Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കരിപുരണ്ട ഭരണാധികാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2013, 10:20 pm IST
in Vicharam

അനിയന്ത്രിതവും വിവേചനപരവുമായി അനുവദിച്ച 142 കല്‍ക്കരി ബ്ലോക്കുകളാണ്‌ യുപിഎ സര്‍ക്കാരിന്റെ കഴുത്ത്‌ ഇപ്പോള്‍ വരിഞ്ഞുമുറുക്കിയിരിക്കുന്നത്‌. സ്വേച്ഛാധിപത്യ രീതിയിലും അനിയന്ത്രിതമായ സ്വാധീനത്തിലൂടെയും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, ഓരോ കല്‍ക്കരി ബ്ലോക്ക്‌ അനുമതിയെക്കുറിച്ചും കണക്കുപറയേണ്ടിവരുമെന്നു തിരിച്ചറിയുന്നില്ല. മത്സരാധിഷ്ഠിതമായ ടെന്‍ഡര്‍ സമ്പ്രദായത്തിലൂടെ കല്‍ക്കരിബ്ലോക്കുകള്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ തന്റെകണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്‌. എന്നാല്‍, എട്ടു വര്‍ഷംമുന്‍പെടുത്ത തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. ഈ എട്ടുവര്‍ഷത്തിനിടെ 142 കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചു. സ്വകാര്യ സംരംഭകര്‍ക്ക്‌ അനുവദിച്ച ഈ ബ്ലോക്കുകള്‍ കൂടുതലും സ്വന്തമാക്കിയത്‌ വ്യാപാരികളാണ്‌, യഥാര്‍ഥ ഉപയോക്താക്കളല്ല. ഈ ബ്ലോക്കുകളുടെ യഥാര്‍ഥ വില നിര്‍ണയിക്കുന്നതില്‍ സ്ക്രീനിങ്‌ കമ്മിറ്റി പരാജയപ്പെട്ടു. ഇതു പൊതു ഖജനാവിനു വരുത്തിയ നഷ്ടം ഭീമമാണ്‌.

പ്രധാനമന്ത്രിയുടെ ഓഫിസ്‌ ഉയര്‍ത്തിയ എതിര്‍പ്പാണ്‌ ഈ എട്ടു വര്‍ഷത്തെ കാലതാമസത്തിനു കാരണം. അതാകട്ടെ, നിയമ മന്ത്രാലയം നല്‍കിയ തെറ്റായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും.ഇതുമായി ബന്ധപ്പെട്ട ഒരു നിയമം ഭേദഗതി ചെയ്യുന്നതില്‍ മന്ത്രാലയം വരുത്തിയ കാലതാമസവും, ഭേദഗതി ചെയ്ത നിയമം നടപ്പാക്കുന്നതില്‍ വന്ന വിശദീകരിക്കാനാകാത്ത തടസവുമാണ്‌ ഇതിനെല്ലാം കാരണം. കാലതാമസത്തിനു വിശദീകരിച്ച കാരണങ്ങള്‍ വിശ്വാസത്തിലെടുക്കാവുന്നതായിരുന്നില്ല.

എട്ടു വര്‍ഷത്തില്‍ അഞ്ചു വര്‍ഷവും പ്രധാനമന്ത്രിയായിരുന്നു ഖാനി മന്ത്രി. അദ്ദേഹത്തെ സഹായിക്കാന്‍ സഹമന്ത്രിയുമുണ്ടായിരുന്നു. ദല്‍ഹിയിലെ അധികാര ഇടനാഴികള്‍ക്ക്‌ വിവരങ്ങള്‍ കൈമാറിയത്‌ അന്നത്തെ ഉദ്യോഗസ്ഥരായിരുന്നു. അവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്‌, കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കപ്പെട്ട അപേക്ഷകര്‍ യഥാര്‍ഥത്തില്‍ യോഗ്യരായിരുന്നില്ല. ഈ വിവരങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ ദയനീയ പ്രകടനത്തിനുള്ള ദു:ഖകരമായ വിവരണമായിരുന്നു. ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്‌ –

* കഴിവുകേടിന്റെ, നേതൃത്വമില്ലായ്‌മയുടെ, ആവശ്യമായ അധികാരം പ്രയോഗിക്കുന്നതിലെ കാലതാമസത്തിന്റെ അഭാവം.

* മത്സരാധിഷ്ഠിതമായ ടെന്‍ഡര്‍ നടപ്പാക്കാതെ എട്ടു വര്‍ഷം പാഴാക്കിയത്‌ ഒരു വ്യവസ്ഥയുമില്ലാതെ 142 സംരംഭകര്‍ തെരഞ്ഞെടുക്കപ്പെടുന്നതിനു കാരണമായി.

* സ്ക്രീനിങ്‌ കമ്മിറ്റിയെന്നത്‌ പ്രഹസനമായിരുന്നു. സര്‍ക്കാരിനെനിയന്ത്രിക്കുന്ന വ്യക്തികളുടെ സ്വാധീനമാണ്‌ അതില്‍ പ്രകടമായത്‌.

* ഇതില്‍ ഇടപെട്ട ചില കേന്ദ്ര സഹമന്ത്രിമാരുടെ പങ്ക്‌ സംശയം ജനിപ്പിക്കുന്നു.

* തെരഞ്ഞെടുക്കപ്പെട്ട ചില അപേക്ഷകരോട്‌ ഒന്നോ രണ്ടോ പാര്‍ട്ണേഴ്സിനെ കണ്ടെത്തണമെന്ന്‌ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇത്‌ ചിലരെ തിരുകി കയറ്റാനുള്ള ഉപാധിയായിരുന്നു.

* അധികാരത്തിലിരിക്കുന്ന രാഷ്‌ട്രീയ കക്ഷിക്കു ലഭിച്ച സംഭാവനയുടെ കനമനുസരിച്ച്‌ വളരെ പ്രധാനപ്പെട്ട ഒരു പൊതു സ്വത്ത്‌ വീതംവയ്‌ക്കുന്നുവെന്നുള്ളത്‌ അലോസരപ്പെടുത്തുന്ന കാര്യമാണ്‌.

* കല്‍ക്കരി മന്ത്രാലയത്തിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തിരുന്ന പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക്‌ എന്താണ്‌ നടക്കുന്നതെന്നു മനസിലായിരുന്നില്ല.

* തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരില്‍ പലരും വ്യവസായികളാണ്‌, യഥാര്‍ഥത്തില്‍ അവര്‍ ഇത്‌ ഉപയോഗിക്കുന്നില്ല.

* സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശയില്ലാതെയാണ്‌ ഭൂരിഭാഗത്തിനും അനുമതി നല്‍കിയത്‌.

കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്നതിനു സ്വീകരിച്ച മുഴുവന്‍ നടപടിക്രമവും അപകീര്‍ത്തികരമാണ്‌. രാജ്യം പ്രകൃതി വിഭവങ്ങള്‍ എങ്ങനെ വിനിയോഗിക്കണമെന്ന ചോദ്യമാണ്‌ ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്നത്‌. നയിക്കാനാളില്ലാത്ത, നയവൈകല്യം ബാധിച്ച ഒരു സര്‍ക്കാര്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടിയിരുന്നു. പ്രകൃതി വിഭവങ്ങളുടെ വിനിയോഗം നയങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായയുക്തമായി കൈകാര്യം ചെയ്യേണ്ടതാണ്‌. നയങ്ങള്‍ രൂപീകരിക്കേണ്ടത്‌ എക്സിക്യൂട്ടിവിന്റെ കടമയാണ്‌,ജുഡീഷ്യറിയുടേതല്ല. കോടതിക്ക്‌ ഒരു നയം നിയമപരമാണോ, ഭരണഘടനാനുസൃതമാണോ എന്നേ പരിശോധിക്കാനാകു. കോടതിക്ക്‌ നയം രൂപീകരിക്കാനാകില്ല. സമ്പന്നമായ പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്തു നല്‍കണം. ഇതിന്‌ ആവശ്യമായ നടപടിക്രമങ്ങള്‍ രൂപീകരിക്കേണ്ടത്‌ സര്‍ക്കാരിന്റെ കടമയാണ്‌. സര്‍ക്കാര്‍ തീരുമാനം പരിശോധിച്ച്‌ അഭിപ്രായം പറയാനാണ്‌ ജുഡീഷ്യറി. സര്‍ക്കാര്‍ നടപ്പാക്കുന്ന നയം അഴിമതിയുടെ കൂത്തരങ്ങാണെങ്കില്‍, അത്‌ കോടതികള്‍ക്ക്‌ അസാധുവാക്കാം.

