Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നക്സലുകളോടു സന്ധി ചെയ്യുന്ന ഭരണകൂടം ചൈനയെ സഹായിക്കുന്നു: മോഹന്‍ ഭാഗവത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2013, 09:21 pm IST
inIndia

നാഗ്പൂര്‍: ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാതെ രക്തരൂഷിതവിപ്ലവം നടത്തുന്ന മാവോയിസ്റ്റു- നക്സല്‍ ശക്തികളെ തുടച്ചുനീക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ ഡോ. മോഹന്‍ ഭാഗവത്‌ പ്രസ്താവിച്ചു. ചൈനയുടെ കടന്നുകയറ്റത്തെ അതിശക്തമായി നേരിടുന്നതിനു പകരം ഈ നാടിന്റെ സുരക്ഷ തീറെഴുതിക്കൊടുക്കുന്ന സന്ധിസംഭാഷണങ്ങള്‍ നക്സലുകളോടു പോലും നടത്തുകയാണ്‌. ഇരുപത്തിയഞ്ചുദിവസം നീണ്ടുനിന്ന ആര്‍എസ്‌എസ്‌ ദേശീയ പരിശീലനശിബിരത്തിന്റെ സമാപനപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വനവാസികളുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമെന്ന പേരില്‍ രാജ്യദ്രോഹപ്രവര്‍ത്തനമാണ്‌ നക്സലുകള്‍ നടത്തുന്നത്‌. തോക്കിന്‍കുഴലിലൂടെ അധികാരം നേടാമെന്നാണവര്‍ ധരിക്കുന്നത്‌. ഈ ശക്തികളെ തകര്‍ക്കണം. ഇവര്‍ ഈ നാട്ടില്‍ ഭീതി ജനിപ്പിക്കുകയാണ്‌. സാമൂഹികവും രാഷ്‌ട്രീയവും സാമ്പത്തികവുമായി ഈ നാടിനെ ബാധിച്ചിരിക്കുന്ന എല്ലാ കുറവുകളും പരിഹരിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ട്‌. എന്നാല്‍ ദേശഭക്തരെ ജയിലിലടയ്‌ക്കുകയും നക്സലുകളെ സംരക്ഷിക്കുകയും ചെയ്യുന്ന ഭരണകൂടമാണ്‌ ഇന്ന്‌ ഈ നാട്‌ ഭരിക്കുന്നത്‌. രഹസ്യാന്വേഷണവിഭാഗത്തെ ശക്തിപ്പെടുത്തുകയും സൈനികര്‍ക്ക്‌ അത്യാധുനിക ആയുധങ്ങള്‍ നല്‍കി ആത്മവിശ്വാസം ഉയര്‍ത്തുകയുമാണ്‌ ഇവര്‍ ചെയ്യേണ്ടത്‌.

1962 ലേതിനു സമാനമായ കടന്നുകയറ്റമാണ്‌ നിലവില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്നത്‌. ആസാമിന്റെ അതിര്‍ത്തികളൊന്നും ഇന്ന്‌ സുരക്ഷിതമല്ലാതായിരിക്കുന്നു. ലക്ഷക്കണക്കിനു വിദേശികള്‍ നുഴഞ്ഞുകയറിക്കഴിഞ്ഞു. കേന്ദ്രഭരണകൂടമാവട്ടെ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ പോലും അവഗണിച്ചിരിക്കുകയാണ്‌. കോണ്‍ഗ്രസ്‌ ഭരണകൂടം ദേശീയധര്‍മ്മം കൈവിട്ടിരിക്കുന്നുവെന്നതിന്റെ പുതിയ ഉദാഹരണമായി കര്‍ണ്ണാടകയില്‍ അധികാരമേറ്റ പുതിയ സര്‍ക്കാര്‍ സംസ്ഥാനത്തെ ഗോഹത്യാനിരോധനനിയമം ലഘൂകരിക്കാന്‍ നടത്തുന്ന ശ്രമത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിനു വരുന്ന ഹിന്ദുസമൂഹത്തോടു കാണിക്കുന്ന വഞ്ചനയാണ്‌ ഇതെന്ന്‌ മോഹന്‍ ഭാഗവത്‌ കുറ്റപ്പെടുത്തി. ഈ നാടിന്റെ ധര്‍മ്മത്തെ കാത്തുസൂക്ഷിക്കുകയും നാടിനെ സുരക്ഷിതമാക്കുകയുമാണ്‌ ചെയ്യേണ്ടത്‌. എന്നാലിന്ന്‌ സമാജധര്‍മ്മമെന്താണെന്ന്‌ ഭരണകര്‍ത്താക്കള്‍ വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു. സനാതനധര്‍മ്മം അഥവാ ഹിന്ദുധര്‍മ്മം എന്നതുതന്നെയാണ്‌ ഈ നാടിന്റെ സത്ത. ഇതിനനുസൃതമായി നമ്മുടെ ജീവിതത്തെ ധര്‍മ്മയുക്തമായി നാം കെട്ടിപ്പടുക്കണം. എന്തു വിലകൊടുത്തും ധര്‍മ്മത്തെ നാം സംരക്ഷിക്കണം, അദ്ദേഹം ആഹ്വാനം ചെയ്തു.

70 ശതമാനം വരുന്ന യുവശക്തിയാല്‍ സമ്പന്നമായ ഭാരതം ഈ നാടിന്റെ സാംസ്ക്കാരികമായ മഹത്വത്തെ പതിന്മടങ്ങ്‌ ഉയര്‍ത്താന്‍ തയ്യാറാകണമെന്ന്‌ വിശിഷ്ടാതിഥിയായി പങ്കെടുത്ത സ്വാമി നിര്‍മ്മലാനന്ദ ആഹ്വാനം ചെയ്തു. ചടങ്ങില്‍ ശിബിരസര്‍വാധികാരി പവന്‍ ജിന്‍ഡാല്‍, വിട്ടല്‍ കാംബ്ലെ എന്നിവര്‍ സന്നിഹിതരായിരുന്നു. ദേശീയാടിസ്ഥാനത്തില്‍ 700 പേരാണ്‌ ശിബിരത്തില്‍ പങ്കെടുത്തത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)
India

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

Kerala

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

പുതിയ വാര്‍ത്തകള്‍

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.