Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചൊവ്വയിലെ സ്ത്രീസാന്നിധ്യം നാസ കഥ തിരുത്തുമോ…?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2013, 08:30 pm IST
inLifestyle

ചൊവ്വയില്‍ മലയടിവാരത്തിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം 2008 ജനുവരിയില്‍ പത്രങ്ങള്‍ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. നാസയുടെ ചൊവ്വാ പര്യവേഷണവാഹനം അയച്ച ചിത്രങ്ങളിലൊന്നിലായിരുന്നു ഈ അത്ഭുതകരമായ കാഴ്‌ച്ച. അന്ന്‌ ചൊവ്വയിലെ സ്ത്രീയെക്കുറിച്ച്‌ ചൂടന്‍ ചര്‍ച്ചയാണ്‌ നടന്നത്‌. ചൊവ്വയില്‍ മലയടിവാരത്ത്‌ കാറ്റുകൊണ്ടിരിക്കുന്ന നഗ്നയായ സ്ത്രീ എന്നു വരെയെത്തി റിപ്പോര്‍ട്ടുകള്‍. എന്തായാലും അധികം താമസിയാതെ വാര്‍ത്ത നാസ നിഷേധിച്ചതോടെ ചൊവ്വയിലെ സ്ത്രീയും അപ്രത്യക്ഷയായി.

അബദ്ധത്തില്‍ പ്രചരിച്ചതെങ്കിലും ആ കഥക്ക്‌ പുതിയ ഒരു വഴിത്തിരിവിന്‌ സാധ്യതയൊരുങ്ങുകയാണ്‌ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയില്‍. സ്ത്രീകള്‍ ഹൃദയം കൊണ്ടു ചിന്തിക്കുന്നവരും ഭീരുക്കളുമാണെന്ന വിലയിരുത്തലുകളൊന്നും നാസ മൈന്‍ഡ്‌ ചെയ്യുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ബഹിരാകാശ യാത്രികരാവാന്‍ നാസക്ക്‌ അപേക്ഷ നല്‍കിയ 6100 പേരില്‍ നിന്ന്‌ ഒരു സ്ത്രീ പോലും തെരഞ്ഞെടുക്കപ്പെടില്ലായിരുന്നു. പക്ഷേ അതല്ലല്ലോ സംഭവിച്ചത്‌. 6100 പേരില്‍ യോഗ്യരെന്ന്‌ നാസക്ക്‌ തോന്നിയത്‌ വെറും എട്ടുപേര്‍ മാത്രമാണ്‌. അതില്‍ പകുതിപ്പേരും സ്ത്രീകള്‍.

ഇവരുടെ ബഹിരാകാശ ദൗത്യത്തില്‍ ചൊവ്വയുമുണ്ടെന്ന പ്രത്യേകതയുണ്ട്‌. ഭൂമിയില്‍ നിന്ന്‌ ചൊവ്വയിലേക്ക്‌ പറക്കാനുള്ള പരിശീലനത്തിനുള്ള തയ്യാറെടുപ്പ്‌ തുടങ്ങിക്കഴിഞ്ഞു ഇവര്‍. ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ്‌ സെന്‍ററില്‍ ഓഗസ്റ്റ്‌ മുതല്‍ എട്ടംഗസംഘം പരിശീലനം തുടങ്ങും. ഇപ്പോള്‍ ഭൂമിയെ ചുറ്റുന്ന രാജ്യാന്തര ബഹിരാകാശ നിലയം കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. 49 ബഹിരാകാശ യാത്രികരാണ്‌ നിലവില്‍ പരിശീലനം നടത്തി വരുന്നത്‌.

കിസ്റ്റിന എം.ഹാമക്ക്‌ (34) ജസീക്ക യു.മെയര്‍ (35) ഔനാപു മാന്‍ (35) ആന്‍ സി.മക്ലെയ്ന്‍ (34) എന്നിവരാണ്‌ നാസയുടെ പുതിയ പട്ടികയില്‍ ഇടംപിടിച്ചവര്‍. നാസയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ബഹിരാകാശ യാത്രികരായി ഇത്രയും സ്ത്രീകള്‍ ഒന്നിച്ച്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. സാധാരണക്കാര്‍ക്ക്‌ സങ്കല്‍പ്പിക്കാന്‍പോലും സാധിക്കാത്ത ഒരു ദൗത്യമാണിത്‌. അതിനാല്‍തന്നെ ശാരീരികവും മാനസികവുമായി അതികഠിനമായ പരീക്ഷണങ്ങളായിരിക്കും ഇവര്‍ നേരിടാന്‍പോകുന്നത്‌. എന്നാല്‍ ഏറ്റെടുക്കുന്ന ദൗത്യത്തിന്റെ ഗൗരവമറിയുന്ന വനിതാസംഘത്തിന്‌ ഒട്ടും കുലുക്കമില്ല.

ചൊവ്വയില്‍ ജീവസാന്നിധ്യം തേടുന്ന പര്യവേഷണവാഹനമായ ക്യൂരിയോസിറ്റി നല്‍കുന്ന വിവരങ്ങള്‍ അമേരിക്കയുടെ ചൊവ്വ ദൗത്യത്തിന്‌ ശക്തി പകരുകയാണ്‌. അമേരിക്കക്കാരിയായ ആദ്യ വനിതാ ബഹിരാകാശ യാത്രിക സാലി റൈഡ്‌ ബഹിരാകാശത്തെത്തിയതിന്റെ മുപ്പതാം വാര്‍ഷികദിനത്തിലായിരുന്നു നാസ പകുതിയും സ്ത്രീകളടങ്ങുന്ന പുതിയബാച്ചിന്റെ പ്രഖ്യാപനം നടത്തിയത്‌. ബഹിരാകാശ മേഖലയില്‍ അമേരിക്കയുടെ അഭിമാനമായ സാലി റൈഡ്‌ കഴിഞ്ഞവര്‍ഷമാണ്‌ അന്തരിച്ചത്‌.

1963 ജൂണില്‍ ബഹിരാകാശത്തെത്തിയ ആദ്യവനിത വാലന്റീന തെരഷ്ക്കോവ, 1985 ല്‍ആദ്യമായി ബഹിരാകാശത്ത്‌ നടന്ന സ്വെത്ലാന സവിത്സ്ക്കയ, ആദ്യ അമേരിക്കന്‍ വനിത സാലി റൈഡ്‌, ദൗത്യംപൂര്‍ത്തിയാക്കി ഭൂമിയിലെത്തുന്നതിന്‌ തൊട്ടുമുമ്പ്‌ അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരിയായ കല്‍പ്പന ചൗള, ഏറ്റവുമധികം തവണ ബഹിരകാശത്ത്‌ നടന്ന്‌ റെേ‍ക്കോഡ്‌ നേടിയ ഇന്ത്യന്‍വംശജയായ സുനിത വില്യംസ്‌ തുടങ്ങി ബഹിരാകാശ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളേറെയാണ്‌. ഇതുവരെ 57 സ്ത്രീകളാണ്‌ ബഹിരാകാശത്തെത്തിയത്‌.

ബഹിരാകാശ മേഖലയില്‍ അതിശയിപ്പിക്കുന്ന സംഭാവനകള്‍ നല്‍കിയ കല്‍പ്പന ചൗളയും സുനിത വില്യംസും പകര്‍ന്നു നല്‍കിയ വെളിച്ചത്തില്‍ അപകടകരമെന്ന്‌ കരുതിയ തൊഴില്‍മേഖലകളിലേക്ക്‌ സധൈര്യം കടന്നെത്തി വിജയക്കൊടി പാറിച്ച നൂറ്‌ കണക്കിന്‌ സ്ത്രീകള്‍ രാജ്യത്തുണ്ട്‌. എന്തായാലും ഇവരുടെ പ്രചോദനത്തില്‍ കഴിവുറ്റ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്‌ വന്നതോടെ ചൊവ്വയിലെ സ്ത്രീ സാന്നിധ്യമെന്ന പഴയകഥക്ക്‌ സാധ്യതയേറുകയാണ്‌. ഒരുപക്ഷേ ചൊവ്വയില്‍ പതിയുന്ന ആദ്യകാല്‍പ്പാടുകള്‍ ഒരു സ്ത്രീയുടേതായാലോ…

രതി.എ.കുറുപ്പ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.