Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സുധാകരന്റെ വിയോഗം: ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്ക്‌ നഷ്ടമായത്‌ കരുത്തുറ്റ സംഘാടകനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2013, 08:27 pm IST
in Kollam

കൊട്ടാരക്കര: സ്വദേശി ജാഗരണ്‍ മഞ്ച്‌ ജില്ലാ പ്രസിഡന്റും ദീര്‍ഘകാലം ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റുമായിരുന്ന പള്ളിക്കല്‍ സുധാകരന്റെ ദേഹവിയോഗത്തിലൂടെ നഷ്ടമായത്‌ ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്ക്‌ കരുത്തുറ്റ സംഘാടകനേയും പ്രവര്‍ത്തകര്‍ക്ക്‌ എപ്പോഴും ആശ്രയിക്കാവുന്ന ആത്മമിത്രത്തേയും. പള്ളിക്കലില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ സുധാകരന്‍ വഹിച്ച പങ്ക്‌ വളരെ വലുതാണ്‌.

കൊട്ടാരക്കര മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ പാര്‍ട്ടി രൂപീകരണ സമയം മുതല്‍ ഒരു പ്രചാരകനെ പോലെ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു. പള്ളിക്കല്‍ ശാഖ ആരംഭിച്ചതുമുതല്‍ കടുത്ത എതിര്‍പ്പുകളെ അവഗണിച്ച്‌ ട്രൗസറിട്ട്‌ ആര്‍എസ്‌എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ സമീപപ്രദേശങ്ങളിലേക്ക്‌ സംഘദൗത്യം എത്തിക്കാന്‍ പ്രയത്നിച്ചു. മെയിലം പഞ്ചായത്തുള്‍പ്പെട്ട മെയിലം മണ്ഡലത്തിന്റെ കാര്യവാഹക്‌ ആയി ഏറെ നാളുകള്‍ രാഷ്‌ട്ര പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ യത്നിച്ചു. തുടര്‍ന്ന്‌ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുവാന്‍ തന്റെ പ്രവര്‍ത്തനകേന്ദ്രം കൊട്ടാരക്കരയിലേക്ക്‌ മാറ്റി. ബിജെപിയുടെ പ്രവര്‍ത്തനം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ എത്തിക്കാനും തന്റെ പ്രവര്‍ത്തന കാലയളവില്‍ തന്നെ താമര ചിഹ്നത്തില്‍ വാര്‍ഡംഗങ്ങളെ വിജയിപ്പിക്കാനും കഴിഞ്ഞു. മൂന്നു തവണ മണ്ഡലം പ്രസിഡന്റായും ഒരുതവണ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ജില്ലാകമ്മിറ്റി അംഗമായിരുന്നു ദീര്‍ഘനാള്‍. ബിജെപിയില്‍ നിന്നും ഇടക്കാലത്ത്‌ പ്രവര്‍ത്തനമേഖല ബിഎംഎസിലേക്ക്‌ മാറ്റി. അവിടേയും തന്റെ കഴിവ്‌ തെളിയിച്ച അദ്ദേഹം ബിഎംഎസിന്റെ കൊട്ടാരക്കര മേഖലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ സ്വദേശി ജാഗരണ്‍മഞ്ചിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനായി നിരവധി യൂണിറ്റുകള്‍ രൂപീകരിച്ചു. ഈ യൂണിറ്റുകളില്‍ നിന്ന്‌ സ്വദേശി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം പഠിക്കാന്‍ നിരവധി യുവതിയുവാക്കള്‍ക്ക്‌ അവസരം നല്‍കി. ഇന്ന്‌ പല യൂണിറ്റുകളും നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച വയ്‌ക്കുന്നു. ഇതിനിടയില്‍ നിരവധി അസുഖങ്ങള്‍ ബാധിച്ചെങ്കിലും അവയെ കൂസാതെ വിവിധ പ്രവര്‍ത്തനരംഗങ്ങളില്‍ സജീവമായി.

പള്ളിക്കല്‍ എന്‍എസ്‌എസ്‌ കരയോഗം പ്രസിഡന്റായതോടെ ദേവിവിലാസം എല്‍പി സ്കൂളിന്റെ മാനേജര്‍ സ്ഥാനവും തേടിയെത്തി. ഇവിടേയും തന്റേതായ ശൈലിയിലൂടെ മികച്ച പ്രവര്‍ത്തനമാണ്‌ കാഴ്ച വച്ചത്‌. കുട്ടികള്‍ കൊഴിഞ്ഞ്‌ പൊയ്‌ക്കെണ്ടിരുന്ന സ്ക്കൂളില്‍ ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു. മറ്റ്‌ സ്കൂളുകളോട്‌ മത്സരിക്കാന്‍ ഭൗതിക സൗകര്യങ്ങള്‍ കുറവായ സ്കൂളില്‍ സ്കൂള്‍ ഫണ്ടും, എം.പി. ഫണ്ടും ഉപയോഗിച്ച്‌ രണ്ട്‌ നിലകളുള്ള മനോഹരമായ സ്കൂള്‍ മന്ദിരം പണികഴിപ്പിച്ചു. സ്കൂള്‍ ബസ്സും സ്വന്തമായി വാങ്ങിയതോടെ സ്വകാര്യ സ്ക്കൂളുകളോട്‌ മത്സരിക്കുന്ന സ്കൂളായി ഇതിനെ മാറ്റിയെടുത്തു. ഗ്രാമ, ബ്ലോക്ക്‌ ജില്ലാ പഞ്ചായത്തുകളിലേക്ക്‌ ബിജെപി ബാനറില്‍ മത്സരിച്ച്‌ നിസാര വോട്ടുകള്‍ക്ക്‌ തോറ്റുപോയെങ്കിലും അതേ വാര്‍ഡില്‍ ബിജെപിയുടെ പ്രതിനിധിയെ വിജയിപ്പിക്കാന്‍ കഴിഞ്ഞത്‌ അദ്ദേഹം എന്നും ഓര്‍മിക്കുമായിരുന്നു.

സംഘപരിവാര്‍ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ക്ക്‌ പോലീസ്‌ കേസുകളില്‍ എന്നും ഒരു ആശ്രയമായിരുന്നു ഈ കരുത്തുറ്റ സംഘാടകന്‍.

ജന്മഭൂമിയുടെ കൊട്ടാരക്കരയിലെ ഏജന്റായിരുന്നു മരണം വരെയും. ആദ്യകാലത്ത്‌ ജന്മഭൂമി പ്രദേശികലേഖകനായും പ്രവര്‍ത്തിച്ചു. കൊട്ടാരക്കരയിലെ വിവിധ കേന്ദ്രങ്ങളില്‍ ബഹുമുഖ പ്രതിഭയായി പ്രവര്‍ത്തിച്ച മാവിള സുധാകരന്റെ നഷ്ടം ഒരു തീരാനഷ്ടമായി പ്രവര്‍ത്തകരെ നൊമ്പരപ്പെടുത്തുന്നതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

Kerala

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

Sports

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

India

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.