Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയില്‍ കാറ്റിന്റെ കലി; വ്യാപക നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2013, 09:00 pm IST
in Kottayam

കോട്ടയം: ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ ജില്ലയില്‍ വ്യാപകമായ നാശനഷ്ടം. പുലര്‍ച്ചെ വീശിയടിച്ച ചുഴലിക്കാറ്റ് ജില്ലയില്‍ കനത്തനാശം വിതച്ചു. നിരവധി വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പനച്ചിക്കാട്, മുണ്ടക്കയം, തൃക്കോതമംഗലം, മറ്റക്കര, അയര്‍ക്കുന്നം, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കടനാട്, ചാന്നാനിക്കാട്, ഞാലിയാംകുഴി, വാകത്താനം എന്നിവിടങ്ങളിലായി മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി ലൈന്‍ പലയിടത്തും പൊട്ടിവീണു. ടെലിഫോണ്‍ ബന്ധവും വിച്ഛേദിക്കപ്പെട്ടു.

പത്തുമിനിട്ടിലധികം നീണ്ടുനിന്ന ചുഴലിക്കാറ്റില്‍ നിരവധി വീടുകളുടെയും മറ്റും ഓടുകളും മേല്‍ക്കൂരഷീറ്റുകളും കാറ്റില്‍ പറന്നുപോയി. കൂടാതെ വന്‍ കൃഷിനാശവും ഉണ്ടായി. റബ്ബര്‍ മരങ്ങളും തേക്ക്, ആഞ്ഞിലി, പ്ലാവ്, മഹാഗണി, തുടങ്ങിയ മരങ്ങളും കാറ്റില്‍ നിലം പൊത്തി. തെങ്ങണ-മണര്‍കാട് റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ മുകളിലേക്ക് തേക്ക് വീണ് ലോറി തകര്‍ന്നു. ജില്ലയില്‍ വ്യാപകമായ നാശനഷ്ടമാണ്. ഉണ്ടായത്. നാശനഷ്ടങ്ങളുടെ കണക്ക് അറിവായിട്ടില്ല.

നെടുംകുന്നം മേഖലയില്‍

നിരവധി വീടുകള്‍ തകര്‍ന്നു

കറുകച്ചാല്‍: ഇന്നലെ പുലര്‍ച്ചെ 1.30 ഓടെ നെടുംകുന്നം മേഖലയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ നിരവധി വീടുകളും മരങ്ങളും തകര്‍ന്നു. കൃഷിയിടങ്ങളും താറുമാറായി. പള്ളിപ്പടി, മാണികളും, നെടുകുന്നം ഗവ: സ്‌കൂള്‍ ഭാഗം, പാറക്കല്‍, മഠത്തുംപടി, തൊട്ടില്‍, പുതുപ്പള്ളിപ്പടവ് എന്നിവിടങ്ങളിലാണ് നാശം വിതച്ചത്. മുപ്പത്തഞ്ചോളം വീടുകള്‍ മരങ്ങള്‍ വീണു തകര്‍ന്നിട്ടുണ്ട് കഴിഞ്ഞ ഒരു മാസം മുമ്പ് ഉണ്ടായ കാറ്റിലും മഴയിലും നിരവധി വീടുകളും മരങ്ങളും തകര്‍ന്നിരുന്നു. തൊട്ടുപിന്നാലെയാണ് ഈ ദുരന്തവുമുണ്ടായത്. ഇവിടങ്ങളില്‍ വൈദ്യുതിയും നിലച്ചിരിക്കുകയാണ്. നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. വാഹനം ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. നെടുംകുന്നം കണിയാമ്പറമ്പില്‍ രവീന്ദ്രന്റെ മരങ്ങള്‍ വീണു തകര്‍ന്നു. പുതുപ്പള്ളിപ്പടവ് ദിവാകരന്റെ വീട് പെരുമരം വീണു തകര്‍ന്നു. തൊട്ടിക്കല്‍ ഫിലിപ്പ്, തൊട്ടിക്കല്‍ വാടകയ്‌കക്കു താമസിക്കുന്ന ഉഷയുടെ വീട് തകര്‍ന്ന് വീട്ടുകാര്‍ക്കു പരിക്കേറ്റു. കൊക്കാവയലില്‍ സിബിച്ചന്റെ നൂറോളം റബ്ബര്‍ മരങ്ങള്‍ നിലം പൊത്തിപാറക്കല്‍ ഭാഗത്ത് വന്‍നാശമാണുണ്ടായിരിക്കുന്നത്. ചെമ്പുങ്കല്‍ റോയിയുടെ വീട് പൂര്‍ണ്ണമായി തകര്‍ന്നു. ഷീറ്റു മേഞ്ഞിരുന്ന വീടുകളുടെ ഷീറ്റും കാറ്റില്‍ പറന്നുപോയി. നെടിയാംപാക്കല്‍ ജോസുകുട്ടിയുടെ വീടിനു മുകളില്‍ മാവും ആഞ്ഞിലിയും വീണ് വീട് ഭാഗികമായി തകര്‍ന്നു. പ്രദേശത്ത് വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടതായി വരും.നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.

