Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യൂസ്‌ഫുളലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 08:46 pm IST
in Vicharam

മുസ്ല്യാംവീട്ടില്‍ അബ്ദുള്‍ ഖാദര്‍ മകന്‍ യൂസഫലിക്ക്‌ പത്മശ്രീ പുരസ്ക്കാരം ലഭിച്ചതിന്റെ ആനന്ദലബ്ധിയില്‍ പുറംനാട്ടുകാരായ നാട്ടികക്കാര്‍ ഒരു യോഗം വിളിച്ചു. അന്നാണ്‌ യൂസഫലി പറഞ്ഞത്‌, കാര്‍ ഓടിക്കാന്‍ നിയോഗിക്കുന്ന ആള്‍ ആ ജോലിയില്‍ ശ്രദ്ധിക്കുകയാണ്‌ വേണ്ടത്‌ എന്ന്‌. ‘ നിരത്തില്‍ ബെല്ലും ബ്രേക്കുമില്ലാതെ പായുന്ന വാഹനങ്ങള്‍ നിരവധി ഉണ്ടാകും. സ്ക്കൂള്‍ കുട്ടികളുമായി വരുന്ന വാനുണ്ടാകും. റോഡ്‌ വക്കില്‍ പ്രലോഭനീയമായ പരസ്യ ചിത്രങ്ങള്‍ ഉണ്ടാകും. അതിനിടയില്‍ ഒരു വൃദ്ധന്‍ റോഡ്‌ മുറിച്ചുകടക്കാന്‍ പണിപ്പെടുന്നുണ്ടാകും. എല്ലാം കഴിയട്ടെ, എന്നിട്ട്‌ എന്റെ കാര്‍ മുന്നോട്ടെടുത്താല്‍ മതി എന്ന്‌ ആ ഡ്രൈവര്‍ നിശ്ചയിച്ചാല്‍പ്പിന്നെ അതിന്‌ ചലിക്കാന്‍ കഴിഞ്ഞെന്നുവരില്ല’. ഇങ്ങനെയൊക്കെയുള്ള മഹത്തായ കച്ചവട മാനേജ്മെന്റ്‌ കൊച്ചുന്നാളിലേ ഹൃദിസ്ഥമാക്കിയതു കൊണ്ടാണ്‌ യൂസഫലി യുഎഇ കമ്പോളത്തിലെ പെരുത്ത മുതലാളിയായത്‌.

ബോള്‍ഗാട്ടിയും ഇടപ്പള്ളിയിലെ ലുലു മാളുമൊക്കെ യൂസഫലിക്ക്‌ ചീളുകേസുകളാണ്‌. തൊഴിലാളിവര്‍ഗ രാഷ്‌ട്രീയക്കാരന്റെ എറണാകുളം ജില്ലയിലെ മൊത്തക്കച്ചവടക്കാര്‍ ഒത്തുചേര്‍ന്ന്‌ യുസഫലിക്ക്‌ മണി കെട്ടാന്‍ ഇറങ്ങുമെന്നായിരുന്നല്ലോ സി.എം. ദിനേശ്മണിയുടെ വീറ്‌ കണ്ടപ്പോള്‍ നമ്മള്‍ കരുതിയത്‌. സിപിഎം തന്നെ യൂസഫലിയുടെ എംകെ ഗ്രൂപ്പിനേക്കാള്‍ മുന്തിയ കോപ്പറേറ്റ്‌ കമ്പനിയാണെന്ന ആരോപണങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെയാണ്‌ സഖാവ്‌ അച്ചുതാനന്ദന്‍ പടയ്‌ക്കിറങ്ങുന്നത്‌. അച്ചുതാനന്ദനും ചന്ദ്രന്‍ പിള്ളയ്‌ക്കും യൂസഫലി മുതലാളിയാണ്‌. മുതലാളിക്ക്‌ വേണ്ടി പട നയിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ എന്നും പണിയാളന്മാര്‍. വിഎസിന്റെ മുതലാളി, അതാരായാലും തുരത്തുകയാണ്‌ പാര്‍ട്ടിയുടെ ഔദ്യോഗികനയം. മറുപുറത്ത്‌ പാര്‍ട്ടി സെക്രട്ടറിയുടെ മുതലാളിക്കെതിരെ കോവളം കൊട്ടാരമുയര്‍ത്തി അച്ചുതാനന്ദനും രംഗത്തിറങ്ങും. പണ്ടും ഇങ്ങനെയൊക്കെയായിരുന്നു മുതലാളിത്തം.

