ന്യൂഡല്‍ഹി: 47 വര്‍ഷം മുന്‍പ് അമ്മാവനായ ജസ്റ്റിസ് എച്ച് ആര് ഖന്നയ്ക്ക് നിഷേധിക്കപ്പെട്ട പദവിയിലേക്കാണ് സഞ്ജീവ് ഖന്ന ഇപ്പോള്‍ ഉയര്‍ത്തപ്പെട്ടത്. അടിയന്തരാവസ്ഥക്കാലത്തെ ഒരു കരിനിയമത്തിനെതിരെ വിയോജനക്കുറിപ്പെഴുതിയതിന്റെ പേരില്‍ അര്‍ഹത ഉണ്ടായിട്ടും ജസ്റ്റിസ് എച്ച് ആര് ഖന്നയെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചില്ല. അന്യായമായി തടങ്കലില്‍ വയ്ക്കുന്നതിന് എതിരെ പൗരനുള്ള അവകാശം സര്‍ക്കാരിന് റദ്ദു ചെയ്യാമെന്ന് ഒരു കേസില്‍ ഭൂരിപക്ഷവിധിയുണ്ടായപ്പോള് അതിനു വിയോജനക്കുറിപ്പെഴുതുകയായിരുന്നു ജസ്റ്റിസ് എച്ച് ആര് ഖന്ന. ഇന്ദിരാഗാന്ധിയുടെ സര്‍ക്കാരിനെതിരായ ആ വിധിയെഴുത്ത് മൂലം സര്‍ക്കാര്‍ സീനിയോറിറ്റി മറികടന്ന് എം.എച്ച് ബെയ്ഗിനെ അന്ന് ചീഫ് ജസ്റ്റിസ് ആക്കുകയായിരുന്നു. അഭിമാനിയായ ജസ്റ്റിസ് എച്ച് ആര് ഖന്ന ഔദ്യോഗിക പദവി അതോടെ ഉപേക്ഷിച്ചു.
ഇപ്പോള്‍ ചീഫ് ജസ്റ്റിസ് ആകുന്ന സഞ്ജീവ് ഖന്നയും വ്യതിരിക്തമായ നിലപാടുള്ള വ്യക്തിത്വമാണ് . അരവിന്ദ് കേജ്രിവാളിന് മദ്യനയ കേസില്‍ ജാമ്യം അനുവദിച്ചതും ജമ്മു കാശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ കേസില്‍ പ്രത്യേക വിധിയെഴുതിയതും ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗോഗോയ്ക്ക് എതിരായുള്ള ലൈംഗിക അപവാദ കേസ് തള്ളിയതും ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉള്‍പ്പെട്ട ബെഞ്ചാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: