Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മഴവെള്ളം നാളെ കുടിവെള്ളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2013, 08:21 pm IST
in Vicharam

കാലവര്‍ഷമെത്തിയതോടെ ഭൂമിയും മനസ്സുകളും കുളിര്‍മയിലായി. കഴിഞ്ഞ കൊടുംവേനലില്‍ വീട്ടാവശ്യങ്ങള്‍ക്കായി ചുമന്നെത്തിച്ച വെള്ളത്തിന്റെയും മാനസിക വ്യഥയുടേയും ഓര്‍മ അടുത്തവര്‍ഷത്തേയ്‌ക്കുള്ള ഭീഷണിയായി മനസ്സില്‍ തങ്ങുന്നു. ഏത്‌ കുടുംബത്തിനും വേണ്ടത്ര വെള്ളം ശേഖരിക്കുകയും കാര്യക്ഷമമായി വിനിയോഗിക്കുകയും ചെയ്യുന്ന “മാനേജ്മെന്റ്‌” ചുമതല സ്ത്രീകളിലായതിനാല്‍ ഇക്കാര്യത്തില്‍ ആണ്ടുതോറും ഏറിവരുന്ന ഗൗരവം സ്ത്രീശാക്തീകരണത്തിന്റെ ഒരു പ്രധാന വെല്ലുവിളിയായി മാറുന്നു. ലോകബാങ്കിന്റെ ഒരു റിപ്പോര്‍ട്ടനുസരിച്ച്‌ 2015 വര്‍ഷത്തോടെ ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗം ശുദ്ധജലക്ഷാമത്തിന്റെ കെടുതിയനുഭവിക്കുമെന്നാണ്‌ സൂചന.

പെയ്തിറങ്ങുന്ന പേമാരിയുടെ ഒട്ടുമുക്കാല്‍ പങ്കും മണ്ണില്‍ ആഴ്‌ന്നിറങ്ങുകയോ പില്‍ക്കാല ഉപയോഗത്തിന്‌ ശേഖരിക്കപ്പെടുകയോ ചെയ്യാതെ ഒഴുകി കടലിലേക്ക്‌ പോകുന്നു. അല്‍പ്പമൊന്നു മനസ്സിരുത്തിയാല്‍ വരുംകാല വരള്‍ച്ചയും ജലക്ഷാമവും നമുക്ക്‌ ഒഴിവാക്കാമെന്നതാണ്‌ സത്യം. പോയ വര്‍ഷം ഏറ്റവും കുറവ്‌ മഴ ലഭിച്ച ജില്ലകളിലൊന്നാണ്‌ തൃശ്ശൂര്‍. എറണാകുളം വരെ പെയ്ത വേനല്‍മഴ ഇങ്ങോട്ട്‌ കടക്കാന്‍ മടിച്ചു. ഇടവപ്പാതിയും തുലാവര്‍ഷവും ചതിച്ചു. കിട്ടിയത്‌ കിട്ടേണ്ടതില്‍ പകുതിയായപ്പോള്‍ തൊണ്ട വരണ്ടത്‌ സ്വാഭാവികം. വരും നാളുകളില്‍ സ്ഥിതി വ്യത്യസ്തമാവില്ലെന്ന്‌ പ്രവചനം. എന്തൊക്കെയാണ്‌ ചെയ്യാന്‍ സാധിക്കുക?

1) ഓരോ വീടിനും ഒരു മഴവെള്ള സംഭരണി എന്ന ശീലം നിര്‍ബന്ധപൂര്‍വം വളര്‍ത്തിയെടുക്കുക. വരള്‍ച്ചയുടെ കാലങ്ങളില്‍ അണക്കെട്ടുകളിലെ വെള്ളമോ കോര്‍പ്പറേഷന്‍ വക ടാങ്കുകളോ വൈകിയാലും നമുക്ക്‌ സ്വന്തമായി കുറച്ചു വെള്ളമുണ്ടാകുമല്ലോ.

2) ഓരോ പറമ്പിലും വീഴുന്ന മുഴുവന്‍ വെള്ളവും അവിടെ തന്നെ ഭൂമിയിലേക്ക്‌ താഴ്‌ന്നിറങ്ങാനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്‌. വര്‍ണ ടെയിലുകള്‍ വിരിച്ച്‌ മോടി കൂട്ടിയ മുറ്റങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക. മഴവെള്ളം ഭൂമിയിലേക്ക്‌ ഊര്‍ന്നിറങ്ങാനുള്ള അവസരം സൃഷ്ടിക്കാത്തവര്‍ക്ക്‌ പൊതുസംവിധാനം വഴി കുടിവെള്ളമെത്തിക്കുന്നത്‌ നിര്‍ത്താലാക്കാന്‍ നടപടി വരുന്ന കാലം അതിവിദൂരമല്ല. ഇത്തരക്കാര്‍ മുറ്റങ്ങളുടെ വശങ്ങളില്‍ ചാലുകള്‍ കീറിയോ വെള്ളമിറങ്ങാനുള്ള കുഴികള്‍ ഉണ്ടാക്കിയോ പരിഹാരക്രിയ ചെയ്യണം.

3) ജലവിനിയോഗത്തിലെ മിതത്വം എന്നേ മറന്നുപോയ നല്ല ശീലം. ഷോകേയ്സിലെ കിണ്ടിയെ കോഫി ടേബിളുകളുടെ നടുവില്‍ സ്ഥാപിക്കുക. ജലം അമൂല്യമാണ്‌ എന്നോര്‍മിപ്പിക്കുന്ന പൂര്‍വിക സ്വത്താണ്‌ കിണ്ടി എന്ന സന്ദേശം കുഞ്ഞുങ്ങളിലേക്ക്‌ പകരാന്‍ ഇത്‌ സഹായിക്കും. ഓരോ ടോയ്‌ലറ്റ്‌ സന്ദര്‍ശനവേളയിലും പത്തും പതിനഞ്ചും ലിറ്റര്‍ വെള്ളം ഒഴുക്കിക്കളയാതെയിരിക്കാനുള്ള സംവിധാനം സ്ഥാപിക്കുക ഉത്തമം.

4) മണ്ണ്‌-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാമൂഹ്യ-രാഷ്‌ട്രീയ കൂട്ടായ്‌മകള്‍ മുന്നോട്ടുവരണം. മാലിന്യ സംസ്കരണത്തിനൊപ്പം ഇവരുടെ മേല്‍നോട്ടം ഉണ്ടെങ്കില്‍ ആരും സ്വന്തം പറമ്പില്‍നിന്ന്‌ റോഡിലേക്ക്‌ മഴവെള്ളം തുറന്ന്‌ വിടില്ല.

5) മറ്റു പല രാജ്യങ്ങളിലും പോലെ കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരണത്തിലേക്ക്‌ നമ്മുടെ നാടും നീങ്ങില്ലെന്ന്‌ ആരു കണ്ടു? അതിന്റെ കെടുതികള്‍ പലതുണ്ടെങ്കിലും ഇപ്പോഴേ മനസ്സുവച്ചാല്‍ ഒഴിവാക്കാവുന്ന പല ദോഷങ്ങളുണ്ട്‌. പക്ഷേ, അതിന്‌ ഓരോരുത്തരും തന്നെ തീരുമാനിക്കണം. എന്നാലെ, ഇത്രയേറെ മഴ ലഭിക്കുന്ന നാടാണ്‌ നമ്മുടേത്‌ എന്ന്‌ അഭിമാനിക്കാന്‍ നമുക്കര്‍ഹതയുള്ളൂ.

ഡോ.മേരി റജീന

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

Football

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

Kerala

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.