പാലക്കാട്: സംസ്ഥാനത്ത് ആദ്യമായി നഗര – ഗ്രാമ വികസന ഇടനാഴി. പാലക്കാട് നഗരവും കണ്ണാടി, പിരായിരി, മാത്തൂര്‍ ഗ്രാമങ്ങളും ചേര്‍ന്ന നഗര-ഗ്രാമ വികസന ഇടനാഴി.
കൃഷി, ടൂറിസം, വിദ്യാഭ്യാസം, തൊഴില്‍, വനിത ശാക്തീകരണം തുടങ്ങി സമസ്ത മേഖലകളുടെയും വളര്‍ച്ച ലക്ഷ്യമിടുന്ന വികസന ഇടനാഴി. പ്രധാനമന്ത്രിയുടെ സബ്കാ സാത് സബ്കാ വികാസ് എന്ന ലക്ഷ്യത്തോടു ചേര്ന്നുനില്ക്കുന്നു.
- പാലക്കാട് കൊതിക്കുന്നത്
മുഴുവന്‍ അഗ്രഹാരങ്ങളെയും സമന്വയിപ്പിച്ച് പൈതൃക സംരക്ഷണ പദ്ധതികള്‍ - കല്പാത്തി സംഗീതോത്സവത്തിന് സ്ഥിരം വേദി
- വടക്കന്തറ – മൂത്താന്തറ പ്രദേശത്തിനായി സമഗ്ര വികസന പാക്കേജ്
- തൊഴിലാളികള്‍ക്കായി പ്രത്യേക കുടുംബ ക്ഷേമ പദ്ധതി
- പാതയോരങ്ങളിലും നഗരങ്ങളിലും സ്ത്രീകള്‍ക്കായി ശൗചാലയങ്ങള്‍
- പാലക്കാട് നഗരത്തിന് നൈറ്റ്ലൈഫും ഫുഡ്സ്ട്രീറ്റും
- നിയമപരമായി അര്‍ഹതയുള്ളവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ സഹായം
- കേന്ദ്ര പദ്ധതികള്‍ നേരിട്ട് ഗുണഭോക്താക്കളിലേക്കെത്തിക്കുന്നതിന് നഗരസഭയിലും മൂന്ന് പഞ്ചായത്തുകളിലും ഹെല്പ് ഡെസ്കുകള്‍
- മാത്തൂരില്‍ ആധുനിക രീതിയിലുള്ള ശ്മശാനം.
കേന്ദ്രസഹായത്തോടെ…
- നെല്ലിന്റെ സംഭരണവില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനുള്ള സാധ്യത തേടും
- വഖഫ് വിഷയത്തില്‍ ആശങ്കയനുഭവിക്കുന്നവര്ക്ക് ധാര്‍മിക പിന്തുണ
- പാലക്കാടിന് എയിംസ്
- തൊഴിലുറപ്പ് വേതനം നേരിട്ട് തൊഴിലാളികള്‍ക്ക്
- ആരാധനാലയങ്ങള്‍ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും
- 36ലധികം വരുന്ന പിന്നാക്ക ജാതിക്കാരുടെ കുലത്തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിന് സൊസൈറ്റി രൂപീകരിച്ച് വിപണി കണ്ടെത്തും
- കലാ – സാംസ്കാരിക – സാഹിത്യകാരന്മാര്ക്ക് കേന്ദ്ര പെന്ഷന് ഉറപ്പാക്കും
- പാലക്കാട് നിന്ന് പുറപ്പെടുന്ന ദീര്‍ഘദൂര ട്രെയിനുകള്‍
- റെയില്‍വേ പരിസരത്ത് ഇ – ബസ് സ്റ്റാന്‍ഡ്
- അമൃത്ഭാരത് പദ്ധതിയില്‍ പാലക്കാട് സ്റ്റേഷന്
- നിലമ്പൂര്‍ – നഞ്ചന്‍കോട് പാത
- സബര്‍ബന്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍
- പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന കൂടുതല്‍ ട്രെയിനുകള്‍
കാര്‍ഷികം
- നെല്ലിന്റെ വില ഉറപ്പാക്കാനുള്ള കര്‍മ മാര്‍ഗം ആവിഷ്കരിക്കും
- നൂതന സാങ്കേതിക സംഭരണ കേന്ദ്രങ്ങള്‍
- നാളികേര കര്‍ഷകര്‍ക്ക് സഹായം
- പതിനായിരം വീടുകളില്‍ നാടന്‍ പശുത്തൊഴുത്തും ജൈവകൃഷിയും
പരിസ്ഥിതി
- നമാമി ഗംഗ മാതൃകയില്‍ കല്പാത്തി- കണ്ണാടി പുഴകളെ മാലിന്യ മുക്തമാക്കുന്നതിനുള്ള സൗന്ദര്യവല്‍ക്കരണം
- കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പരിഗണനയില്‍ ഇരു പുഴകളേയും പുനരുജ്ജീവിപ്പിക്കും.
