ദില്ലി : ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്. ശ്രീശാന്തിനു വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷക റബേക്ക ജോണ്‍ ദില്ലി ഹൈക്കോടതിയില്‍ ഹാജരാകും.
ശ്രീശാന്തിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റബേക്ക കേസ് ഏറ്റെടുത്തിരിക്കുന്നത്. ആരുഷി തല്‍വാര്‍ കൊലപാതക കേസടക്കം ദേശീയ ശ്രദ്ധ നേടിയ നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള അഭിഭാഷകയാണ് റബേക്ക ജോണ്‍.
ലോധ് നഗറിലെ പ്രത്യേക ജയിലില്‍ കഴിഞ്ഞ ദിവസം റബേക്ക ജോണ്‍ ശ്രീശാന്തുമായി ചര്‍ച്ച നടത്തിയിരുന്നു. അതേ സമയം ശ്രീശാന്തിനു വേണ്ടി റബേക്ക ജോണ്‍ ഉടന്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സാധ്യതയില്ലെന്ന് സൂചനയുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: