Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഒത്തിരി ദമ്പതികള്‍ ഒരുപാട്‌ മക്കള്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2013, 08:14 pm IST
inVicharam

വാര്‍ത്തകള്‍ കേട്ടു ഞെട്ടുന്ന കാലമാണിത്‌. അരീപ്പറമ്പില്‍ പെരുംപാമ്പു പട്ടിയെ വിഴുങ്ങി യെന്നും പട്ടിപ്പ്രേമികളായ നാട്ടുകാര്‍ പാമ്പിന്റെ വായില്‍ നിന്നും പട്ടിയെ വലിച്ചൂരി എടുത്തെന്നും ഈ പ്രോസസ്സില്‍ പട്ടിയും പാമ്പും ചത്തു പോയെന്നും ഫോട്ടോസഹിതമുള്ള വാര്‍ത്ത കണ്ടു രാമന്‍ നായര്‍ ഞെട്ടി. പ്രമുഖ പത്രങ്ങളില്‍ പ്രാമുഖ്യത്തോടെ കൊടുത്ത വാര്‍ത്ത തെറ്റാണെന്നു പിറ്റേ ദിവസം തിരുത്ത്‌ കണ്ടപ്പോഴാണ്‌ ഞെട്ടല്‍ അലപ്മെങ്കിലും കുറഞ്ഞത്‌. ഞെട്ടല്‍ പൂര്‍ണമായും മാറണമെങ്കില്‍ ഒന്നു രണ്ടു ദിവസംകൂടി കഴിയണം, തിരുത്തിയ വാര്‍ത്തയ്‌ക്ക്‌ വീണ്ടും തിരുത്ത്‌ വന്നെങ്കിലോ?

പട്ടിപാമ്പു എപ്പിസോഡിനെക്കാള്‍ ഞെട്ടി പ്പിക്കുന്ന വാര്‍ത്തയായി തോന്നിയത്‌ ഒരു കോടതി വിധിയാണ്‌. ഉസ്ബക്കിസ്ഥാന്‍ കോടതിയോ താലിബാന്‍ കോടതിയോ ആണ്‌ ഈ വിധി പ്രസ്താവിച്ചതെങ്കില്‍ പോട്ടെന്നു വെയ്‌ക്കാം. മദ്രാസ്‌ ഹൈക്കോടതി ജഡ്ജി സി.എസ്‌.കര്‍ണന്റെ വിധിപ്രകാരം പരസ്പരധാരണയോടെ സ്ത്രീയും പുരുഷനും ലൈംഗികബെണ്ഡത്തില്‍ ഏര്‍പ്പെട്ടാല്‍ ഭാര്യഭര്‍ത്താക്കന്‍മാരായി പരിഗണിക്കും. ഭാരതീയ സംസ്കാരവും വനിതാക്ഷേമവും സംരക്ഷിക്കാന്‍ ഈ വിധി കൂടിയേ തീരൂഭ ജഡ്ജി നിരീക്ഷിക്കുന്നു.

ഇന്ത്യയിലെ ജനസംഖ്യ 110 കോടി എന്നൊരു കണക്കുണ്ട്‌. പുതിയ സെന്‍സസ്‌ കണക്കുകൂടി ചേര്‍ക്കുമ്പോള്‍ ചെറിയ വ്യത്യാസമുണ്ടാവാം. പക്ഷേ മദ്രാസ്‌ ഹൈക്കോടതി വിധിയോടെ ഇന്ത്യയിലെ ദമ്പതികളുടെ എണ്ണം 200 കോടി കവിയും. പുരുഷന്‌ ഒന്നില്‍ കൂടുതല്‍ ഭാര്യമാരും സ്ത്രീക്കു ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കന്മാരുമുണ്ടെന്നാണ്‌ സിനിമ ടിവി സീരിയലുകളില്‍ ചിത്രീകരിക്കുന്നത്‌. ഈ സീരിയല്‍/സിനിമകളില്‍ കാണിക്കുന്നത്‌ ഇന്ത്യന്‍ സംസ്കാ രത്തിന്റെ ഭാഗമല്ലെങ്കില്‍ എന്തിനവ അനുവദിക്കുന്നു?

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു ഭാര്യാഭര്‍ത്താക്കന്‍മാര്‍ ആവണമെങ്കില്‍ തെളിവുവേണം. തെളിവില്ലാതെ കോടതികള്‍ക്ക്‌ ഒന്നും ചെയ്യാനാവില്ല. ഏതൊക്കെ തെളിവുകളാണ്‌ കോടതി സ്വീകരിക്കുക എന്നതു ഇനിയും വ്യക്തമാക്കിയിട്ടില്ല.

