Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അവള്‍ ഉറക്കത്തിലാണ്‌ 500 വര്‍ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2013, 05:50 pm IST
in Varadyam

ലാഡോന്‍സിലയുടെ 500 വര്‍ഷം പഴക്കമുള്ള മൃതദേഹം പരിശോധിക്കുന്ന ശാസ്ത്രജ്ഞര്‍

500 വര്‍ഷം പഴക്കമുള്ള കഥയാണിത്‌ വെറും പതിനഞ്ച്‌ വയസ്സുമാത്രം പ്രായമുള്ള ഇന്‍കാന്‍ പെണ്‍കുട്ടിയുടെത്‌. സാധാരണ പെണ്‍കുട്ടികളെപ്പോലെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളും, പിണക്കങ്ങളും അവള്‍ക്കും ഉണ്ടായിരുന്നിരിക്കാം. ലാഡോന്‍സില എന്നാണ്‌ അവളുടെ ഓമനപ്പെര്‌. അവള്‍ വെളുത്തിട്ടാണോ സുന്ദരിയാണോ? ഉയരം, അവള്‍ക്ക്‌ പ്രണയം ഉണ്ടായിരുന്നോ ഉണ്ടെങ്കില്‍ ആ ചെറുപ്പക്കാരന്‍.. എന്നിങ്ങനെ ഒരുപാട്‌ ചോദ്യങ്ങള്‍ ലാഡോന്‍സിലയോട്‌ ചോദിക്കണമെന്നുണ്ട്‌. പക്ഷേ അവള്‍ ഇപ്പോഴും ഉറങ്ങുകയാണല്ലോ!

പതിനഞ്ചാം വയസ്സില്‍ ലാഡോന്‍സിലയുടെ സ്വന്തം സമുദായമായ ഇന്‍കാന്മാര്‍ അവളെ ബലികൊടുക്കുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 22,000 അടി ഉയരത്തിലുള്ള അര്‍ജന്റീനയിലെ ലുല്ലൈലാക്കോ പര്‍വതത്തിന്‍ മുകളിലെത്തിച്ചായിരുന്നു ആ പെണ്‍കൊടിയെ ബലി നല്‍കിയത്‌. ദുരാചാരങ്ങള്‍ നിലനിന്നിരുന്ന ഇന്‍കന്‍ സംസ്ക്കാരത്തില്‍ കുട്ടികളെ കുരുതി കഴിക്കുന്ന രീതി നിലനിന്നിരുന്നു. പര്‍വതത്തിനു മുകളിലെ തണുത്ത്‌ വിറങ്ങലിക്കുന്ന കാലാവസ്ഥയില്‍ കുരുതി നല്‍കിയ പെണ്‍കുട്ടിയുടെ മൃതദേഹത്തെ ഈജിപ്റ്റിലെ മമ്മിക്ക്‌ സമാനമായാണ്‌ സംസ്കരിക്കുന്നത്‌.

ഇത്തരം കുരുതികളെ കാപാകൊച്ച എന്നാണ്‌ ഇന്‍കാന്മാര്‍ പറയുന്നത്‌. ഉള്ളതില്‍ ഏറ്റവും ശുദ്ധമായ പദാര്‍ത്ഥം എന്ന പേരിലാണത്രേ കുഞ്ഞുങ്ങളെ ബലി നല്‍കിയിരുന്നതിനു അവര്‍ നല്‍കുന്ന വിശേഷണം. കൂട്ടമായി താമസിക്കുന്ന ഇവര്‍ ഗ്രാമത്തിന്റെ സമീപത്തുള്ള ഏറ്റവു ഉയര്‍ന്ന പര്‍വ്വതത്തിന്റെ മുകളില്‍ വച്ചായിരിക്കും ബലി നല്‍കുക. ഇവര്‍ തങ്ങളുടെ ഗ്രാമത്തെ പകര്‍ച്ച വ്യാധികളില്‍ നിന്നും മറ്റാപത്തുകളില്‍ നിന്നും സംരക്ഷിക്കുമെന്നാണ്‌ വിശ്വാസം. ബലിനല്‍കുന്ന അവസാന കാലത്ത്‌ പെണ്‍കുട്ടിക്ക്‌ നല്ല ഭക്ഷണങ്ങളും മദ്യവും നല്‍കിയിരുന്നു. വിഷം നല്‍കിയാണ്‌ കൊല്ലുകയെന്നാണ്‌ ശാസ്ത്രജ്ഞന്മാരുടെ അനുമാനം. അന്നു ഉറങ്ങാന്‍ കിടന്നവള്‍ ഇന്നുവരെ ഉറക്കമുണര്‍ന്നില്ല, ഇന്നും ഉറങ്ങിക്കൊണ്ടേയിരിക്കുന്നു. ഏതായാലും കഥയിങ്ങനെ പോകുന്നു നമുക്ക്‌ കാര്യത്തിലേക്കു വരാം.

