Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കുമരകത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2013, 09:39 pm IST
inKottayam

റെജി ദിവാകരന്‍

കുമരകം: റോഡപകടങ്ങളും ബോട്ടപകടങ്ങളും കുമരകത്ത് പതിവാകുന്നു. കഴിഞ്ഞ നാലു മാസങ്ങള്‍ക്കുള്ളില്‍ അഞ്ചോളം ഹൗസ് ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും അപകടത്തില്‍ പെട്ടിരുന്നു. റോഡപകടങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏഴുപതോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഈ അപകടങ്ങളിലായി പന്ത്രണ്ടോളം പേരുടെ ജീവനാണ് പൊലിഞ്ഞത്.

വാഹനങ്ങളുടെ അമിതവേഗവും മദ്യവിച്ചുള്ള വാഹനമോടിക്കലുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവയ്‌ക്കുന്നത്. ജെട്ടി, പള്ളിച്ചിറ, ചന്തക്കവല മുതലായ തിരക്കുള്ള സ്ഥലങ്ങളിലെ ഓട്ടോ, ടാക്‌സികാറുകളുടെ സ്റ്റാന്‍ഡുകളും അപകടത്തിനും ഗതാഗതക്കുരുക്കിനും വഴിവയ്‌ക്കുന്നു. അപകടങ്ങളുണ്ടായി ഒരാഴ്ചത്തേക്ക് പൊലീസും മോട്ടോര്‍ വാഹനവകുപ്പും സജീവമാകുമെങ്കിലും വീണ്ടും അവരുടെ റോഡിലെ സന്നിദ്ധ്യം അപ്രത്യക്ഷമാകും. ഇത് വീണ്ടും അപകടങ്ങള്‍ക്ക് വഴിവയ്‌ക്കുന്നു.

ടൂറിസ്റ്റുകേന്ദ്രമെന്ന നിലയില്‍ കുമരകത്ത് മദ്യപിച്ച വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. കുമരകത്തെയും കൈപ്പുഴമുട്ടിലെയും ബാറുകളില്‍ രാവിലെ മുതല്‍ ബാറടയ്‌ക്കുന്നതുവരെ മദ്യപിക്കാന്‍ വാഹനങ്ഹളിലെത്തുന്നവരുടെ വന്‍ തിരക്കാണ്. ഇത് അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നത് ബാറുടമകളും അധികാരികളും തമ്മിലുള്ള അവിഹിത ബന്ധം കൊണ്ടാണെന്ന് പരക്കേ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ബോട്ടപകടങ്ങളുടെ കാര്യത്തിലും മദ്യത്തിന് പ്രധാന പങ്കുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെയാണ് പല ഹൗസ് ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും കായലില്‍ ടൂറിസ്റ്റുകളുമായി സഞ്ചരിക്കുന്നത്. കുമരകം ബോട്ടു ദുരന്തത്തിനു ശേഷം നിരീക്ഷണം ശക്തമാക്കുകയും നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ബോട്ടപകടമുണ്ടായാല്‍ യാത്രക്കാര്‍ക്ക് രക്ഷപ്പെടാനായി സീറ്റിന്റെ എണ്ണിത്തിനൊപ്പം ലൈഫ് ജാക്കറ്റുകളും മറ്റ് സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഇപ്പോള്‍ അതൊക്കെ പഴങ്കഥയായിരിക്കുകയാണ്. കായലില്‍ വിനോദ സഞ്ചാരികളുമായി പോകുന്ന പലബോട്ടുകളും കാലഹണപ്പെട്ടതും ജീവന്‍ രക്ഷാ ഉപായങ്ങള്‍ സ്വീകരിക്കാത്തവയുമാണ്.

ബോട്ടിനുള്‍ക്കൊള്ളാന്‍ കഴിയാത്തതിലധികം വിനോദ സഞ്ചാരികളെ കയറ്റിയ ബോട്ടുകളും മദ്യപിച്ചവരെ ബോട്ടിനു മുകളില്‍ കയറ്റിയ ബോട്ടുകളും വേമ്പനാട്ടുകായലിലെ നിത്യകാഴ്ചയാണ്. ഹൗസ് ബോട്ടുകളില്‍ ജീവനക്കാരുടെ ഒത്താശയോടെ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായും ആരോപണമുണ്ട്. ജീവനക്കാരെ തങ്ങളുടെ ഇംഗിതത്തിനു വശംവദരാക്കാന്‍ വിനോദ സഞ്ചാരികള്‍ ജീവനക്കാരെ മദ്യക്കുപ്പികള്‍ നല്‍കി പ്രീണിപ്പിക്കുന്നതായും ആരോപണമുണ്ട്. ജീവനക്കാരുടെ മദ്യപാനം ബോട്ടപകടത്തിനു കാരണമാകുന്നു.

കായലില്‍ ഡ്രഡ്ജിംഗിനായുള്ള കുറ്റികളില്‍ പലതും പഴകി ദ്രവിച്ച നിലയില്‍ ജലോപരിതലം വരെ കാണാതെ നില്‍പ്പുണ്ട്. ഇവ ഊരിമാറ്റുമെന്ന് സര്‍ക്കാര്‍ പല പ്രാവശ്യം പ്രഖ്യാപനമുണ്ടായെങ്കിലും ഫലം കണ്ടില്ല. ഓരോ വര്‍ഷവും ബോട്ടുകള്‍ നിരീക്ഷിച്ച് ബോട്ടിന്റെ ഫിറ്റ്‌നസ് വിലയിരുത്തി സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടധികാരികള്‍ നല്‍കുന്ന ബോട്ടുകള്‍ക്കു മാത്രമേ ടൂറിസത്തിനായി കായലില്‍ ഇറക്കാവൂഎന്ന നിയമമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ബോട്ടിലെ ടോപ്പിലുള്ള യാത്ര കുറ്റകരമാണെങ്കിലും അതു നിരീക്ഷിക്കാനോ കേസെടുക്കാനോ ടൂറിസം പോലീസും തയ്യാറല്ല. ഇത് പോര്‍ട്ടധികാരികളും പൊലീസും ബോട്ടുടമകളും തമ്മിലുള്ള ബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി വിലയിരുത്തപ്പെടുന്നു.

ഇതിനെതിരെ സര്‍ക്കാര്‍ തല വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുമരകമെന്ന ടൂറിസ്റ്റുകേന്ദ്ര പരിധിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.