Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കസബിന്റെ തടവറയില്‍ നിന്നും മാറ്റണമെന്ന്‌ സഞ്ജയ്‌ ദത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2013, 10:53 pm IST
inIndia

മുംബൈ: മുംബൈ ടാഡാ കോടതി ശിക്ഷിച്ച നടന്‍ സഞ്ജയ്‌ ദത്തിനെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ റോഡ്‌ ജയിലിലെ തടവറയില്‍ നിന്നും മാറ്റിപാര്‍പ്പിക്കണമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ റിസ്വാന്‍ മെര്‍ച്ചന്റ്‌ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ഈ തടവറയിലാണ്‌ നേരത്തെ മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഏകപ്രതി തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിനെ പാര്‍പ്പിച്ചിരുന്നത്‌. മൂന്നര വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ട സഞ്ജയ്‌ ദത്ത്‌ ഭീകരനല്ല. 1993ലെ മുംബൈ സ്ഫോടനപരമ്പരയെ തുടര്‍ന്ന്‌ ആയുധച്ചട്ടമനുസരിച്ച്‌ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയതിനാലാണ്‌ ദത്തിനെ ശിക്ഷിച്ചത്‌.

ഉരുക്കുപയോഗിച്ച്‌ പുനര്‍നിര്‍മിച്ച ഈ തടവറ കസബിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയതായിരുന്നു. ഇതില്‍ വായുസഞ്ചാരമാര്‍ഗം പോലുമില്ലെന്നും ദത്തിന്‌ സമയം രാത്രിയാണോ പകലാണോ എന്ന്‌ തിരിച്ചറിയാന്‍ പോലും കഴിയുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണെങ്കില്‍പ്പോലും ദത്തിനെ ഇത്തരത്തിലൊരു സെല്ലില്‍ അടയ്‌ക്കാന്‍ പാടില്ല. കാരണം അദ്ദേഹം ഭീകരനല്ലെന്നു മാത്രമല്ല ടാഡ അനുസരിച്ച്‌ കുറ്റം ചെയ്ത പ്രതിയുമല്ല.

മുംബൈ ഭീകരാക്രമണത്തിലും ഔറംഗബാദ്‌ ആയുധ ഇടപാട്‌ കേസിലും പ്രതിയായ സയീദ്‌ സെയ്ബുദ്ദീനെന്ന അബു ജുണ്ടാലിനെയും കസബിനെ 2012 നവംബറില്‍ തൂക്കിലേറ്റിയ ശേഷം ഇതേ സെല്ലിലാണ്‌ പാര്‍പ്പിച്ചിരുന്നത്‌. എന്നാല്‍ ജുണ്ടാലും ദത്തിന്റെതു പോലെ തന്നെ ഇവിടെ നിന്നും മാറ്റണമെന്ന്‌ ആവശ്യമുന്നയിച്ചിരുന്നു. സഞ്ജയ്‌ ദത്തിനെയും കൂട്ടുപ്രതി യൂസഫ്‌ നുള്‍വാലയെയും ഈ തടവറയുടെ താഴത്തെ നിലയിലാണ്‌ പാര്‍പ്പിച്ചിരിക്കുന്നത്‌. ജുണ്ടാലിനെ ഇതിന്റെ തൊട്ടുമുകളിലാണ്‌ പാര്‍പ്പിച്ചിരിക്കുന്നതെന്നും മെര്‍ച്ചന്റ്‌ ചൂണ്ടിക്കാട്ടി.

ദത്തിന്റെ അപേക്ഷയില്‍ കോടതി ഉത്തരവൊന്നും നല്‍കിയിട്ടില്ലെന്ന്‌ സിബിഐ പ്രോസിക്യൂട്ടര്‍ ഡി.എന്‍.സാല്‍വി പറഞ്ഞു. ദത്തിന്‌ വീട്ടില്‍ നിന്നും ഭക്ഷണം അനുവദിച്ചിട്ടുണ്ടെങ്കിലും അത്‌ ലഭിക്കുന്നില്ലെന്നും മെര്‍ച്ചന്റ്‌ വ്യക്തമാക്കി. ഭക്ഷിക്കാനുള്ളവ എല്ലാം തടവറയിലെത്തിക്കുന്നതിന്‌ മുമ്പ്‌ പോളിത്തീന്‍ ബാഗുകളിലാക്കി നല്‍കണമെന്നാണ്‌ ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. അല്ലാതെ പാത്രങ്ങളിലാക്കി ഭക്ഷണം നല്‍കുന്നത്‌ അനുവദിക്കാനാകില്ല. എന്നാല്‍ വെള്ളിയാഴ്ച വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ്‌ ദത്ത്‌ കഴിച്ചതെന്ന്‌ മെര്‍ച്ചന്റ്‌ പറഞ്ഞു.

അതേസമയം സുപ്രീംകോടതി കീഴടങ്ങാന്‍ അനുവദിച്ച സമയപരിധി ലംഘിച്ച സൈബുന്നീസ കാസി (70), ഷെരീഫ്‌ പാര്‍ക്കര്‍ (80) എന്നിവര്‍ക്കെതിരെ ജഡ്ജി ജി.എ. സനപ്‌ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചു. പാര്‍ക്കര്‍ ഈയാഴ്ച ആദ്യം ഹൃദയസ്തംഭനം വന്ന്‌ ആശുപത്രിയിലാണെന്നും ഇയാള്‍ക്ക്‌ ഉടനെ ആഞ്ജിയോഗ്രാം വേണമെന്നും അഭിഭാഷകന്‍ ഫര്‍ഹാന ഷാ പറഞ്ഞു. കാസി അര്‍ബുദരോഗിയാണെന്നും അവര്‍ക്ക്‌ സോണോഗ്രാഫി ഉടനടി ചെയ്യേണ്ടതുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി. ഇരുവര്‍ക്കും കീഴടങ്ങാന്‍ സമയം അനുവദിക്കണമെന്നും ഷാ ആവശ്യപ്പെട്ടു.

എന്നാല്‍ അപേക്ഷ തള്ളിയ സനപ്‌ കോടതിക്ക്‌ കര്‍ത്തവ്യപരിധിയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി. എന്തായാലും വാറണ്ട്‌ അനുസരിച്ച്‌ ഇരുവരെയും ഉടനടി അറസ്റ്റ്‌ ചെയ്യേണ്ടെന്നും ആശുപത്രിയുമായി ബന്ധപ്പെട്ട്‌ ഇവരുടെ ചികിത്സാവിവരങ്ങള്‍ ഡോക്ടര്‍മാരോട്‌ തിരക്കി കോടതിയില്‍ ഏതാനും ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂട്ടര്‍ സാല്‍വി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.