ന്യൂദല്‍ഹി: ആംവേ മേധാവിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കേന്ദ്രം. കേരളാ പോലീസ് നടപടി നിരാശാജനകമെന്ന് കേന്ദ്ര കമ്പനികാര്യമന്ത്രി സച്ചിന് പൈലറ്റ് പറഞ്ഞു. നടപടി നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമത്തെ ദോഷകരമായി ബാധിക്കും. നിയമാനുസൃത കമ്പനികളെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും സച്ചിന് പൈലറ്റ് പറഞ്ഞു.
തിങ്കളാഴ്ചയാണ് ആംവേ ഇന്ത്യ സിഇഒ പിങ്കിനി സ്കോട്ട് വില്യമിനെ കോഴിക്കോട്ട് അറസ്റ്റ് ചെയ്തത്. ഡയറക്ടര്‍മാരായ അംശു ബുദ്രജ, സഞ്ജയ് മല്‍ഹോത്ര എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ആംവെ കമ്പനി 1000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആംവേയുടെ പ്രവര്‍ത്തനം സംസ്ഥാനത്തു നിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: