവര്‍ക്ക്‌ പരസ്പരം അറിയാന്‍ കഴിഞ്ഞേനെ. മാത്രമല്ല അവര്‍ ഓടി ഒളിക്കാന്‍ ശ്രമിക്കില്ലായിരുന്നു.

പെണ്‍കുട്ടികളുടെ പെരുമാറ്റം വളരെ ദുരൂഹമായിരുന്നെന്നും പോലീസ്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആറില്‍ നാലുപെണ്‍കുട്ടികളും ദല്‍ഹിയില്‍ നിന്നുള്ളവരാണ്‌. എല്ലാവരുടെ മഹിളാ മന്ദിരത്തിലേക്ക്‌ മാറ്റി. ഗോവയിലെ ഒരു ഹോട്ടലിലും ഡാന്‍സ്‌ ബാര്‍ പ്രവര്‍ത്തിക്കുന്നില്ല. അഥവാ ഡാന്‍സ്‌ ബാര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആ പരിപാടി ടെറസിലായിരിക്കും നടക്കുക. ഉച്ചത്തില്‍ പാട്ട്‌ വച്ചത്‌ പ്രദേശത്തെ താമസക്കാര്‍ക്ക്‌ ശല്യമായി. ഇതാണ്‌ കുംഭാര്‍ജുവായിലെ കോണ്‍ഗ്രസ്‌ എംഎല്‍എ പാണ്ഡുരംഗ മണ്‍കൈക്കര്‍ പോലീസിനെ വിളിക്കാന്‍ കാരണമെന്നും വെളിവായിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

Kerala

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.