Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സ്ത്രീകളുടെ രക്ഷയ്‌ക്ക്‌ നിയമം നോക്കുകുത്തിയാവരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2013, 08:50 pm IST
inVicharam

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത്‌ തടയുന്ന നിയമം കേരളത്തില്‍ കര്‍ശനമായി നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സ്ത്രീകള്‍ക്കെതിരെ അരങ്ങേറുന്ന അക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളരെ സ്വാഗതാര്‍ഹമാണ്‌. ഈ വിഷയത്തില്‍ സംസ്ഥാന പോലീസ്‌ മേധാവി പുറപ്പെടുവിച്ച സര്‍ക്കുലര്‍ കടലാസിലൊതുങ്ങരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ സ്ത്രീപീഡനം വര്‍ധിക്കുകയാണെങ്കിലും അതിനെതിരെ നിയമനടപടി ഒട്ടും ഫലപ്രദമല്ലെന്ന്‌ തെളിയുന്നത്‌ സമാനായ കുറ്റങ്ങള്‍ വര്‍ധിക്കുന്നതിനാലും കുറ്റക്കാര്‍ വിലസുന്നതിനാലുമാണ്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷം എടുത്ത കേസുകളില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തത്‌ പോലീസിന്റെ അനാസ്ഥയാണെന്നും കോടതി വിലയിരുത്തി. നിലവിലുള്ള കേസുകള്‍ കൂടുതല്‍ ഗൗരവപൂര്‍വം പരിഗണിക്കാനാണ്‌ കോടതി നിര്‍ദ്ദേശം. പരാതികളുടെ സ്വഭാവം കേസുകളുടെ പശ്ചാത്തലവും വിലയിരുത്തി പോലീസ്‌ നടപടി എടുക്കണമെന്ന നിര്‍ദ്ദേശം പോലീസ്‌ പരാതിക്കാരികളോട്‌ കാട്ടുന്ന അവഗണനക്ക്‌ വിരാമമിടും എന്ന്‌ പ്രതീക്ഷ നല്‍കുന്നത്‌. സ്ത്രീകളുടെ നഗ്നത ദൃശ്യമാധ്യമങ്ങളില്‍ മാത്രമല്ല സിനിമാ പരസ്യങ്ങളിലും വ്യാപകംതന്നെയാണ്‌. ഇത്‌ തടയണമെന്ന്‌ സംസ്ഥാന വനിതാ കമ്മീഷന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ശുപാര്‍ശ ചെയ്തിരുന്നതിനാലാണ്‌. ഇപ്പോള്‍ സാജു പുല്ലുവഴി നല്‍കിയ ഹര്‍ജിയിലാണ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂരിന്റെ ഉത്തരവ്‌.

കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാനത്ത്‌ 113 കേസുകള്‍ മാത്രമാണ്‌ രജിസ്റ്റര്‍ ചെയ്തതെന്നതുതന്നെ തെളിയിക്കുന്നത്‌ ഈ വിഷയത്തില്‍ പോലീസിന്റെ അനാസ്ഥയാണ്‌. സ്ത്രീപീഡനത്തിന്‌ പരാതി നല്‍കാനെത്തിയ സ്ത്രീയെപ്പോലും പോലീസുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം വാര്‍ത്തയായിരുന്നു. സ്ത്രീകള്‍ പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ സ്വതവേ വൈമുഖ്യം കാണിക്കുന്നത്‌ പീഡനശ്രമം സ്ത്രീയുടെ കുറ്റമായി സമൂഹം വ്യാഖ്യാനിക്കുന്ന കാരണവും സ്ത്രീ പിന്നീട്‌ കളങ്കിതയും പ്രദര്‍ശനവസ്തുവും ആകുന്ന കാരണമാണ്‌. ഇതും കുറച്ച്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്‌ ഒരു കാരണമാണ്‌. മറ്റൊന്ന്‌ പോലീസിന്റെ ഈ വിഷയത്തോടുള്ള നിഷ്ക്രിയത്വം തന്നെയാണ്‌. അഞ്ച്‌ വര്‍ഷത്തിനിടയില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒരു കേസ്‌ പോലും എടുത്തില്ല. തിരുവനന്തപുരം റൂറലില്‍ 21, തിരുവനന്തപുരം 13, കൊല്ലം സിറ്റി 4, കൊല്ലം റൂറല്‍ 5, പത്തനംതിട്ട 5, ആലപ്പുഴ 3, കൊച്ചി സിറ്റി 4, എറണാകുളം റൂറല്‍ അഞ്ച്‌, തൃശൂര്‍ സിറ്റി 4, തൃശൂര്‍ റൂറല്‍ 7 ഇങ്ങനെ പോകുന്നു കേസുകളുടെ കണക്കുകള്‍. ഈ കണക്കുകള്‍ തന്നെ അടിവരടയിടുന്നത്‌ ഈ വിഷയത്തില്‍ പോലീസ്‌ കാണിക്കുന്ന അനാസ്ഥയാണ്‌. കേരളത്തില്‍ സ്ത്രീപീഡനം വര്‍ധിക്കുന്നതിന്‌ ഒരു പ്രധാന കാരണം ഇന്റര്‍നെറ്റിലും മൊബെയിലിലും നീലകാസറ്റുകളില്‍ക്കൂടിയും അരങ്ങേറുന്ന നീലവിപ്ലവമാണ്‌. ചേട്ടന്‍ കാണുന്ന നീലദൃശ്യങ്ങള്‍ കണ്ട്‌ ആറ്‌ വയസുകാരന്‍ മൂന്നു വയസുകാരിയെ കൊലപ്പെടുത്തി മരപ്പൊത്തില്‍ ഒളിപ്പിച്ചത്‌ ഇടുക്കിയിലായിരുന്നു.

സ്ത്രീകള്‍ തന്നെ നഗ്നതാ പ്രദര്‍ശനത്തില്‍നിന്നും വിട്ടുനില്‍ക്കാനുള്ള നിലപാട്‌ കര്‍ശനമാക്കേണ്ടതാണെങ്കിലും ഗ്ലാമറിനോടും സീരിയല്‍-സിനിമാ അഭിനയത്തോടുള്ള അമിതവാഞ്ച കാരണവും സ്ത്രീകള്‍ ഏതറ്റംവരെ പോകാനും ഇക്കാലത്ത്‌ തയ്യാറാണ്‌. പരസ്യങ്ങളോ പ്രസിദ്ധീകരണങ്ങളോ എടുത്തോ ചിത്രങ്ങളോ രൂപങ്ങളോ മുഖേന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത്‌ തടയാന്‍ നിയമം പാസാക്കിയത്‌ 1986 ലാണ്‌. 1994 ല്‍ ഈ നിയമം കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട്‌ ഡിജിപി സര്‍ക്കുലറും ഇറക്കി. 2012 ല്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഡിജിപി നിര്‍ബന്ധിതമായത്‌ ഈ പ്രവണതക്ക്‌ കുറവ്‌ വരാത്തതിനാലായിരുന്നു. കേരളത്തിലെ പോലീസ്‌ സ്ത്രീകളോടുള്ള പെണ്‍കുട്ടികളോടും അതിക്രമങ്ങളോട്‌ മാത്രമല്ല, അവരുടെ നഗ്നതാ പ്രദര്‍ശനത്തിനും നിസ്സംഗ മനോഭാവം തുടരുന്നതിനെ പ്രതിരോധിക്കാന്‍ കോടതി ഉത്തരവ്‌ സഹായകരമാകും. പോലീസ്‌ സജീവമായി ഇടപെടണമെന്നും പ്രതിമാസ യോഗങ്ങളില്‍ പോലീസ്‌ എടുത്ത നടപടികള്‍ മേധാവികള്‍ വിലയിരുത്തണമെന്നും മൂന്ന്‌ മാസം കൂടുമ്പോള്‍ റേഞ്ച്‌ഐജിമാര്‍ അവലോകനം നടത്തണമെന്നും ഡിജിപിയുടെ 2012 ലെ സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പോലീസ്‌ നടപടി കര്‍ശനമാകാത്തതാണ്‌ കോടതി വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍
Varadyam

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.