കോട്ടയം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍വകുപ്പുകള്‍ക്ക് അവര്‍ പിരിച്ചെടുക്കുന്നതനുസരിച്ച് മാത്രമേ ചെലവഴിക്കാന്‍ ആകൂയെന്ന നയത്തിലേക്ക് സര്‍ക്കാര്‍ മാറുന്നുവെന്ന് സൂചന. ലൈസന്‍സ് ഫീസുകള്‍ പോലുള്ള നികുതിയേതര വരുമാനങ്ങള്‍ കാര്യമായി പിരിച്ചെടുത്താല്‍ മാത്രമേ അതത് വകുപ്പുകള്‍ക്ക് ചെലവിനുള്ള പണം കണ്ടെത്താന്‍ കഴിയൂ. നികുതി വരുമാനം സര്‍ക്കാരിലേക്ക് അടയ്ക്കുകയും നികുതിയിതര വരുമാനങ്ങള്‍ അതതു വകുപ്പുകള്‍ക്ക് ചെലവിന് ഉപയോഗിക്കുകയും ചെയ്യാം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നികുതിയേതര വരുമാനത്തിന്റെ പിരിവ് ഊര്ജിതമല്ലെങ്കില് വകുപ്പിന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റും. ഇതിന് മേലുദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിയും വരും. നികുതിയിതര വരുമാനത്തിന്റെ പിരിവ് ഊര്‍ജ്ജിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നയം ആലോചിക്കുന്നത്.
നികുതിയിതര വരുമാനം ചെലവഴിക്കാന്‍ അനുവദിക്കണമെന്ന് വകുപ്പുകളില്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ പുതിയ നയം മാറ്റം പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നത് വകുപ്പുകളുടെ തന്നെ ചുമതലയാകുന്നതോടെ നേരിട്ടുള്ള സര്‍ക്കാര്‍ സഹായം ഉണ്ടാകാനിടയില്ല. ഇത് വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. എല്ലാ വകുപ്പുകള്‍ക്കും നികുതിയിതര വരുമാനം ഒരുപോലെയല്ല. ലോട്ടറി പോലുള്ള വകുപ്പുകള്‍ക്ക് വന്‍തോതില്‍ നികുതിയതര വരുമാനം ലഭിക്കുന്നുണ്ട്. മറ്റു ചില വകുപ്പുകള്‍ക്ക് നാമമാത്രമായാണ് ഇത്തരം വരുമാനം ഉള്ളത്. ഈ വകുപ്പുകളും മേലില്‍ നികുതിയതര വരുമാനം പിരിച്ചെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: