Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇനിയും തുടരണോ ഈ ദുര്‍ഭരണം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2013, 08:07 pm IST
inVicharam

കെ.വേണുവിന്റെ “മോദി രാഷ്‌ട്രീയം ജനാധിപത്യത്തിന്‌ വെല്ലുവിളി” എന്ന ലേഖനം വായിച്ചു. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ രത്നച്ചുരുക്കം ഭാരതത്തിന്‌ സോണിയാ മെയ്നോ നയിക്കുന്ന യുപിഎ ഭരണം അല്ലാതെ മറ്റൊരു മാര്‍ഗമില്ല എന്നുതന്നെയാണ്‌. അതിനുള്ള കാരണങ്ങളും അദ്ദേഹം അര്‍ത്ഥശങ്കയ്‌ക്കിടെ നല്‍കാതെ നിരത്തുന്നുണ്ട്‌. 1) ജനാധിപത്യ സംരക്ഷണത്തിന്‌ പ്രതിബദ്ധതയൊന്നുമില്ലാത്ത കമ്മ്യൂണിസ്റ്റ്‌ ചേരിക്ക്‌ ഈ ദിശയില്‍ അധികം ഒന്നും ചെയ്യാനാകില്ല 2) അഖിലേന്ത്യാ രാഷ്‌ട്രീയത്തില്‍ യാതൊന്നും ചെയ്യാന്‍ പറ്റാത്ത ഏറ്റവും ദുര്‍ബലമായ ഒന്നാണ്‌ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ എന്നദ്ദേഹം തുറന്നു സമ്മതിക്കുന്നു. 3) പ്രാദേശിക കക്ഷികളുടെ മുന്നണികള്‍ കാര്യമായ മാറ്റം ഭാരതരാഷ്‌ട്രീയത്തില്‍ വരുത്താന്‍ കഴിയുമെന്നും അദ്ദേഹത്തിനുറപ്പില്ല. പിന്നെ ഒരു പോംവഴി അദ്ദേഹം കാണുന്നത്‌ പ്രാദേശിക കക്ഷികള്‍ ആരുംതന്നെ ബിജെപിയിലേക്ക്‌ പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നതു മാത്രമാണ്‌. അങ്ങനെ വരുമ്പോള്‍ ഭരണം സോണിയ മെയ്നോ നയിക്കുന്ന യുപിഎയ്‌ക്ക്‌ വീണ്ടും സുനിശ്ചിതം. അങ്ങനെയാണെങ്കില്‍ മാത്രമേ അരാജകസിദ്ധാന്തക്കാര്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും മാവോവാദികള്‍ക്കും മറ്റു തീവ്രവാദികള്‍ക്കും പാക്കിസ്ഥാനും ചൈനയ്‌ക്കും എല്ലാം കൂടി ഈ മഹാരാജ്യത്തെ തകര്‍ക്കാന്‍ കഴിയൂ. അതിനുള്ള മാര്‍ഗം എല്ലാവരും കൂടി ചിന്തിച്ചു മോദി രാഷ്‌ട്രീയം ഇല്ലാതാക്കണം.

ഇതിനൊക്കെ അദ്ദേഹം ഉദാഹരിക്കുന്നത്‌ ഇറാന്‍ എന്ന ഇസ്ലാമിക രാജ്യത്തെയാണ്‌. പുരാതന പേര്‍ഷ്യന്‍ സംസ്ക്കാരത്തെ ഉന്മൂലനാശം വരുത്തി ഇസ്ലാമിക മതമൗലിക വാദം ഗ്രസിച്ച രാജ്യമാണ്‌ ഇറാന്‍ അടക്കമുള്ള പല ഇസ്ലാമിക രാജ്യങ്ങളും. ഭാരതത്തെ ഈ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുക എത്രയോ ബാലിശവും നിര്‍ഭാഗ്യകരവുമാണ്‌. ഇസ്ലാം അല്ലാതെ ഏതു ചിന്താധാരയാണ്‌ മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത്‌. അതുപോലെയാണോ ഭാരതത്തിന്റെ അവസ്ഥ. ലോകത്തെ മുസ്ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്ന രാജ്യമാണ്‌ ഭാരതം. ഇത്രയും (ദുഃ) സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടും സന്തോഷപ്രദമായി ജീവിക്കുന്ന മുസ്ലിങ്ങള്‍ ലോകത്ത്‌ എവിടെയുണ്ട്‌. ഇക്കാര്യങ്ങളൊന്നും വേണുവിന്റെ ചിന്തയില്‍ വരുന്നില്ല. ഭാരതത്തിലെ കുറെ മുസ്ലിം സഹോദരന്മാരോട്‌ പാക്കിസ്ഥാനില്‍ പോകാന്‍ പറഞ്ഞാല്‍ അതിലും നല്ലത്‌ ആത്മഹത്യയാണെന്നവര്‍ പറയുമെന്നതിന്‌ യാതൊരു സംശയവുമില്ല. അത്ര സ്നേഹത്തോടും സാഹോദര്യത്തോടും കൂടിയാണ്‌ ഇവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും ജീവിക്കുന്നത്‌. ചുരുക്കം ചില തീവ്രവാദികള്‍ ഇതിന്‌ അപവാദമായിരിക്കാം. അതു നിഷേധിക്കുന്നില്ല.

‘ബാബറിമസ്ജിദ്‌’ നിലനിന്നത്‌ ശ്രീരാമജന്മഭൂമിയിലായിരുന്നു. നിലനിന്നിരുന്ന ശ്രീരാമക്ഷേത്ര സമുച്ചയം തകര്‍ത്തുകൊണ്ടാണവിടെ തര്‍ക്കമന്ദിരം പണിതതെന്നത്‌ അവിതര്‍ക്കിതമായിരുന്നു. അത്‌ തകര്‍ത്തത്‌ ആരുടേയും പ്രേരണ കൂടാതെയുള്ള ജനമുന്നേറ്റത്തിന്റെ ഫലമായിരുന്നു. അതിനെ തടയാന്‍ വാജ്പേയിക്കോ അദ്വാനിക്കോ കഴിഞ്ഞില്ലെന്നുള്ളത്‌ സത്യമാണ്‌. അന്ന്‌ ഭാരതം ഭരിച്ചിരുന്നത്‌ മോദിയായിരുന്നില്ല. പ്രധാനമന്ത്രി പി.വി.നരസിംഗറാവു ആയിരുന്നു. റാവു യുപിഎ നേതാവായിരുന്നില്ല. കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്നു. എന്തുകൊണ്ട്‌ തടയാന്‍ കഴിഞ്ഞില്ല. ഹൃദയ സ്പര്‍ശിയായ ജനമുന്നേറ്റം തടയാന്‍ ആര്‍ക്കും സാധ്യമല്ല എന്നതിന്റെ മകുടോദാഹരണമാണാ സംഭവം.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ചത്‌ സ്വന്തം അംഗരക്ഷകനായിരുന്നു. അതിന്‌ നിരപരാധികളായ സിക്ക്‌ ജനത എന്ത്‌ പിഴച്ചു. അന്ന്‌ ദല്‍ഹിയില്‍ ഭരണകൂടം എങ്ങനെ നിശ്ചലമായി. കൊലപാതകിയെ പിടികൂടി നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവന്നു ശിക്ഷയ്‌ക്ക്‌ വിധേയമാക്കിയാല്‍ പോരായിരുന്നോ? എന്തിന്‌ നിരപരാധികളെ വധിച്ചു. അന്നും രാജ്യം ഭരിച്ചിരുന്നത്‌ ബിജെപിയോ മോദിയോ ആയിരുന്നില്ല.

ബിജെപി എന്നും ജനാധിപത്യ പ്രസ്ഥാനമാണ്‌.അതിന്‌ ജനാധിപത്യത്തോട്‌ മെരുങ്ങി വരേണ്ട കാര്യമൊന്നുമില്ല. ഗുജറാത്തില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ മൂലകാരണം വേണുവിനെപ്പോലുള്ളവര്‍ തമസ്ക്കരിക്കുന്നു. ഗോധ്രാ റെയില്‍വേ സ്റ്റേഷനില്‍ നടന്ന അറുംകൊലയ്‌ക്ക്‌ കാരണം എന്തായിരുന്നു. നിരപരാധികളായ ശ്രീരാമഭക്തര്‍ എന്ത്‌ പ്രകോപനം ഉണ്ടാക്കി. ആ നിരപരാധികളെ ആസൂത്രിതമായി ചുട്ടുകൊന്നതിന്റെ പ്രത്യാഘാതം അവിടെ ഉണ്ടായി. സര്‍ക്കാരിന്‌ ചെയ്യാവുന്ന എല്ലാ നടപടികളും അവിടെ ചെയ്തു. വളരെ വേഗം ലഹള അടിച്ചമര്‍ത്തി. യാതൊരു വിവേചനവും ഗുജറാത്ത്‌ സര്‍ക്കാര്‍ കാണിച്ചില്ല. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം എന്തിന്‌ തമസ്ക്കരിക്കുന്നു എന്ന്‌ മനസ്സിലാക്കുന്നില്ല. ആര്‍ക്ക്‌ വേണ്ടി ഇതെല്ലാം വീണ്ടും വീണ്ടും ബോധപൂര്‍വം ആവര്‍ത്തിക്കുന്നു. ഇതിന്റെ എല്ലാം പിന്നില്‍ വലിയ ഗൂഢോദ്ദേശ്യമാണുള്ളത്‌. അത്‌ ഭാരതത്തിന്‌ ഗുണകരമല്ല. കുറ്റവാളികളെ പിടികൂടുന്ന കാര്യത്തില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ആരോടും വിവേചനം കാട്ടിയില്ല. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഉള്ളവര്‍ കൂടി ശിക്ഷിക്കപ്പെട്ടു എന്നുനാം ഓര്‍ക്കണം. ഭാരതത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്‌ കോട്ടംവരുന്ന പ്രവൃത്തി മോദി ചെയ്തെങ്കില്‍ എങ്ങനെ അദ്ദേഹം വീണ്ടും വീണ്ടും ഗുജറാത്തില്‍ മുഖ്യമന്ത്രിയാകുന്നു എന്നുകൂടി നാം ചിന്തിക്കണം.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭാരതത്തിലെ ഹിന്ദുക്കള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. അവര്‍ക്കിവിടെ വളരാനും വികസിക്കാനും എന്തിനധികം ഇന്നും നിര്‍ബാധം മതപരിവര്‍ത്തനം നടത്താന്‍ പോലുമുള്ള സൗകര്യം ആരാണ്‌ ചെയ്തുകൊടുക്കുന്നത്‌. മറ്റേതെങ്കിലും ഒരു രാജ്യത്ത്‌ നടക്കുന്നതാണോ ഇവിടെ നടക്കുന്നതെന്ന്‌ നാം ആലോചിക്കണം. ഇത്രയും സ്വതന്ത്രമായും സുഖമായും ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്ന ഏത്‌ രാജ്യമുണ്ട്‌. പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും ഹിന്ദുവിന്റെ അവസ്ഥ എന്താണെന്ന്‌ വേണുവിനെ പോലുള്ളവര്‍ മനസ്സിലാക്കണം. എന്തിനധികം കാശ്മീരില്‍ ഹിന്ദുവിന്റെ അവസ്ഥ എന്താണ്‌. ഇതിന്‌ മുമ്പിലെല്ലാം കണ്ണടച്ചുകൊണ്ട്‌ മോദിയേയും ബിജെപിയേയും ആക്ഷേപിക്കുന്നത്‌ നിര്‍ഭാഗ്യകരവും അതീവ ദുഃഖകരവുമാണ്‌. ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ മാധ്യമങ്ങളില്‍ വരുന്നത്‌ രാജ്യത്തിന്‌ വളരെ ദോഷം ചെയ്യും.

ബിജെപി ജനാധിപത്യ കക്ഷിയാണ്‌. അതില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്‌. ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്‌. മുതിര്‍ന്ന നേതാക്കളെ ഗുരുതുല്യം ആദരിക്കുന്ന പാരമ്പര്യമാണ്‌ ബിജെപിയിലുള്ളത്‌. പൊതുതെരഞ്ഞെടുപ്പില്‍ എന്തൊക്കെ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കണമെന്നുള്ളത്‌ പാര്‍ട്ടികളുടെ ആഭ്യന്തരകാര്യമാണ്‌. അതെല്ലാം ഭംഗിയായി നിര്‍വഹിക്കാന്‍ പ്രാപ്തിയുള്ളവരാണ്‌ ബിജെപിക്കാര്‍. ബിജെപിയെ നിയന്ത്രിക്കുന്നത്‌ ഏകാധിപതികളല്ല. ബിജെപി പ്രവര്‍ത്തകര്‍ ആരുടെയെങ്കിലും ചെരുപ്പുനക്കികളോ അടിച്ചുവാരുകാരോ അല്ല. പാര്‍ട്ടിവേദികളില്‍ സ്വതന്ത്രമായി അഭിപ്രായം പറയുന്നവരാണ്‌.

പ്രതിഛായ നഷ്ടപ്പെട്ടു നില്‍ക്കുന്ന കോണ്‍ഗ്രസിന്‌ ജനാധിപത്യശക്തികളെ ഒന്നിപ്പിക്കാനാവില്ല എന്ന്‌ വേണു തന്നെ പറയുന്നു. പ്രാദേശിക കക്ഷികളുടെ കൂട്ടായ്‌മയ്‌ക്കും സാധ്യത കുറവാണെന്നദ്ദേഹം പറയുന്നു. പിന്നെ എന്തെങ്കിലും ചെയ്യാന്‍ അദ്വാനിയും മോദിയും മറ്റും ചേര്‍ന്ന്‌ നയിക്കുന്ന ബിജെപിക്ക്‌ മാത്രമേ കഴിയൂ എന്ന്‌ അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു എന്നാണ്‌ പ്രസ്തുത ലേഖനത്തിലൂടെ മനസ്സിലാക്കുന്നത്‌.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തില്‍ ഇത്രയും അഴിമതിയില്‍ മുങ്ങിയ ഒരു മന്ത്രിസഭ ഉണ്ടായിട്ടില്ല. അഴിമതിക്കേസുകളില്‍പ്പെട്ട്‌ എത്ര മന്ത്രിമാരാണ്‌ അഴി എണ്ണിയത്‌. എത്ര പേര്‍ രാജിവെച്ചു. ഇനി എത്രപേര്‍ അഴി എണ്ണുമെന്നതും കാത്തിരുന്ന്‌ കാണേണ്ടതാണ്‌. രാജ്യത്തെ ആയിരക്കണക്കിന്‌ സുരക്ഷാസൈനികര്‍ നക്സല്‍-മാവോ ഭീകരവാദികളാല്‍ കൊലചെയ്യപ്പെടുന്നു. യുപിഎയെ നയിക്കുന്ന കോണ്‍ഗ്രസിന്റെ സമുന്നതരായ അനവധി നേതാക്കന്മാര്‍ കൊല്ലപ്പെട്ടു. കോടിക്കണക്കിന്‌ ബംഗ്ലാദേശികള്‍ ആസ്സാമിലും നാഗാലാന്റിലും മിസോറാമിലും അനധികൃതമായി കുടിയേറി രാജ്യത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ അട്ടിമറിക്കുന്നു. ഒരിക്കലും ഉണ്ടാകാത്ത രൂക്ഷമായ വിലക്കയറ്റത്താല്‍ ജനങ്ങള്‍ പൊറുതിമുട്ടുന്നു. ഈ ദുരന്തങ്ങള്‍ എല്ലാം വരുത്തിവെയ്‌ക്കുന്നത്‌ യുപിഎ തന്നെ. ഇനിയും അവര്‍ അധികാരത്തില്‍ വരണം എന്നാഗ്രഹിക്കുന്നവരെക്കുറിച്ച്‌ എന്തു പറയാനാണ്‌. അവര്‍ ജനങ്ങളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ്‌. ചിന്താശേഷിയുള്ളവര്‍ ഇത്‌ തിരിച്ചറിയേണ്ടതാണ്‌.

അഡ്വ. വി. പത്മനാഭന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍
Varadyam

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

Kerala

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

Kerala

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.