ജമ്മു: ദോഡയിലെ പോലീസ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം നടത്തിയതിന് പിടിലായ സോനു എന്നറിയപ്പെടുന്ന എസ്.ഐ ശിവകുമാര്‍ ശര്‍മ യഥാര്‍ഥത്തില്‍ ലക്ഷ്യമിട്ടത് ജവാന്മാരുടെ തലയറുത്ത ഭീകരരെയെന്ന് വെളിപ്പെടുത്തല്‍. ജനുവരി ഒന്നിന് മെന്തര്‍ മേഖലയില്‍ രണ്ട് ജവാന്മാരുടെ തലയറുത്തെടുത്ത പാക് പട്ടാളക്കാരോടൊപ്പമുണ്ടായിരുന്ന ഭീകരരെ കൊലപ്പെടുത്താനാണത്രെ അദ്ദേഹം ലക്ഷ്യമിട്ടരുന്നത്. തിങ്കളാഴ്ച ഒരു ഹെഡ് കോണ്സ്റ്റിബിളിനോടൊപ്പം സോനുവിനെയും പോലീസ് പിടികൂടി. ഗ്രനേഡ് എറിഞ്ഞ കുറ്റത്തിന് ആദ്യം പിടിയിലായ അഞ്ചുപേര്‍, ജില്ലയില്‍ ഭീകരവാദം പുനരുജ്ജീവിപ്പിക്കാന്‍ തങ്ങള്‍ക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും നല്‍കിയത് സോനുവാണെന്ന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്.
നിരവധി പേരെ കൊലപ്പെടുത്തിയ കുറ്റങ്ങള്‍ക്ക് 2008ല്‍ കീഴടങ്ങിയ ലഷ്കര്‍ ഈ തോയിബ ഭീകരന് അബ്ദുള്ള എന്ന അബ്ദുള്‍ റഷീദ് പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഇയാളാണ് സൈനികരുടെ തലയറുക്കുന്ന വീഡിയോദൃശ്യം സോനുവിന് കാണിച്ചുകൊടുത്തത്. സോനുവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന അബ്ദുള്ള അടുത്തകാലത്ത് നടന്ന രഹസ്യകൂടിക്കാഴ്ചയിലാണ് സൈനികരുടെ തലയറുക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്തത്. 70 ഭീകരരെ ഒറ്റയ്ക്ക് വധിച്ച സോനുവിനെ ഈ ദൃശ്യങ്ങള്‍ ക്രുദ്ധനാക്കി. ആ ഭീകരരെ വധിക്കാന്‍ സോനി പദ്ധതിയിട്ടു. അതനുസരിച്ച സൈനികരുടെ തലയറുത്ത സംഭവത്തില്‍ ഉള്‍പ്പെട്ട ഭീകരരെ ദോഡ ജില്ലയിലെത്തിക്കാന്‍ സോനു അബ്ദുള്ളയോട് ആവശ്യപ്പെട്ടു. ഇവിടെ വച്ച് അവരെ നശിപ്പിക്കാനായിരുന്നു സോനുവിന്റെ ഉദ്ദേശ്യം. പേരു വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഉദ്യോഗസ്ഥന് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആ വീഡിയോ ദൃശ്യം ലഭ്യമായിട്ടുണ്ട്. ഇതിനായി അബ്ദുള്ള ആവശ്യപ്പെട്ട പണം നല്‍കാമെന്നും സോനു ഏറ്റിരുന്നു.
പദ്ധതിയുടെ ഭാഗമായി അബ്ദുള്ള തന്റെ ഉപദേഷ്ടാവും അതിര്‍ത്തിയിലെ ലഷ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന കൊടുംഭീകരനുമായ കുബെദിനോട് ജില്ലയിലെ ഭീകരപ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ കുറച്ച് ഭീകരരെ അയച്ചുതരണമെന്ന് ആവശ്യപ്പെട്ടു. ലാന്‍സ് നായക്മാരായ ഹേംരാജ്, സുധാകരന് സിംഗ് എന്നിവരുടെ തലയറുക്കുന്നതില്‍ ഉള്‍പ്പെട്ട ഭീകരരെ തന്നെ അയയ്ക്കണമെന്ന് അബ്ദുള്ള ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥവൃത്തങ്ങള്‍ പറഞ്ഞു.
തുടര്‍ന്ന് തന്റെ നിരപരാധികളായ സുഹൃത്തുക്കളെ അബ്ദുള്ള തയ്യാറാക്കി. ഏപ്രില്‍ 28ന് ജമ്മുവില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരെയുള്ള താത്രി പോലീസ് സ്റ്റേഷനിലേക്ക് സമീപത്തുനിന്നും ഇവര്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഈ കേസില്‍ പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സാധാരണ പോലെ സോനു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം അവഗണിക്കുകയായിരുന്നു. ഇതോടെ സേനയിലെ ആഭ്യന്തര കുടിപ്പകയ്ക്ക് സോനു ഇരയാകുകയായിരുന്നു. അല്ലെങ്കില്‍ അനധികൃതമായി ഇവിടെയത്തിയ ഭീകരര്‍ കൊല്ലപ്പെട്ടെന്ന കോളിളക്കം സൃഷ്ടിക്കുന്ന വാര്‍ത്ത ഉണ്ടായേനെ, പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥന് പറഞ്ഞു. ശക്തമായ വലയമുള്ള നിരവധി ഭീകരവിരുദ്ധ ആക്രമണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള സോനുവിന് ഭീകരര്‍ക്ക് അപകടം വിതയ്ക്കുന്ന ഉദ്യോഗസ്ഥനെന്ന വിശേഷണമാണുള്ളത്. 1998ല്‍ ഒരു കല്യാണ ആഘോഷത്തിനിടെ 25 പേരെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് ദോഡ സന്ദര്‍ശിച്ച അന്നത്തെ ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി സോനിവിനെ നേരിട്ടഭിനന്ദിച്ചിരുന്നു.
ബിജെപി സംസ്ഥാന ഘടകം ഈ വിഷയം ഏറ്റെടുക്കാനും ഗോവയില്‍ നടക്കുന്ന പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ ഉന്നയിക്കാനും തീരുമാനിച്ചു. അദ്ദേഹം ഇരയാക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: