Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ കടന്നുകയറ്റം: കേന്ദ്രമന്ത്രിമാര്‍ക്ക്‌ ഭിന്നസ്വരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2013, 11:25 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന നടത്തിയ കടന്നുകയറ്റത്തില്‍ നിലപാട്‌ വ്യക്തമാക്കാതെ ഉരുണ്ടുകളിക്കുന്ന കേന്ദ്രസര്‍ക്കാരിലെ ഭിന്നത മറനീക്കി പുറത്തുവന്നു. രണ്ട്‌ കേന്ദ്രമന്ത്രിമാരാണ്‌ ഇക്കാര്യത്തില്‍ വിഭിന്ന അഭിപ്രായം പ്രകടിപ്പിച്ചത്‌. ചൈനാ സന്ദര്‍ശനത്തിനിടെ വിഷയം ഗൗരവകരമായി ഉന്നയിക്കാതെ നിസ്സാരവത്കരിക്കുകയാണ്‌ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ ചെയ്തത്‌. ദൗളത്‌ ബേഗ്‌ ഓള്‍ഡിയില്‍ ചൈന കടന്നുകയറിയതിനെ പ്രാദേശികസംഭവമെന്നാണ്‌ ഖുര്‍ഷിദ്‌ വിശേഷിപ്പിച്ചത്‌. ഇതിനെ ആരും പഴിക്കേണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തിന്റെ ആവശ്യമില്ലെന്നുമാണ്‌ ഖുര്‍ഷിദ്‌ ചൈനാ നേതാക്കളോട്‌ നടത്തിയ ചര്‍ച്ചയ്‌ക്കിടയില്‍ പറഞ്ഞത്‌. എന്നാല്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി ചൈനീസ്‌ കടന്നുകയറ്റത്തിനെതിരെ രംഗത്തുവന്നു.

വിവിധ കേന്ദ്രമന്ത്രിമാര്‍ ചൈനീസ്‌ കടന്നുകയറ്റം സംബന്ധിച്ച്‌ വിരുദ്ധമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത്‌ കേന്ദ്രസര്‍ക്കാരിന്റെ ഉറച്ച നിലപാടില്ലായ്‌മയാണ്‌ വെളിപ്പെടുത്തുന്നതെന്ന്‌ ബിജെപി കുറ്റപ്പെടുത്തി. സംഭവത്തില്‍ സര്‍ക്കാരിന്‌ ആശയക്കുഴപ്പം ഉണ്ടായിരിക്കുകയാണെന്നും ചൈനയോടുള്ള സര്‍ക്കാര്‍ നിലപാട്‌ സ്വീകാര്യമല്ലെന്നും ബിജെപി വക്താവ്‌ പ്രകാശ്‌ ജാവ്ദേക്കര്‍ പറഞ്ഞു. വിഷയത്തിലെ ദുരൂഹത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ഇടപെട്ട്‌ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ ചൈനീസ്‌ കടന്നുകയറ്റത്തെ നിസ്സാരവത്കരിക്കുമ്പോള്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ നിലപാട്‌ മറ്റൊന്നാണ്‌. ഇത്തരത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കല്‍ യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയാണ്‌. ഇത്‌ ഒരിക്കലും അംഗീകരിക്കാനാകില്ല, പ്രത്യേകിച്ചും ചൈനയുടെ കാര്യത്തില്‍. ഇത്‌ വികാരപരം മാത്രമല്ല, വളരെ തന്ത്രപരവുമാണെന്ന്‌ ബിജെപി വക്താവ്‌ ചൂണ്ടിക്കാട്ടി.

യുപിഎ സര്‍ക്കാരിന്റെ വിദേശനയം അപര്യാപ്തവും രാജ്യത്തിന്‌ ആപത്കരവുമാണ്‌. ചൈനയുമായി നമ്മള്‍ നല്ല ബന്ധമാണ്‌ ആഗ്രഹിക്കുന്നത്‌. ചൈനയുമായി ഇന്ത്യ എന്താണ്‌ ചര്‍ച്ച ചെയ്തതെന്ന്‌ അറിയാന്‍ ജനങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്‌. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം അവസാനിപ്പിക്കണം. വിദേശനയത്തില്‍ മന്ത്രിമാര്‍ തമ്മില്‍ ഭിന്നമായ നിലപാടുകള്‍ സ്വീകരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്തുണ്ടാക്കും. ചൈനയെ കൈകാര്യം ചെയ്യാന്‍ രാജ്യത്ത്‌ ഒരു പദ്ധതിയും ഒരു ആസൂത്രണവുമാണ്‌ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയ്‌ക്ക്‌ അവരുടെതായ പ്ലാനുകളും പദ്ധതികളുമുണ്ട്‌. അതുപോലെ നമുക്കും നമ്മുടെതായ പ്ലാനും പദ്ധതിയും ഉണ്ടാകണം. അല്ലാതെ ചൈനീസ്‌ നയത്തില്‍ ഓരോ മന്ത്രാലയവും ഓരോ നിലപാട്‌ സ്വീകരിക്കുകയല്ല വേണ്ടത്‌. രണ്ട്‌ മന്ത്രിമാര്‍ ഭിന്ന അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ രാജ്യത്തിന്‌ ചൈനയോട്‌ ഉറച്ച നയം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ കട്ടുമുടിക്കുന്നതിനെതിരെ ജയില്‍ നിറയ്‌ക്കല്‍ സമരം നടത്തവെയാണ്‌ ജാവ്ദേക്കര്‍ മാധ്യമങ്ങളോട്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.