പറവൂര്‍ പെണ്‍കുട്ടി എന്നൊരു പെണ്‍കുട്ടിയുണ്ട്‌. സൂര്യനെല്ലി പെണ്‍കുട്ടിയെപ്പോലെ പ്രസിദ്ധ യാണിവളും. പത്തു നാല്‍പതുപേരുടെഫോട്ടോ ഇവളുടെ മൊബെയിലില്‍ ഉണ്ടെന്നും പറയുന്നു. പെണ്‍കുട്ടിയുടെ നടപടിക്രമമനുസരിച്ച്‌ ക്ലൈന്റുമായി ഫോട്ടോ ഷൂട്ടാണ്‌ ആദ്യ ഇനം. ഇങ്ങനെ ഫോട്ടോയ്‌ക്ക്‌ നിന്നുകൊടുത്തവന്റെ എല്ലാം മൊബെയില്‍ ചിത്രം തെളിവായി പ്രഖ്യാപിക്കുന്ന പക്ഷം പെണ്‍കുട്ടിക്ക്‌ ഒന്നില്‍ കൂടുതല്‍ പേരെ ഭര്‍ത്താവായി സ്വീകരിക്കാം. ഇങ്ങനെ സ്വീകരി ക്കപ്പെടുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക്‌ നിലവില്‍ ഭാര്യമാര്‍ ഉള്ളതിനാല്‍ ഇന്ത്യന്‍ ദമ്പതിമാരുടെ എണ്ണം 200 കോടി കവിയുമെന്നതിന്‌ മറ്റുകണക്കിന്റെ ആവ ശ്യമില്ല.

നമുക്കൊരു കേന്ദ്രമന്ത്രിയുണ്ടായിരുന്നു, പിന്നീട്‌ ആന്ധ്രഗവര്‍ണറുമായി, പേര്‌ എന്‍.ഡി.തീവാരി. തെലുങ്കാന സമരത്തിന്റെ പേരില്‍ ആന്ധ്ര കത്തിയെരിഞ്ഞപ്പോള്‍ ചീയര്‍ ഗേള്‍സുമായി ആന്ധ്ര ഭവനില്‍ വീണ വായിച്ച വിദ്വാന്‍. ഇന്ത്യയിലെ ആദ്യത്തെ ജാരപിതാവ്‌ എന്ന നേട്ടം ഇദ്ദേഹം കൈവരിച്ചത്‌ ഡിഎന്‍എ ടെസ്റ്റിലൂടെയാണ്‌.

അപ്പോ പറഞ്ഞുവരുന്നത്‌ ഇതാണ്‌. ഡി എന്‍ എ ടെസ്റ്റ്‌ നിലവില്‍ കോടതി സ്വീകരിക്കുന്ന ഒരു തെളിവാണ്‌. മദ്രാസ്‌ ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ അഛനേത്‌, ഭര്‍ത്താവ്‌ ആര്‌ എന്നൊക്കെ തെളിയിക്കാന്‍ ഇതുവേണ്ടിവരും. വക്കീല്‍മാരുടെ ജോലി?ഭാരം കൂടുന്നതിനൊപ്പം അക്ഷയ കേന്ദ്രങ്ങളിലെ തിരക്കും വര്‍ദ്ധിക്കും. ഡി എന്‍എ ടെസ്റ്റ്‌ സെന്ററുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക്‌ ഒപ്പമാവുമ്പോള്‍ ആവശ്യക്കാരന്‌ അവ കൂടുതല്‍ സൗകര്യപ്രദമായിരിക്കും.

ഒത്തിരി ദമ്പതികള്‍, ഒരുപാട്‌ മക്കള്‍, സഭാപിതാ ക്കന്മാരുടെയും സമുദായനേതാക്കളുടെ യും ആഗ്രഹത്തിന്‌ അനുസരണമാണ്‌ വിധി. പക്ഷേ കോടതി തിണ്ണയില്‍ നിന്നു ഇറങ്ങാന്‍ കഴിയാതെ വരുന്നത്‌ രാഷ്‌ട്രീയ പ്രമാണിമാര്‍ക്കും, പൗര മുഖ്യര്‍ക്കുമാണ്‌. കൂടുതല്‍ ?ഭാര്യമാരും മക്കളും, അതാണല്ലോ പലപ്രമാണിമാരുടെയും പ്രമാണി ത്വത്തിന്റെ ലക്ഷണം.

കെ. എ. സോളമന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍
Varadyam

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

Kerala

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

Kerala

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.