അര്‍ജന്റീനയും പെറുവും സംയുക്തമായ പര്യവേഷണത്തിലാണ്‌ 1997 ല്‍ പുരാവസ്തു ഗവേഷകര്‍ ലാഡോന്‍സിലയെന്നു പറയുന്ന ഇന്‍കാന്‍ പെണ്‍കുട്ടിയുടെ ശരീരം കണ്ടെത്തിയത്‌. 500 വര്‍ഷം പഴക്കമുള്ള മഞ്ഞില്‍ ഉറഞ്ഞു കിടന്ന നിലയിലാണ്‌ ശരീരം. ആഴ്‌ച്ചകള്‍ക്ക്‌ മുമ്പാണ്‌ ലാഡോന്‍സിലയുടെ ആന്തരാവയവങ്ങള്‍ പരിശോധിച്ചത്‌. അപ്പോഴാണ്‌ ശാസ്ത്രഞ്ജന്‍മാര്‍ ഞെട്ടിയത്‌. ഏതാനും ആഴ്‌ച്ചകള്‍ക്ക്‌ മുമ്പ്‌ മരിച്ചയാളുടെ ആന്തരിക അവയവങ്ങള്‍ പോലെയായിരുന്നു 500 വര്‍ഷം മുമ്പ്‌ മരണപ്പെട്ട പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളും. പെണ്‍കുട്ടിയുടെ കരളിലും, ഞരമ്പുകള്‍ക്കുള്ളിലും മറ്റ്‌ ആന്തരിക അവയവങ്ങളിലും രക്തം കാണപ്പെട്ടതാണ്‌ ശാസ്ത്രജ്ഞന്‍മാരെ അത്ഭുതപ്പെടുത്തിയത്‌. എക്സ്‌-റെയുടെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ അവയവങ്ങള്‍ ഒന്നും തന്നെ നശിച്ചു പോയിട്ടുമില്ല. തുടര്‍പരിശോധനയില്‍ പെണ്‍കുട്ടിയുടെ മരണകാരണം അണുബാധമൂലമാണെന്നും ഇപ്പോഴും ശരീരത്തിനുള്ളില്‍ ആ അണുക്കളുടെ സാന്നിധ്യം ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു. കൂടുതല്‍ പഠനത്തിനു വിധേയമാക്കിയാല്‍ പുതിയ രോഗങ്ങള്‍ തടയുന്നതിനും പഴയരോഗങ്ങളിലേക്ക്‌ വെളിച്ചം വീശുമെന്നും കരുതുന്നു.

ശാസ്ത്രജ്ഞന്‍മാര്‍ ലാഡോന്‍സിലയെന്ന പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍ ഉറങ്ങിക്കിടക്കുന്ന നിലയില്‍ തണുത്തുറഞ്ഞ രീതിയിലാണ്‌ കാണപ്പെട്ടത്‌. ഇന്‍കാന്‍ സമുദായത്തിന്റെ പാരമ്പര്യ വേഷമാണ്‌ പെണ്‍കുട്ടി അണിഞ്ഞിരുന്നത്‌. കേടുപാടുകളില്ലാത്ത തലമുടി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി അവസാനമായി കഴിച്ച ആഹാരം എന്തെന്ന്‌ വ്യക്തമായി. ഈജിപ്റ്റിലെ മമ്മികളെ സൂക്ഷിക്കുന്നതിനേക്കാള്‍ വളരെ സുരക്ഷിതമായും കേടുകൂടാതെയും ഉയര്‍ന്ന സംവിധാനത്തിലുമാണ്‌ മമ്മി ഇന്‍കാന്‍മാര്‍ സൂക്ഷിച്ചിരുന്നത്‌. പതിനഞ്ചു വയസുള്ള മമ്മിയോടൊപ്പം പന്ത്രണ്ടു വയസ്സുകള്‍ ഉള്ള 2 മമ്മികളെയും കണ്ടെത്തിയിരുന്നു.

എന്തായാലും അന്ന്‌ ആഗ്രഹിക്കാതെ ഈ സുന്ദരലോകത്തില്‍നിന്ന്‌ തന്നെ പറഞ്ഞയക്കാനൊരുങ്ങുമ്പോള്‍ വിശ്വസിക്കുന്ന ദൈവങ്ങളെ വിളിച്ച്‌ അവള്‍ ഉള്ളുരുകി കരഞ്ഞിരുന്നേക്കാം. അതുകൊണ്ടാവും അഞ്ഞൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷവും അന്നുറങ്ങാന്‍ കിടന്നപോലെ അവള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. കൂടെയുണ്ടായിരുന്നവരുടെ വംശാവലി വേരറ്റു പോയിട്ടും ശാസ്ത്രത്തിനെയും കാലത്തേയും അതിശയിപ്പിച്ച്‌ ലാഡോന്‍സില 500 വര്‍ഷങ്ങള്‍ക്ക്‌ ശേഷവും ഭൂമിയിലെ തന്റെ സാന്നിധ്യമറിയിക്കുന്നത്‌…

എസ്‌. ജെ. ഭൃഗുരാമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.