Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുരുക്കുകളഴിയുമ്പോഴും ഒഴിയാതെ ആശങ്കകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2013, 08:43 pm IST
inKollam

കൊല്ലം: ചിന്നക്കട അടിപ്പാത നിര്‍മ്മാണത്തിന്റെ കുരുക്കുകളഴിയുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല. അടിപ്പാതയുടെ ആവശ്യകതയെക്കുറിച്ച്തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. നഗരത്തിന്‌ തീരാശാപമായ ഗതാഗതക്കുരുക്കിന്‌ ശാശ്വതപരിഹാരം ഉണ്ടാകുമെന്ന്‌ മറുവാദമുണ്ടെങ്കിലും അതിന്റെ പ്രായോഗികതയാണ്‌ സംശയങ്ങള്‍ ഉയര്‍ത്തുന്നത്‌.

ഇതര സംസ്ഥാനങ്ങള്‍ ഫ്ലൈഓവര്‍ നിര്‍മിച്ച്‌ ഗതാഗതപ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുമ്പോള്‍ ഇവിടെ അടിപ്പാതയില്‍ തൂങ്ങിക്കിടക്കുകയാണ്‌ അധികൃതര്‍. തിരുവനന്തപുരത്തെ തുരങ്കപാതയിലൂടെ ഇപ്പോള്‍ വാഹനത്തിലല്ലാതെ ആളുകള്‍ക്ക്‌ യാത്രചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്‌. സാമൂഹ്യവിരുദ്ധരുടെ താവളമായി ഇത്‌ മാറിക്കഴിഞ്ഞിട്ടുണ്ട്‌.

ചിന്നക്കട അടിപ്പാതയ്‌ക്ക്‌ വേണ്ടി പഴയ ബസ്സ്റ്റാന്റ്‌ ഒഴിവാക്കി കുളംതോണ്ടിയിട്ട്‌ വര്‍ഷങ്ങള്‍ പിന്നിടുന്നു. അതേ സമയം കൊല്ലം നഗരത്തിന്റെതന്നെ അടയാളമായ ക്ലോക്ക്‌ ടവര്‍ നിലനില്‍ക്കുമോ എന്ന ആശങ്കയും ശക്തമാണ്‌. അടിപ്പാത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നതാണ്‌ പൊതുജനം ഉയര്‍ത്തുന്ന മറ്റൊരു പ്രശ്നം. ഇഴഞ്ഞുനീങ്ങുന്ന ഇരുമ്പുപാലത്തിന്റെ പണി സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക്‌ ഒരു അനുഭവപാഠമാണ്‌. ഇത്തരം പ്രശ്നങ്ങള്‍ക്ക്‌ കൃത്യമായ മറുപടി നല്‍കാതെ ചിന്നക്കട അടിപ്പാതനിര്‍മ്മാണവുമായി മുന്നോട്ടുപോകുന്നത്‌ ജനങ്ങളില്‍ കൂടുതല്‍ സംശയങ്ങല്‍ ജനിപ്പിക്കും.

ഭൂമി വിട്ടുനല്‍കാന്‍ റെയില്‍വെ അന്തിമമായി തീരുമാനിച്ചതോടെയാണ്‌ അടിപ്പാത നിര്‍മാണത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്‌. നഗരത്തിന്റെ സര്‍വതോമുഖമായ വികസനങ്ങള്‍ക്ക്‌ അസ്ഥിവാരമിടാന്‍ അടിപ്പാത യാഥാര്‍ഥ്യമാകുന്നതോടെ സാധിക്കുമെന്നാണ്‌ അധികൃതരുടെ വിലയിരുത്തല്‍.

റെയില്‍വെയുടെ അധീനതയിലുള്ള ഭൂമി കൈമാറുന്നത്‌ സംബന്ധിച്ച്‌ നിലനിന്നിരുന്ന തര്‍ക്കങ്ങളാണ്‌ നിര്‍മാണ നടപടികള്‍ക്ക്‌ പ്രധാന തടസമായി നിലനിന്നിരുന്നത്‌. 2006ല്‍ പ്രാരംഭ നടപടികള്‍ തുടങ്ങിയ പാതയ്‌ക്ക്‌ 2008ലാണ്‌ കരാര്‍ ഒപ്പിട്ട്‌ നിര്‍മാണോദ്ഘാടനം നടത്തിയത്‌. എന്നാല്‍ പിന്നീട്‌ ഇത്‌ അനിശ്ചിതത്വത്തിലാവുകയായിരുന്നു. ചിന്നക്കടയിലെ ചീനക്കൊട്ടാരത്തിന്‌ സമീപത്തെ റെയില്‍വെയുടെ അധീനതയിലുള്ള സ്ഥലം അടിപ്പാത നിര്‍മാണത്തിന്‌ വിട്ടുകിട്ടുന്നതിലുണ്ടായ കാലതാമസമാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കിയത്‌.

ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട്‌ ചീനക്കൊട്ടാരത്തിന്‌ സമീപത്തെ 21.5 സെന്റ്‌ സ്ഥലം അടിപ്പാത നിര്‍മാണത്തിന്‌ വിട്ടു നല്‍കാന്‍ റെയില്‍വെ ബോര്‍ഡ്‌ ഡെപ്യൂട്ടി ഡയരക്ടര്‍ എസ്‌. ബാനര്‍ജിയാണ്‌ കഴിഞ്ഞ ദിവസം ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ഉത്തരവിന്റെ പകര്‍പ്പ്‌ കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക്‌ ലഭിച്ചു. ഇത്‌ സംബന്ധിച്ച തീരുമാനത്തിന്‌ റെയില്‍വെയുടെ ഫിനാന്‍സ്‌ ഡയരക്ടറേറ്റും അംഗീകാരം നല്‍കിയിട്ടുണ്ട്‌.

പാട്ട വ്യവസ്ഥയിലാണ്‌ സ്ഥലം റെയില്‍വെ വിട്ടുനല്‍കുന്നതെന്ന്‌ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. 35 വര്‍ഷമാണ്‌ പാട്ടക്കാലാവധി. 1.124 രൂപയാണ്‌ വാര്‍ഷിക പാട്ടത്തുകയായി നിശ്ചയിച്ചിട്ടുള്ളത്‌. കൊല്ലം കോര്‍പ്പറേഷന്‍ ഭൂമിക്ക്‌ 1.481 കോടി രൂപ റെയില്‍വെക്ക്‌ നല്‍കും. ഇതിന്‌ പുറമെ തുകയുടെ 12.36 ശതമാനം സേവന നികുതിയായും നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ റെയില്‍വെയുടെ ഭൂമി കൈമാറ്റം ചെയ്യാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാറിനായിരിക്കും സ്ഥലം കൈമാറുകയെന്ന്‌ അറിയുന്നു. സ്ഥലം കൈമാറ്റം സംബന്ധിച്ച വ്യവസ്ഥകള്‍ അടങ്ങിയ കരാറില്‍ റെയില്‍വെയും കൊല്ലം കോര്‍പ്പറേഷനും ഉടന്‍ ഒപ്പുവെക്കും.

ചിന്നക്കടയില്‍ നിന്ന്‌ ആരംഭിച്ച്‌ പ്രസ്ക്ലബ്ബ്‌ മൈതാനം വഴി ചീനക്കൊട്ടാരത്തിന്‌ സമീപത്തുകൂടെ ക്ലോക്ക്‌ ടവറിന്‌ കിഴക്ക്‌ മുന്‍സിപ്പില്‍ കെട്ടിടത്തിന്‌ മുന്നിലൂടെ രണ്ട്‌ വരി ഗതാഗതം സാധ്യമാക്കുന്ന തരത്തിലാണ്‌ അടിപ്പാത വിഭാവനം ചെയ്തിരിക്കുന്നത്‌. 280 മീറ്റര്‍ നീളവും 9.5 മീറ്റര്‍ വീതിയുമാണ്‌ അടിപ്പാതക്ക്‌ നിര്‍ദേശിച്ചിട്ടുള്ളത്‌. 4.5 കോടി രൂപയാണ്‌ അടിപ്പാത നിര്‍മാണത്തിന്റെ അടങ്കല്‍ തുക. ഇത്‌ നേരത്തെ നിശ്ചയിച്ച തുകയായതിനാല്‍ അടങ്കല്‍ തുക പുതുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്‌.

റെയില്‍വെ ഭൂമി വിട്ടുകിട്ടിയ സാഹചര്യത്തില്‍ അടിപ്പാത നിര്‍മാണത്തിന്റെ തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കാനാണ്‌ കൊല്ലം കോര്‍പ്പറേഷന്റെ നീക്കം. റെയില്‍വെ പാട്ടക്കരാര്‍ വ്യവസ്ഥയില്‍ വിട്ട്‌ നല്‍കിയ സ്ഥലത്തിന്റെ കാലാവധി സംബന്ധിച്ച്‌ ഭാവിയില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്‌ വിശദമായ പരിശോധനക്ക്‌ വിധേയമാക്കണമെന്ന്‌ വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.