Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശ്രീഗുരുജി പുരസ്കാരനിറവില്‍ സാന്ത്വനം സേവാകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2013, 08:03 pm IST
in Kollam

പുത്തൂര്‍: മാനസികനില തെറ്റിയവര്‍ക്ക്‌ തണലായി മാറിയ ഐവര്‍കാല സാന്ത്വനം സേവാകേന്ദ്രം അംഗീകാരത്തിന്റെ നിറവില്‍. ഏഴ്‌ വര്‍ഷമായി തുടരുന്ന നിസ്വാര്‍ത്ഥസേവനത്തിന്‌ സ്വാന്തനത്തെ തേടിയെത്തിയത്‌ എറണാകുളം സാമൂഹ്യസേവാ കേന്ദ്രം ഏര്‍പ്പെടുത്തിയ ശ്രീഗുരുജി സേവാ പുരസ്ക്കാരം. 23ന്‌ വൈകിട്ട്‌ 5ന്‌ പുത്തൂര്‍ വസുധാ ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജന്മഭൂമി മാനേജിംഗ്‌ ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ പുരസ്ക്കാര സമര്‍പ്പണം നടത്തും.

തലനരച്ചെങ്കിലും ബാല്യത്തെ കൈവിടാതെ നിലതെറ്റിയ മനസ്സിന്റെ പിന്നാലെ ദിക്കറിയാതെ യാത്ര ചെയ്യേണ്ടിവന്ന പതിനേഴ്‌ പേരുടെ അഭയകേന്ദ്രമാണ്‌ ഇന്ന്‌ സാന്ത്വനം. തങ്ങള്‍ക്കുള്ള അധികവിശേഷം- ചിന്താനിയന്ത്രണം- വശമില്ല എന്ന ഒറ്റക്കാരണം കൊണ്ട്‌ സമൂഹം എഴുതിത്തള്ളിയ ഒരുകൂട്ടമാളുകള്‍ ജീവിതത്തെ തിരിച്ചു പിടിക്കുകയാണ്‌ ഒരു ഗ്രാമത്തിന്റെ സഹജമായ സ്നേഹ വാത്സല്യങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട്‌. അവര്‍ക്കിവിടെ ഒരു വീടുണ്ട്‌. നിലതെറ്റിയവരുടെ ഒരു നിലയം.

മാനസികനില തകരാറിലായ കേരളത്തിനാകെ മാതൃകയാണ്‌ ആശ്വാസത്തിന്റെ തലോടലുമായി സ്വയം ഉയര്‍ന്ന ഈ നാട്ടുകാരുടെ കരങ്ങള്‍. ആരുടെയെങ്കിലും പ്രത്യേക നിര്‍ദേശപ്രകാരം യോഗം ചേര്‍ന്ന്‌ തീരുമാനമെടുത്ത്‌ കമ്മറ്റിരൂപീകരിച്ച്‌ കെട്ടിടമുണ്ടാക്കി തുടങ്ങിയതല്ല സാന്ത്വനം. സ്വാര്‍ത്ഥമോഹങ്ങളില്‍ പുതിയ തലമുറ വലിച്ചെറിഞ്ഞ സഹജമായ മനുഷ്യധര്‍മ്മത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു അത്‌. താന്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തില്‍ ആരെയും അറിയാതെ, ആരോരുമറിയാതെ, അറിഞ്ഞവരൊന്നും തിരിഞ്ഞുനോക്കാതെ, അവഗണനയുടെ നിരത്തുകളില്‍ ഇരവുപകലുകള്‍ കഴിയേണ്ടിവന്ന ഒരു സാധാരണക്കാരനോട്‌ ഒരുകൂട്ടം ചെറുപ്പക്കാര്‍ക്ക്‌ തോന്നിയ സാഹോദര്യ ഭാവനയാണ്‌ സാന്ത്വനത്തിന്റെ തുടക്കം. അവര്‍ക്ക്‌ പ്രേരണയായതാകട്ടെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെ കൈവന്ന സേവാഭാവവും.

മാനസികനില തകരാറായിരുന്ന ശ്രീധരന്‍പിള്ളയെന്ന അറുപതുകാരനെ ഏറ്റെടുത്തുകൊണ്ടായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്ത്‌ വീട്ടുകാരുടെ കൂടി സമ്മതത്തോടെ ഒരു തണലൊരുക്കാന്‍ കൂട്ടുചേര്‍ന്നുള്ള പരിശ്രമം. 2006 ജൂലൈയില്‍ സാന്ത്വനം എന്ന പേരില്‍ ഒമ്പതംഗ ട്രസ്റ്റ്‌ രജിസ്റ്റര്‍ ചെയ്തു.