യൂസഫലിക്ക്‌ പണമുണ്ടെങ്കില്‍ ഇടപ്പള്ളി തോടൊരു തോടേ അല്ല വിഎസിന്‌. കടല്‌ കുത്തി ഉണ്ടാക്കിയതാണ്‌ ബോള്‍ഗാട്ടി എന്നാണ്‌ അദ്ദേഹത്തിന്റെ കണ്ടെത്തല്‍. സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചപ്പോള്‍ പാവം യൂസഫലിയും പങ്കെടുത്തു. അതിന്‌ ദിനേശ്മണി എം.എം. മണി ആകേണ്ട കാര്യമുണ്ടോ? അതുകൊണ്ട്‌ യൂസഫലിക്ക്‌ എതിരെ ഉയരുന്ന കരങ്ങള്‍ തങ്ങള്‍ അരിഞ്ഞുകളയും. അങ്ങനെയാണ്‌ യൂസഫലിയും യൂസഫലിയുടെ കയ്യേറ്റവും ലുലു മാളുമൊക്കെ സിപിഎം സെക്രട്ടറിയേറ്റിലെ പ്രത്യയശാസ്ത്ര അജണ്ടകളില്‍ ഇടം പിടിച്ചത്‌. ആറന്മുളയില്‍ വിമാനത്താവളമുണ്ടാക്കാന്‍ ചോദിച്ചതിന്റെ മൂന്നിരട്ടി ഭൂമി കെജിഎസ്‌ ഗ്രൂപ്പിന്‌ എഴുതിക്കൊടുത്ത അച്ചുതാനന്ദനും കോടികളില്‍ താഴെയുള്ളതെല്ലാം പാര്‍ട്ടിഫണ്ടും മുകളിലുള്ളത്‌ സ്വന്തം ഫണ്ടുമാക്കി പാര്‍ട്ടി ഭരിക്കുന്ന പിണറായി മുതലാളിയും ഈ പ്രവാസിഭാരതീയന്റെ പേരില്‍ നടത്തുന്ന വിഴുപ്പലക്ക്‌ ആഘോഷിക്കുന്ന തിരക്കിലാണ്‌ മാധ്യമങ്ങള്‍.

ഇതെല്ലാം കണ്ട്‌ രസിക്കുന്ന ഒരാളുണ്ടെങ്കില്‍ അത്‌ യൂസഫലി ആയിരിക്കും. 1974 ഡിസംബര്‍ 31ന്‌ രാത്രി ദുബായിയില്‍ കപ്പലിറങ്ങിയ കാലം മുതല്‍ യൂസഫലി തൊഴിലെടുത്തും തൊഴില്‍ കൊടുത്തും സൃഷ്ടിച്ച വ്യവസായ സാമ്രാജ്യത്തിന്റെ പൊട്ടും പൊടിയും തെറിച്ചുവീണപ്പോള്‍ കിട്ടാതെപോയ പങ്കിനെച്ചൊല്ലി കേരളത്തിലെ രാഷ്‌ട്രീയക്കുറുക്കന്മാരുടെ തമ്മില്‍ത്തല്ലാണ്‌ ഇന്നത്തെ ആഘോഷം. എളയാപ്പ എം. കെ. അബ്ദുള്ളയുടെ ജനറല്‍ സ്റ്റോര്‍ ജീവനക്കാരനായാണ്‌ യൂസഫലി തുടങ്ങിയത്‌. ഗള്‍ഫ്‌ യുദ്ധത്തിന്റെ പുകപടലമൊടുങ്ങിയ 1990ലാണ്‌ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദയം. പിന്നെ കയറിയ പടവുകളില്‍ ഇപ്പോള്‍ യൂസഫലിക്ക്‌ വേണ്ടി വാദിക്കുകയും എതിരെ കൊടിപിടിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയക്കാര്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത്‌ ലോകം കണ്ടിട്ടുണ്ട്‌.

അബുദാബിയില്‍ തുടങ്ങിയ ലുലു വസന്തം ഇടപ്പള്ളി തോടിന്റെ കരയിലെത്തിയപ്പോള്‍ ചുമന്ന കൊടി. കോവളം കൊട്ടാരം രവി പിള്ളയ്‌ക്ക്‌ തീറെഴുതുന്ന സര്‍ക്കാര്‍ നടപടി തടസ്സമില്ലാതെ നടക്കുമ്പോള്‍ അച്ചുതാനന്ദന്റെ മുതലാളിക്കെതിരെ മാത്രം ചുമന്ന കൊടി. ലുലു പൂട്ടിയാല്‍, ബോള്‍ഗാട്ടിയില്‍നിന്ന്‌ യൂസഫലി ഒഴിഞ്ഞാല്‍ ആര്‍ക്കെന്ത്‌ ലാഭം? അബുദാബി, ദുബായ്‌, ഷാര്‍ജ, ഒമാന്‍, ഖത്തര്‍ തുടങ്ങി മണലാരണ്യത്തിന്റെ വലിയൊരു ഭാഗവും ഈ നാട്ടികക്കാരന്റെ കച്ചവടം പൊടിപൊടിക്കുന്നു. മുംബൈ മുതല്‍ ബാഴ്സലോണ വരെയും തായ്‌ലന്‍ഡ്‌ മുതല്‍ താന്‍സാനിയ വരെയും അത്‌ നീണ്ടുപരന്ന്‌ കിടക്കുന്നു. അറേബ്യന്‍ രാജ്യങ്ങളിലെ സമ്പന്നരില്‍ രണ്ടാമന്‍. ഫോബ്സ്‌ മാഗസിന്റെ സമ്പന്ന പട്ടികയിലിടം പിടിച്ച മലയാളി. പരിനായിരത്തിലേറെ പേരുടെ തൊഴില്‍ ദാതാവ്‌…..

എളയാപ്പ എം.കെ. അബ്ദുള്ള തുടങ്ങിയ എംകെ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ എംഡി, സെന്‍ട്രല്‍ വഖഫ്‌ ബോര്‍ഡ്‌ മെമ്പര്‍, എംഇഎസ്‌ മെഡിക്കല്‍ കോളേജ്‌ ചെയര്‍മാന്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡിന്റെ ഡയറക്ടര്‍ബോര്‍ഡംഗം….. ഒന്നും പോരാത്തതിന്‌ അലങ്കാരം പോലെ പ്രവാസി ഭാരതീയ സമ്മാനവും പത്മശ്രീയും. അബുദാബിയിലെ ആസ്ഥാനത്തിരുന്ന്‌ യൂസഫലി നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ നിരവധി. ദി എമിറേറ്റ്സ്‌ ജനറല്‍ മാര്‍ക്കറ്റ്‌, എംകെ സ്റ്റോഴ്സ്‌, അല്‍ മുഷറഫ്‌ കോപ്പറേറ്റീവ്‌ സൊസൈറ്റി, ലുലു സെന്റര്‍, ലുലു സൂപ്പര്‍മാര്‍ക്കറ്റ്‌, അല്‍ഫലാ പ്ലാസ, ആസിഫ്‌ ജൂവലറി, ചെയില്‍ഢുഡ്‌ 0-12, സിറ്റിസെന്റര്‍……

മലയാളികളെ മൊത്തത്തില്‍ വിമാനത്തില്‍ കയറ്റാന്‍ കേരളാ എയര്‍ലൈന്‍സ്‌ എന്നൊരു പ്രൊജക്ടുമുണ്ടെന്നു കേള്‍ക്കുന്നു യൂസഫലിക്ക്‌. എന്നിട്ട്‌ വേണം ഉമ്മന്‍ചാണ്ടിയും വിഎസും കൈകോര്‍ത്തുണ്ടാക്കുന്ന ആറന്മുള വിമാനത്താവളത്തില്‍ നമുക്ക്‌ പ്ലെയിനോടിച്ച്‌ കളിക്കാന്‍. യൂസഫലി കാറോടിക്കുകയാണ്‌. നിരത്തില്‍ വാഹനങ്ങള്‍ വേറെയുണ്ടോ എന്ന്‌, റോഡില്‍ തിരക്കുണ്ടോ എന്ന്‌, വയസ്സന്മാര്‍ റോഡ്‌ മുറിച്ച്‌ കടക്കുന്നുണ്ടോ എന്ന്‌ അയാള്‍ നോക്കാറില്ല. പിന്നെ സിഗ്നല്‍, ചുവപ്പും പച്ചയും… രണ്ടും യൂസഫലിക്ക്‌ സ്വന്തം തന്നെ. കയ്യേറ്റമോ… കൊച്ചിക്കായലിന്റെ നെഞ്ചത്ത്‌ കുടിപ്പാര്‍പ്പാരംഭിച്ച എറണാകുളം പട്ടണത്തില്‍ ഇനിയെന്തോന്ന്‌ കയ്യേറാന്‍? പിന്നെ എതിര്‍ക്കാന്‍ ഒരുകാരണം വേണമെങ്കില്‍ ഒന്നുണ്ട്‌ ദിനേശ്മണി, ഈ വിദ്വാന്‍ കച്ചവടം പഠിച്ചത്‌ ഗുജറാത്തില്‍ നിന്നാണത്രെ.

എം. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.