വാകത്താനത്തും

വീടുകള്‍ക്ക് നാശനഷ്ടം

കറുകച്ചാല്‍: വീശിയടിച്ച കൊടുങ്കാറ്റില്‍ വാകത്താനം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ വീടുകള്‍ക്കും കൃഷികള്‍ക്കും നാശമുണ്ടായി. തൃക്കോതമംഗലം മനോജ് ഭവനില്‍ സോമശേഖരന്‍ നായരുടെ വീടിനു മുകളില്‍മരംവീണ് ഭാഗികമായ നാശനഷ്ടമുണ്ടായി. പേരുകുന്ന് പുത്തന്‍പുരയ്‌ക്കല്‍ വീടിനും കുളിയാട്ടു വിജയന്റെ വീടിനും നാശനഷ്ടമുണ്ടായി. വട്ടോലില്‍ ചാലുവേലില്‍ സൂസി, തോട്ടയ്‌ക്കാട് കോട്ടുകുന്നേല്‍ രാധമ്മ, എന്നിവരുടെ വീടുകളും തകര്‍ന്നു. തീയാനില്‍ സാബുവിന്റെ വാഴകൃഷി വാകത്താനം പഞ്ചായത്തംഗം ഇളങ്കാവില്‍ ബെന്നി, ചെന്നക്കാട്ടു ജോര്‍ജ്ജുകുട്ടി എന്നിവരുടെ റബര്‍മരങ്ങളും കാറ്റില്‍ നിലംപൊത്തി.

ഈരാറ്റുപേട്ട: കനത്തകാറ്റില്‍ ഈരാറ്റുപേട്ട മേഖല യില്‍ വന്‍ കൃഷിനാശം. മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഈരാറ്റുപേട്ട, പൂഞ്ഞാര്‍, തിടനാട്, മേലുകാവ്, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രദേശത്താണ് ഇന്നലെ മഴ യെ തുടര്‍ന്ന് ശക്തമായ കാറ്റ് ആഞ്ഞടിച്ചത്. റബര്‍, വാഴ, തേക്ക്, ആഞ്ഞിലി തുടങ്ങിയ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞു വീണു. പൂഞ്ഞാര്‍ പനച്ചിപ്പാറ, കൊണ്ടൂര്‍, അരുവിത്തുറ കോളേജ് റോഡ് എന്നിവിടങ്ങളില്‍ മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. അരുവിത്തുറ കോളേജ് റോഡിലും, മൂന്നിലവ് കളത്തൂക്കടവ് റോഡിലും മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

കുന്നോന്നി കോയിക്കാട്ട് ബാബു, പുതുപ്പറമ്പില്‍ ലീല, മേലുകാവ് എരുമാപ്ര കല്ലു ങ്കല്‍ സണ്ണി എന്നിവരുടെ വീടുകളാണ് മരം വീണ് ഭാഗികമായി തകര്‍ന്നത്.

മുണ്ടക്കയം: മലയോര മേഖലകളില്‍ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. കാറ്റില്‍ പത്തിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മുണ്ടക്കയം ഇട്ടിക്കല്‍ പെരുവന്താനം കോരൂത്തോട് പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. കൂടാതെ നൂറുകണക്കിന് റബ്ബര്‍ മരങ്ങളും വാഴ, കുരുമുളക്, ചേന, തുടങ്ങിയ വിളകളും തേക്ക്, പ്ലാവ്, ആഞ്ഞിലി, മാവ്, മഹാഗണി, തെങ്ങ് തുടങ്ങിയവൃക്ഷങ്ങളും കാറ്റില്‍ നിലംപതിച്ചു. കോസടിയില്‍ കൊല്ലം തറപ്പേല്‍ തങ്കമ്മ സുകുമാരന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. കാറ്റില്‍ പറന്ന ടിന്‍ഷീറ്റ് മേല്‍ക്കൂര തൊട്ടടുത്ത വൈദ്യുതി ലൈനില്‍ തൂങ്ങിക്കിടക്കുകയാണ്. പനക്കച്ചിറ ഗവ.ഹൈസ്‌കൂളിന്റെ മേല്‍ക്കൂരയും ശക്തമമായ കാറ്റില്‍ പറന്നു. കോരൂത്തോട് ചുണ്ണവിളാവ് ചാലില്‍ പ്രസാദിന്റെ വീടിന്റെ ഷെഡ് തെങ്ങ് വീണ് പൂര്‍ണമായും തകര്‍ന്നു. പള്ളിപടിക്ക് സമീപം റബര്‍ ഉത്പാദകസംഘത്തിന്റെ കെട്ടിടവും മരം വീണ് തകര്‍ന്നു.

വണ്ടന്‍പതാല്‍ പത്ത് സെന്റ് ഇല്ലിക്കല്‍ ജലാല്‍, പെരുവന്താനം തോട്ടത്തില്‍ പുരയിടത്തില്‍ ഷാജഹാന്‍, വടക്കേല്‍ പെരിങ്ങാട്ടു സൈനബ, മുണ്ടക്കയം ഇല്ലിക്കല്‍ ജലീല എന്നിവരുടെ വീടുകളും തകര്‍ന്നു. ഏന്തയാര്‍ വള്ളക്കാട് കല്ലുതലയ്‌ക്കല്‍ ഷാന്റിസിന്റെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്‌ക്കു മുകളിലേക്ക് മരം വീണ് ഓട്ടോ പൂര്‍ണമായും തകര്‍ന്നു. പനക്കച്ചിറ കുഴിപാലപറമ്പില്‍ ബിജു അയിലുകുന്നേല്‍ ജോയി, പണിക്കവീട്ടില്‍ അബ്ദുള്ള, മേമനയില്‍ ബിജു, പഴയപറമ്പില്‍ അപ്പച്ചന്‍, എന്നിവരുടെ നൂറുകണക്കിന് റബ്ബര്‍ മരങ്ങളാണ് നശിച്ചത്. റവന്യൂ അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.