പിന്നീട്‌ സാന്ത്വനംതേടി പലരുമെത്തി. മനസുനഷ്ടപ്പെട്ടവരുടെ മനസായി ഗ്രാമവാസികള്‍ ഇടക്കിടെ അന്തേവാസികള്‍ക്കൊപ്പം ഒത്തുകൂടി. സ്നേഹത്തിന്റെ നിരന്തര സ്പര്‍ശവും ചികിത്സയും ശ്രദ്ധയും കൊണ്ട്‌ നാലുപേര്‍ ഇതിനകം ആശ്വാസം നേടി മടങ്ങി. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. വിവിധ ആശുപത്രികളിലേക്ക്‌ കൊണ്ടുപോയി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പരിചരണവും മരുന്നും നല്‍കി. ഇടയ്‌ക്കൊക്കെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുമെങ്കിലും മിക്കപ്പോഴും എല്ലാവരും സ്വസ്ഥരായി കഴിയുന്നുവെന്ന്‌ ആര്‍എസ്‌എസ്‌ കൊല്ലം ഗ്രാമജില്ലാ സഹകാര്യവാഹും സാന്ത്വനത്തിന്റെ പ്രേരണാസ്രോതസുമായ ആര്‍. ബാഹുലേയന്‍ പറയുന്നു.

ആകെയുള്ള 35 സെന്റ്‌ സ്ഥലത്താണ്‌ നിലതെറ്റിയവരുടെ ഈ ആലയം ഉയര്‍ന്നത്‌. ശേഷിക്കുന്ന സ്ഥലത്ത്‌ അവര്‍ സ്വന്തം കരുത്താല്‍ ഇപ്പോള്‍ ജൈവകൃഷിയുടെ പുതിയ മേഖലകള്‍ സ്വന്തമാക്കുന്നു. മനസ്സിനെ ദൃഢമാക്കി, ജീവിതത്തെ സ്വാശ്രയഭാവമുള്ളതാക്കി. ഇപ്പോള്‍ സാന്ത്വനത്തിലെ കുടുംബാംഗങ്ങള്‍ക്ക്‌ ഒരു വാത്സല്യഭാജനമുണ്ട്‌.

നന്ദിനി എന്ന പശു. രാജ്യമെമ്പാടും നടന്ന വിശ്വമംഗള ഗോഗ്രാമയാത്രയുടെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ നന്ദിനിയെ സാന്ത്വനത്തിലെത്തിച്ചത്‌. കൃഷിയും സമൂഹഭജനയും ഗോസംരക്ഷണവും ഒക്കെച്ചേര്‍ന്ന്‌ സംഘബോധത്തിന്റെ വഴിയില്‍ സാന്ത്വനം വളരുകയാണ്‌. ദീപാവലിക്കും വിഷുവിനുമൊക്കെ അമ്മമാരടങ്ങുന്ന ഒരു വലിയ സമൂഹം സാന്ത്വനത്തില്‍ എത്തിച്ചേരും. അനുബന്ധ സേവാപ്രവര്‍ത്തനങ്ങളിലേക്ക്‌ സാന്ത്വനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്‌. സൗജന്യ പഠനോപകരണവിതരണം മുറയ്‌ക്ക്‌ നടക്കുന്നു. നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനസഹായവും സ്കോളര്‍ഷിപ്പും നല്‍കുന്നു. വികലാംഗര്‍ക്കും പരസഹായം കൂടാതെ നടക്കാന്‍ കഴിയാത്തവര്‍ക്കും സൗജന്യ വീല്‍ചെയര്‍ വിതരണം. ഇവയ്‌ക്ക്‌ പുറമെ ഗോആധാരിത കൃഷിയുടെ വ്യാപനവും.മനോനില തകര്‍ന്നവരെങ്കിലും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ന്ന നിലയില്‍ പുലര്‍ത്തുന്ന തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക്‌ വിപുലമായ സൗകര്യങ്ങളോടെ ഒരു ആലയമാണ്‌ സ്വപ്നം. മൂന്നുനില മന്ദിരത്തിനുള്ള ശിലാസ്ഥാപനം പന്മന മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ നിര്‍വഹിച്ചു കഴിഞ്ഞു. ഇതിലേക്ക്‌ ഇനി വേണ്ടത്‌ കൂടുതല്‍ സഹകരണങ്ങളാണ്‌, സഹായവും.

സംഭാവനകളും സഹായങ്ങളും എത്തേണ്ടുന്ന വിലാസം: സെക്രട്ടറി, സാന്ത്വനം സേവാകേന്ദ്രം, ഐവര്‍കാല ഈസ്റ്റ്‌ പി.ഒ., പുത്തൂര്‍, കൊല്ലം, കേരള. പിന്‍-691507.

അക്കൗണ്ട്‌ നമ്പര്‍: 67030715675, എസ്ബിടി പുത്തൂര്‍ ബ്രാഞ്ച്‌

email: [email protected].

ഫോണ്‍: 9745086403, 9961327105

പുരസ്ക്കാര സമര്‍പ്പണസമ്മേളനം സിദ്ധാര്‍ത്ഥ്‌ സെന്‍ട്രല്‍ സ്ക്കൂള്‍ ചെയര്‍മാന്‍ ഗോകുലം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്‌എസ്‌ പുത്തൂര്‍താലൂക്ക്‌ സംഘചാലക്‌ എം.രാമചന്ദ്രന്‍, സാമൂഹ്യസേവാകേന്ദ്രം സെക്രട്ടറി ആര്‍. വിശ്വനാഥകമ്മത്ത്‌, സാന്ത്വനം സെക്രട്ടറി എം. രജീഷ്കുമാര്‍, ആര്‍. ബാഹുലേയന്‍ എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

പുതിയ വാര്‍ത്തകള്‍

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.