Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആധുനിക രാജകീയ പ്രൗഡിയോടെ അമൃത ഹോട്ടൽ വീണ്ടും തുറന്നു; പൈതൃക ഹോട്ടൽ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 01:01 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: പോര്‍ച്ചുഗീസ് സൗന്ദര്യശാസ്ത്രം കേരളീയ സൗന്ദര്യമായി പരിണമിച്ച തലസ്ഥാനത്തെ 120 വര്‍ഷം പാരമ്പര്യമുള്ള പൈതൃകമന്ദിരം, തൈക്കാട് അമൃത ഹോട്ടല്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. 1970 കളില്‍ സിനിമാ താരങ്ങളുടെ വീടെന്ന് പ്രസിദ്ധമായിരുന്ന തൈക്കാട് അമൃത ഹോട്ടല്‍ പുനരുദ്ധാരണത്തിന് ശേഷമാണ് വീണ്ടും തുറന്നത്.

അമൃതാ ഹോട്ടലിൽ താമസിച്ചിരുന്ന കാലത്തെ നിമിഷങ്ങൾ സുരേഷ് ഗോപി സദസിലുള്ളവരുമായി പങ്കുവച്ചു. കമ്മിഷണർ സിനിമയുടെ ഒരു ഭാഗം ചിത്രീകരിച്ചത് അമൃതാഹോട്ടലിൽ വച്ചായിരുന്നു. പ്രേംനസീർ സാർ സ്ഥിരമായി ഉപയോഗിച്ചിരുന്ന അമൃതയിലെ മുറിയിൽ താമസിച്ച കാര്യവും അദ്ദേഹം പങ്കു വച്ചു. റോഡ് വികസനങ്ങളുടെ ഭാഗമായി അമൃത ഹോട്ടലിന്റെ പല ചരിത സ്മാരകങ്ങൾ നഷ്ടമായെന്നും, നാടിന്റെ വികസനത്തിന് വേണ്ടി നൽകിയതിനാൽ അതിൽ ദുഖിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

മനോഹരമായ പുല്‍ത്തകിടിയും നടപ്പാതകളുമുള്ള പഴയ ഹോട്ടല്‍ അമൃത അരനൂറ്റാണ്ട് മുന്‍പ് സിനിമാതാരങ്ങളുടെ തേന്‍കൂടായിരുന്നു. 1900 കാലത്തെ എസ്സെന്‍ഡന്‍ ബംഗ്ലാവ് ആണ് ഹോട്ടലിലെ പൈതൃകമന്ദിരം. ഇത് അമൃത ഹെറിറ്റേജ് എന്ന പേരില്‍ അഞ്ചു മുറികളുള്ള അതിഥിമന്ദിരമായി മാറുകയായിരുന്നു. ചരിത്രം ജീവിതത്തിന്റെ ഭാഗമാകുന്നതു പോലെ അമൃത ഹെറിറ്റേജ് പഴമയുടെയും പുതുമയുടെയും സംഗമകേന്ദ്രമാകുന്നു. ഗൃഹാതുരത്വത്തിന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനൊപ്പം സമകാലിക ആവശ്യങ്ങള്‍ പരിഗണിച്ച് ഹോട്ടല്‍ മാനേജ്മെന്‍റ് നിരവധി ആധുനിക ആതിഥേയസൗകര്യങ്ങള്‍ ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

1950 കളിലെ ഒരു നിലയുള്ള കെട്ടിടം പാശ്ചാത്യ പൗരസ്ത്യ മാതൃകകളുടെ അപൂര്‍വത കൊണ്ട് ഹോട്ടല്‍ അമൃതയുടെ ഭാഗമാകുകയായിരുന്നു. പോര്‍ച്ചുഗീസ് പൗരത്വമുള്ള യൂനിസ് ഗോമസിന്റെയും ഭര്‍ത്താവ് ടി. ശിവരാമസേതു പിള്ളയുടെയും വസതിയെന്ന നിലയില്‍ എസ്സെന്‍ഡന്‍ ബംഗ്ലാവ് പുതിയ അധ്യായം തുറക്കുകയായിരുന്നു.

തൈക്കാടിന്റെ ഹരിതാഭമായ, ശാന്തമായ വാസയോഗ്യ പ്രദേശത്തെ അന്തരീക്ഷത്തില്‍ തിരുവിതാംകൂറിന്റെയും പോര്‍ച്ചുഗീസിന്റെയും പൈതൃകം പേറുന്നതാണ് ബംഗ്ലാവ്. വിസ്തൃതമായ സ്ഥലത്തിന് മധ്യത്തില്‍ നില്‍ക്കുന്ന ഹോട്ടല്‍ പുഷ്പങ്ങളാലും വൃക്ഷങ്ങളാലും അനുഗ്രഹിക്കപ്പെട്ട അന്തരീക്ഷത്തിലുള്ളതാണ്. അതിപ്പോള്‍ നഷ്ടപ്പെട്ട പ്രൗഡി വീണ്ടെടുക്കുകയാണ്.

സന്ദര്‍ശകര്‍ക്ക് കാലത്തിന്റെ ഗൃഹാതുര സ്മരണകളുടെ യാത്രയാണ് അമൃത മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്. പഴയകാലത്തെ രുചിയുമായി കോഹിനൂര്‍ റസ്റ്റാറന്‍റ് ഇതിനൊപ്പമുണ്ടാകും. 1970 കളില്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകരുടെ വസതിയായിരുന്ന അമൃതയുടെ ഉള്ളറകള്‍ അക്കാലത്തെ ചില ചലച്ചിത്രങ്ങളില്‍ ചിത്രീകരിച്ചിട്ടുണ്ട്.

പഴയ പ്രതാപത്തിനൊപ്പം ആധുനിക സൗകര്യങ്ങളും പാരമ്പര്യ ഫര്‍ണിച്ചറുകളുമായി അമൃതയിലെ അഞ്ചുമുറികള്‍ സുഖവാസത്തിനായി പുതുക്കിയിട്ടുണ്ട്. അകത്തളങ്ങളില്‍ കലയുടെ സചിത്രവര്‍ണങ്ങളും പ്രകടമാകും.

1900 കളിലാണ് കേരള സമൂഹം പുതിയ ജീവിതശൈലിയിലേക്ക് മാറുന്നത്. യൂറോപ്യന്‍ സ്വാധീനം അതിന് പ്രേരകമായിരുന്നു. അമൃത ഹെറിറ്റേജില്‍ സെന്‍ട്രല്‍ ഹാളിന് സമീപത്ത് മുറികളും പ്രത്യേക വരാന്തകളുള്ള കിടപ്പുമുറികളുമുണ്ട്. ഡൈനിങ് എര്യയയും വിശാലമാണ്. എല്ലാ സന്ദര്‍ശകര്‍ക്കും ഗുണപരമായ സേവനവും സൗകര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടര്‍ കൃഷ്ണപ്രസാദ് അറിയിച്ചു.

പഴമയും പുതുമയും ചേര്‍ന്ന കുശിനിയില്‍ പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയമുള്ള സംഘമാണ് അടുക്കളയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച പ്രസിദ്ധനായ തായ് ഫുഡ് കണ്‍സള്‍റ്റന്‍റ് പിനാഗ്ജായുടെ പരിശീലനം നേടിയ ജീവനക്കാരാണ് ഓറിയന്‍റല്‍ ഫുഡ് തയ്യാറാക്കുന്നത്.

തലസ്ഥാനത്ത് ആദ്യമായി പുല്‍ത്തകിടിയിലിരുന്ന് ആഹാരം കഴിക്കാമെന്ന സൗകര്യവും അമൃത ഹെറിറ്റേജ് തിരിച്ചു കൊണ്ടുവരുന്നു. ബാങ്ക്വറ്റിന് പറ്റിയ ഒരു പ്രശാന്തമായ അന്തരീക്ഷവും അമൃത ഹോട്ടലിനുണ്ട്.

Tags: suresh gopiThycaudamrutha hotelAmritha hotelcinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പുതിയ വാര്‍ത്തകള്‍

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.