വിദ്യാഭ്യാസം
- അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
- കരിയര്‍ ഗൈഡന്‍സ് സംവിധാനവും ഐഎഎസ്,ഐപിഎസ് പരിശീലന കേന്ദ്രങ്ങളും
- സര്‍ക്കാര്‍ സ്കൂളുകളില്‍ സമ്പൂര്‍ണ ഡിജിറ്റൈസേഷന്
തൊഴില്‍
- പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയില്‍ നൈപുണ്യ പരിശീലനകേന്ദ്രങ്ങളും, തൊഴിലുറപ്പാക്കലും
- തൊഴിലന്വേഷകരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി യോഗ്യതക്കനുസരിച്ച് ജോലി
- ആറുമാസത്തിലൊരിക്കല്‍ ജോബ് ഫെസ്റ്റ്
വിവരസാങ്കേതികം
- പാലക്കാട് നഗരത്തില്‍ ഐടി പാര്‍ക്ക്
- 5 വര്‍ഷം കൊണ്ട് 200 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ നടപടി
ഗതാഗതം
- നഗരത്തിലെ റോഡുകള്‍ മികവുറ്റതാക്കും
- കേന്ദ്രസഹായത്തോടെ ഉള്‍പ്രദേശങ്ങളില്‍ കൂടുതല്‍ റോഡുകളും പാലങ്ങളും
- ട്രാഫിക് പ്രശ്നം പരിഹരിക്കാന്‍ നൂതന സാങ്കേതിക സംവിധാനം
- നഗരത്തില്‍ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ഇ-ബസ്
വ്യവസായം
- കേന്ദ്രം 3806 കോടി രൂപ അനുവദിച്ച വ്യവസായ സ്മാര്‍ട്ട് സിറ്റി നിര്‍മാണ പ്രക്രിയ ത്വരിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
- മള്‍ട്ടി നാഷണല്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ ഓപ്പണ്‍ ഡോര്‍ പോളിസി
- വ്യവസായ മേഖലകളില്‍ തടസമില്ലാതെ വൈദ്യുതിയും, വെള്ളവും ഉറപ്പാക്കും
പാര്‍പ്പിടം
- വീടില്ലാത്തവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി വീട് ഉറപ്പാക്കും
കുടിവെള്ളം
- എല്ലാ വീടുകളിലും കുടിവെള്ളം
- മുഴുവന്‍ കുളങ്ങളു ജലസ്രോതസുകളും വീണ്ടെടുക്കും.
- ഡാമുകളുടെ സംഭരണശേഷി ഉയര്‍ത്താന്‍ നടപടി
പ്രവാസിക്ഷേമം
- പ്രവാസികള്‍ക്കായി പുനരധിവാസ് പാക്കേജ്, ആരോഗ്യ ഇന്‍ഷുറന്‍സ്.
ടൂറിസം
- കല്പാത്തി, പാലക്കാട് കോട്ട എന്നിവയെ ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട്.
- ചെറുപ്പക്കാര്‍ക്ക് റൂറല്‍ ടൂറിസത്തില്‍ പ്രത്യേക പരിശീനം
- പാലക്കാട് കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സ്റ്റേജ് ഷോ
കായികം
- വിക്ടോറിയ കോളേജ് പരിസരത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം
- സര്‍ക്കാര്‍ പിന്തുണയില്‍ കായിക സര്‍വകലാശാല
- മുനിസിപ്പല്‍ സ്റ്റേഡിയം ആധുനികവല്‍ക്കരിക്കും
- പഞ്ചായത്തുകളില്‍ പ്രാദേശിക ടര്‍ഫുകള്‍
മാലിന്യസംസ്കരണം
- സ്വച്ഛ് പാലക്കാട് മുദ്രാവാക്യവുമായി വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്
- മൂന്ന് പഞ്ചായത്തുകളിലും മാലിന്യസംസ്കരണത്തിനായി പ്രത്യേക പദ്ധതി
നഗരവികസനം
- മുനിസിപ്പാലിറ്റിയെ കോര്‍പ്പറേഷനായി ഉയര്‍ത്താന്‍ ശ്രമം
- നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം
- ടൗണ്‍ ഹാള്‍ നിര്‍മാണം പൂര്‍ത്തിയാക്കും
ആരോഗ്യം
- മെഡിക്കല്‍ കോളേജില്‍ മികച്ച സൗകര്യത്തോടെ കിടത്തി ചികിത്സ യാഥാര്‍ത്ഥ്യമാക്കും
- പഞ്ചായത്തുകളില്‍ സഞ്ചരിക്കുന്ന സൗജന്യ ലാബ്
- പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ സ്പെഷ്യലൈസ്ഡ് ഡോക്ടര്‍മാര്‍
ഗ്രാമങ്ങളില്‍ സൗജന്യ ഫിറ്റ്നസ് സെന്ററുകള്‍
സാംസ്കാരികം -കല
- നഗര പരിസരത്ത് പെര്‍ഫോമിങ് ആര്‍ട്സ് കോളേജ്
- കണ്ണാടി, പിരായിരി, മാത്തൂര്‍ പഞ്ചായത്തുകളില്‍ പ്രാദേശിക കലാ – സാംസ്കാരിക – സാഹിത്യകേന്ദ്രങ്ങള് സ്ഥാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: