Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിശ്വദര്‍ശനത്തിന്റെ വിവേകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2013, 10:06 pm IST
inVicharam

വിവേകാനന്ദ സ്വാമികളെ ഭാരതീയ ചരിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ അത്‌ ചരിത്രത്തില്‍ ഒരു ഉജ്വല വാഗ്മിയുടെ അഭാവം മാത്രമല്ല പ്രതിഫലിപ്പിക്കുക. മറിച്ച്‌, സംസ്കൃതിക്ക്‌ നേരിട്ട അപചയങ്ങളത്രയും കറകളഞ്ഞ്‌ പഠിച്ച ഒരു വിശ്വദര്‍ശകന്റെ സ്നേഹത്തെ തന്നെ മാറ്റിനിര്‍ത്തലാവും. ഇന്ന്‌ വിദ്യാര്‍ത്ഥികളില്‍ വിവേകാനന്ദ സന്ദേശം കേവലം ഇംഗ്ലീഷ്‌ ഉദ്ധരിണികളിലും ചിത്രങ്ങളിലും മാത്രം ഒതുങ്ങിപ്പോവുകയോ ഒതുക്കിനിര്‍ത്തുകയോ ആണ്‌. എന്നാല്‍ ആ ഉജ്ജ്വലപ്രതിഭയുടെ വാക്ശരമേറ്റ ഏതൊരു വ്യക്തിക്കും അദ്ദേഹത്തിന്റെ പ്രതിഭയെ മുഴുവന്‍ തിരിച്ചറിയാതെ പിന്‍മാറാന്‍ കഴിയില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.

ഭാരതീയ സംസ്കാരം ഗതിവിഗതികളിലൂടെ സഞ്ചരിച്ച്‌ അതിന്റെ ഉത്തുംഗാവസ്ഥയില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരുന്ന സാഹചര്യത്തിലാണ്‌ വിവേകാനന്ദ സ്വാമികളുടെ ചരിത്രത്തിലേക്കുള്ള ആഗമനം. തന്റെ രാഷ്‌ട്രത്തെ മാതൃതുല്യം സ്നേഹിച്ച നരേന്ദ്രന്‍ എന്ന ആ യുവാവ്‌ സ്വന്തം കുടുംബത്തിന്റെയും കൂടപ്പിറപ്പുകളെയും മറന്ന്‌, അധോഗതിയില്‍ ആണ്ടിരിക്കുന്ന തന്റെ സമുദായത്തെ പുനര്‍ജീവിപ്പിക്കാന്‍ തുനുഞ്ഞിറങ്ങിയതും ഒളിച്ചോട്ടമായിരുന്നില്ല.
സര്‍വമതങ്ങളുടേയും മാതാവെന്ന്‌ അദ്ദേഹം വിശേഷിപ്പിച്ച ‘ധര്‍മ’ത്തോടുള്ള തപസ്വിയുടെ സ്നേഹം മനസ്സിലാക്കാന്‍, ചിക്കാഗോയില്‍ വെച്ച്‌ നടന്ന വിശ്വമത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ ഏതാനും വാക്കുകള്‍ തന്നെ ധാരാളം. ഇനിയുള്ള തന്റെ ജീവിതമത്രയും എന്തിനുവേണ്ടിയാണോ സമര്‍പ്പിക്കപ്പെട്ടത്‌, ആ ലക്ഷ്യത്തെ സാധൂകരിക്കുന്നതായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ വാക്കുകള്‍. അവ കേവലം വാക്കുകളില്ലായിരുന്നില്ല. അന്ന്‌ അവിടെ കൂടിയിരുന്ന പ്രൗഢഗംഭീരമായ സദസ്സിനെ മുഴുവന്‍ ഉള്‍പുളകം കൊള്ളിക്കാന്‍ അദ്ദേഹം വാക്കുകള്‍ക്ക്‌ കഴിഞ്ഞെങ്കില്‍, അതൊരിക്കലും കേവലം ‘ആദ്ധ്യാത്മിക പ്രഭാഷണം’ മാത്രമാകാനിടയില്ല. അതിലുപരി ധര്‍മത്തിന്റെ പ്രതിനിധി എന്ന നിലയില്‍ നിലനില്‍പ്പിനായി പോരാടാനുള്ള ഒരു മാതൃസ്നേഹിയുടെ ഹൃദയത്തിന്റെ തുടികൊട്ടാണതെന്ന്‌ പറയാം.

ഇന്ന്‌ വിവേകാനന്ദ സ്വാമികള്‍, ഭാരതീയ യുവത്വത്തിന്റെ വക്താവെന്ന നിലയില്‍ നാടുനീളെ ചിത്രീകരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ നിന്നും കേവലം നാലോ അഞ്ചോ വാക്യങ്ങള്‍ തനിക്ക്‌ പാകമായത്‌ ചികഞ്ഞെടുത്ത്‌, സ്വാമിജിയുടെ വിശ്വദര്‍ശനം-ഭാരതത്തോടുള്ള ആഹ്വാനം ഇതായിരുന്നു എന്ന്‌ ഒതുക്കിത്തീര്‍ക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നവരാണ്‌ നാടൊട്ടുക്കും. എന്നാല്‍ ആ അതുല്യമായ മാസ്മരിക പ്രതിഭയെ ഒന്നു തൊട്ടറിയാന്‍ മനസ്സുകൊണ്ടുള്ള ശ്രമം പോലും ആധുനിക യുഗത്തില്‍ ഉണ്ടാകുന്നില്ല. തന്റെ ശരീരത്തേയും മേറ്റ്ല്ലാത്തിനേയും അവഗണിച്ച്‌ ഭാരതത്തിനകത്തും പുറത്തും സ്വാമിജി നടത്തിയ യാത്രകളത്രയും തന്റെ ധര്‍മത്തെ-ആ ലക്ഷ്യത്തെ ഒന്നു വേരുറപ്പിക്കാനായിരുന്നു. അദ്ദേഹത്തിനറിയാമായിരുന്നു തന്റെ ലക്ഷ്യത്തിന്റെ സാഫല്യം ജീവിതകാലത്ത്‌ കാണാന്‍ കഴിയില്ലെന്ന്‌. എന്നാലും തന്റെ ചിന്തകള്‍ അവ എത്ര യുഗങ്ങള്‍ മൂടിവെക്കപ്പെട്ടാലും എന്നെങ്കിലും ഭാരതീയ യുവത്വത്തിന്റെ മസ്തിഷ്കത്തില്‍ കടന്നുകയറി പ്രാവര്‍ത്തികമാവുമെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഷെല്ലി പറഞ്ഞ ‘ൗ‍ി‍ലഃശ്ഴൗശവെലറ വലമഹവേെ‍” ആയി അത്‌ സ്വരൂപപ്പെടുമെന്ന ബോധ്യം സ്വാമിജിയുടെയായിരുന്നു.

സ്വാമിജി എക്കാലവും ഉയര്‍ത്തിപ്പിടിച്ച, മാതൃകയാക്കാനുപയോഗിച്ച ആദര്‍ശശാലിയായിരുന്നു ഗുരു ഗോവിന്ദ്‌ സിംഗ്‌. തന്റെ പ്രജകള്‍ക്കുവേണ്ടി, ഉറ്റവരേയും ഉടയവരേയും പോലും നഷ്ടപ്പെടുത്തി പോരാടിയ ആ ധീരയോദ്ധാവ്‌ ഒടുവില്‍, ആര്‍ക്കുവേണ്ടിയാണോ ഇത്രയും പോരാടിയത്‌ ആ പ്രജകളുടെ തന്നെ പഴിക്ക്‌ വിധേയനായപ്പോള്‍, ഒരക്ഷരം പോലും എതിര്‍ത്തുപറയാതെ ഹൃദയത്തില്‍ വെട്ടേറ്റ സിംഹത്തെപ്പോലെ പിന്‍മാറുകയാണുണ്ടായത്‌. ആ മനസ്സായിരുന്നു വിവേകാനന്ദ സ്വാമികള്‍ മാതൃകയാക്കിയത്‌. എന്നാല്‍ ഇത്‌ ഇന്ന്‌ സ്വാമികളെ ആരാധിക്കുന്ന, അല്ലെങ്കില്‍ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലുമൊരു വ്യക്തി അറിയുന്നുണ്ടോ. ഈ ആദര്‍ശമായിരുന്നു ആ മഹാമനുഷി അത്യുല്‍കൃഷ്ടിമായി കൊണ്ടുനടന്നതെന്ന്‌ ഏതെങ്കിലും ഒരു ഭാരതീയ വിദ്യര്‍ത്ഥി തിരിച്ചറിയുന്നുണ്ടോ? എന്താണിതിന്‌ കാരണം?

ഭാരതീയ സംസ്കൃതിയുടെ മേറ്റ്ല്ലാ വക്താക്കളെയും പോലെ വിവേകാനന്ദ സ്വാമികളെയും തീര്‍ത്തും ശുഷ്കമായ ആശയങ്ങളുടെ ലോകത്തേക്കൊതുക്കാന്‍ ഇന്ന്‌ സമൂഹം ആഗ്രഹിക്കുന്നു. സ്വാമി ജി പറഞ്ഞ “ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാല്‍ നിബോധത” എന്ന വാക്യം കഠോപനിഷത്തിലെ ഒരു മന്ത്രഭാഗമാണെന്നത്‌, ഇന്ന്‌ എത്രപേര്‍ക്കറിയാം?

വിവേകാനന്ദ സ്വാമികളുടെ ജീവിതത്തിന്റെ കാണാച്ചിത്രങ്ങള്‍ തേടാന്‍ ശ്രമിച്ച പ്രമുഖ എഴുത്തുകാരനായ ശങ്കര്‍ തന്റെ The monk as man; The unknown life of Swami Vivekananda എന്ന കൃതിയില്‍, ഒരുപക്ഷേ ആരും കാണാനാഗ്രഹിക്കാത്ത ഒരു വിവേകാനന്ദനെ വരച്ചുവെച്ചിട്ടുണ്ട്‌. ഒരിക്കല്‍ തന്റെ ശരീരം മറയ്‌ക്കാന്‍ നല്ലൊരു വസ്ത്രം പോലുമില്ലാതിരുന്ന അദ്ദേഹത്തിന്റെ അമ്മ വസ്ത്രത്തിനുവേണ്ടി തന്റെ മകന്‌ മുന്നില്‍ കെഞ്ചി. ഒരു സാരിക്കുവേണ്ടി ഉള്ളം കാലും നെഞ്ചും പൊള്ളിക്കൊണ്ട്‌ കൊല്‍ക്കത്ത തെരുവുകളിലൂടെ അന്ന്‌ വിവേകാനന്ദ സ്വാമികള്‍ നടന്നിരിക്കാമെന്ന്‌ ആ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌. ഈ വിവേകാനന്ദനെയാണ്‌ നാം തിരിച്ചറിയേണ്ടത്‌. ഭാരതത്തിന്റെ അന്തരാത്മാവിലേക്കിറങ്ങിച്ചെല്ലാന്‍ കസേരയിലിരുന്നുകൊണ്ടുള്ള ഇന്നത്തെ പഠനത്തിന്‌ സാധ്യമല്ല. അത്‌ തിരിച്ചറിയണമെങ്കില്‍ ആദ്യം മനഃപാഠമാക്കേണ്ടത്‌ “ന പ്രജയ ന ധനേന ത്യാഗേനനെക അമൃതത്വമാനശു” എന്ന ആപ്തവാക്യമാണെന്ന്‌. ഈ ആദര്‍ശം തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം കാലം വെള്ളക്കോളര്‍ ജോലി മാത്രം കാംക്ഷിക്കുന്ന ഇന്നത്തെ ഭാരതീയ യുവത്വത്തിന്‌ ഭാരതത്തിന്റെ ശ്രേഷ്ഠമായ സംസ്കൃതിയേയും തിരിച്ചറിയാന്‍ സാധിക്കില്ല.

ഇങ്ങനെ, തന്റെ പൂര്‍വാചാര്യന്മാരിലും തന്റെ സംസ്കൃതിയിലും അത്യധികം സ്നേഹവും ബഹുമാനവുമുള്ള ഒരു തപസ്വി തെളിയിച്ചു തന്നെ വഴിയിലൂടെ നടക്കാന്‍ ഒരു ജനത ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം അദ്ദേഹം മുന്നോട്ടുവച്ച ആദര്‍ശങ്ങളുടെ ഉറവിടത്തെയറിഞ്ഞ്‌ സ്നേഹിക്കുകയാണ്‌ വേണ്ടത്‌. ഭാരതീയ സംസ്കൃതിയെക്കുറിച്ച്‌ ഇന്നത്തെ സമൂഹത്തില്‍ കടന്നുകൂടിയിട്ടുള്ള അബദ്ധാശയങ്ങള്‍ ഇന്ന്‌ ആധുനികര്‍ ഒട്ടുവളരെ അംഗീകരിക്കുകയും അത്‌ അവനവനുതന്നെ വാരിക്കുഴിയാവുകയും ചെയ്ത ചരിത്രങ്ങള്‍ ഇന്ന്‌ നാം വളരെയേറെ കണ്ടുകൊണ്ടിരിക്കുകയാണ്‌. ഈ വിഷയത്തെക്കുറിച്ചുള്ള വിശദമായ ഒരന്വേഷണം രസാവഹവുമായിരിക്കും.

കെ.വൈശാഖ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍
Varadyam

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

Kerala

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

Kerala

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.