നിയമപരമായി നിലനില്‍ക്കാത്ത നയം രൂപീകരിക്കണമെന്‍ങ്കോടതികള്‍ നിര്‍ദേശിച്ചാല്‍ എന്താകും സ്ഥിതി? ഇന്ത്യന്‍ രാഷ്‌ട്രീയം ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. രാഷ്‌ട്രീയത്തിന്റെ ശക്തി അളവറ്റതാണ്‌. എന്നാല്‍,ചില വ്യക്തികളുടെ ഭരണരീതി ശരാശരിയില്‍ താഴെയാകും. അധികാര വ്യാപനത്തിനിടെ അത്‌ ഒരു കെട്ടുപാടുള്‍ക്കും ജന്മം നല്‍കില്ല. രാഷ്‌ട്രീയ, ഭരണ പരിഷ്കാരങ്ങള്‍ക്കിടെ അവര്‍ക്ക്‌ വകതിരിവ്‌ കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നു. സര്‍ക്കാര്‍ ഏതൊരു തീരുമാനമെടുക്കുമ്പോഴും ആലോചിച്ചും ബുദ്ധിപൂര്‍വകമായും വേണം പ്രവര്‍ത്തിക്കാന്‍. ധാതുക്കള്‍ വിലയേറിയ പ്രകൃതി വിഭവമാണ്‌. ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്കും വികാസത്തിനും അതിന്റെ സംഭാവന വലുത്‌. കേന്ദ്രവും സംസ്ഥാനങ്ങളും അതിന്റെ വിനിയോഗം വകതിരിവോടെചെയ്തില്ലെങ്കില്‍, അഴിമതി ആരോപണങ്ങളിലേക്കാണ്‌ നയിക്കുക. ധാതുക്കള്‍ ഉപയോഗിക്കുന്നതിന്‌ സുതാര്യവും നിയമപരവുമായ ലേല സംവിധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ്‌ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നത്‌. ലേല നടപടികള്‍ക്കു പകരംവയ്‌ക്കാന്‍ മറ്റൊന്നില്ല.

പ്രധാനമന്ത്രിക്ക്‌ ഖാനിയുടെ ചമുതലയുണ്ടായിരുന്നപ്പോള്‍ ഇതുനടപ്പായിരുന്നെങ്കില്‍ നന്നായേനെ. ഇന്ത്യന്‍ ജനാധിപത്യത്തില്‍പ്രധാനമന്ത്രിയുടെ ഓഫിസിന്‌ മഹത്തായ സ്ഥാനമാണുള്ളത്‌.രാജയെപ്പോലുള്ള മന്ത്രിമാരെ വിലയിരുത്തിയതിനേക്കാള്‍ കര്‍ക്കശമായാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലവാരം വിലയിരുത്തപ്പെടുന്നത്‌.ഖാനി മന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി തന്നെ പക്ഷപാതപരമായി കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചത്‌ രാജ്യ മനസാക്ഷിയെ ഉലച്ചു. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കുകയെന്ന ബാദ്ധ്യത മാത്രമാണ്‌ ഇനിയുള്ളത്‌.

അരുണ്‍ ജയ്റ്റ്ലി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

Entertainment

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

India

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

പുതിയ വാര്‍ത്തകള്‍

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.