Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അജേന്ദ്രന്റെ മരണം: പുത്തൂര്‍ എംജിഎം ആശുപത്രിയിലേക്ക്‌ ജനകീയ മാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2013, 08:45 pm IST
in Kollam

പുത്തൂര്‍: പനിക്ക്‌ ചികിത്സക്കെത്തിയ യുവാവ്‌ അജേന്ദ്രന്‍ മരിക്കാനിടയായ സംഭവം ചികിത്സാപിഴവുമൂലമാണെന്ന്‌ ആരോപിച്ച്‌ പുത്തൂര്‍ എംജിഎം ആശുപത്രിയിലേക്ക്‌ പെരുങ്കുളം നിവാസികള്‍ നടത്തിയ ബഹുജന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പുത്തൂര്‍ പെട്രോള്‍ പമ്പിന്‌ സമീപം നിന്നാരംഭിച്ച മാര്‍ച്ച്‌ ആശുപത്രിക്ക്‌ സമീപം പോലീസ്‌ തടഞ്ഞു.

തുടര്‍ന്ന്‌ സമരം സമരസമതി നേതാവ്‌ ബി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം മൂന്നിനാണ്‌ പുത്തൂര്‍ എംജിഎം ആശുപത്രിയില്‍ ചെറിയ പനിക്ക്‌ ചികിത്സ തേടിയെത്തിയ പെരുങ്കുളം അജയഭവനില്‍ അജേന്ദ്രന്‍ (19) അന്നേ ദിവസം ആശുപത്രിയില്‍ മരിക്കുന്നത്‌. മരണത്തില്‍ ?രണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെ വിദഗ്ദ ഡോക്ടര്‍മാര്‍ അസ്വഭാവികതയുണ്ടെന്ന്‌ അറിയിച്ചതിനെതുടര്‍ന്ന്‌ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന്‌ അയച്ചിരുന്നു. ഇതിനിടയില്‍ മരിച്ച ശേഷമാണ്‌ അജേന്ദ്രനെ ആശുപത്രിയില്‍നിന്ന്‌ റഫര്‍ ചെയ്തതെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. കൂടാതെ തലേദിവസം വരെ കല്യാണവീട്ടിലും മറ്റും ഉല്ലാസവാനായി ഓടിനടന്ന യുവാവ്‌ ഒറ്റ ദിവസം കൊണ്ട്‌ പനി ബാധിച്ചു മരിച്ചു എന്നത്‌ നാട്ടുകാര്‍ക്ക്‌ വിശ്വസിക്കാനും കഴിഞ്ഞില്ല.
സംഭവത്തെ കുറിച്ച്‌ തിരക്കാന്‍ ആശുപത്രിയിലെത്തിയ സര്‍വ്വകക്ഷി പ്രതിനിധികളോട്‌ മാനേജ്മെന്റില്‍ നിന്നുണ്ടായ മോശമായ പെരുമാറ്റവും ചികിത്സയുടെ വിശദാംശങ്ങള്‍ നല്‍കാത്തതും നാട്ടുകാരില്‍ സംശയമുയര്‍ത്തി. ഇതോടെ അവര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച്‌ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ജനങ്ങളുടെ ജീവന്‍ പന്താടുന്ന ആശുപത്രി അടച്ചുപൂട്ടുക, അജേന്ദ്രന്റെ മരണത്തെ പറ്റി സത്യസന്ധമായ അന്വേഷണം നടത്തുക, തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്‌ പെട്രോള്‍പമ്പിന്‌ സമീപം നിന്നാരംഭിച്ച്‌ ടൗണ്‍ ചുറ്റി ആശുപത്രിയിലേക്ക്‌ നീങ്ങിയ പ്രകടനക്കാരെ കൊട്ടാരക്കര സി. ഐ വിജയകുമാര്‍ ,എഴുകോണ്‍ സി. ഐ സദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ തടഞ്ഞു. പോലീസ്‌ വലയം ഭേദിക്കാനൊരുങ്ങിയ പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട്‌ ശാന്തരാക്കി.

ഹിന്ദു ഐക്യവേദി വര്‍ക്കിങ്ങ്‌ പ്രസിഡന്റ്‌ കെ. വി. സന്തോഷ്‌ കുമാര്‍ സ്വാഗതം പറഞ്ഞു. ഡിസിസി അംഗം പെരുങ്കുളം രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ കക്ഷി നേതാക്കളായ സി. രാമകൃഷ്ണപിള്ള, കോട്ടാത്തല സന്തോഷ്‌, ബൈജു ചെറുപെയ്‌ക, ദിലീപ്‌ കുമാര്‍ വാര്‍ഡഗം ജി. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ആശുപത്രിക്കെതിരെ ആരോഗ്യവകുപ്പും പോലീസും ശക്തമായ നടപടി എടുത്തില്ലെങ്കില്‍ പ്രക്ഷോഭം ആശുപത്രിയിലേക്കും ഉടമയുടെ വസതിയിലേക്കും വ്യാപിപ്പിക്കുമെന്ന്‌ നേതാക്കള്‍ മുന്നറിയിപ്പ നല്‍കി.

സ്ത്രികളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന്‌ ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം
Kerala

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

World

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

India

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.