ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജി്ല്ലയിലെ സിങ്കാരകോണ്ടയ്ക്ക് സമീപമുണ്ടായ ലോറിയപകടത്തില് പത്തുപേര്‍ മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദേശീയപാതയിലാണ് അപകടമുണ്ടായത്.
രാവിലെ 1.30 യോടെയാണ് അപകടം നടന്നത്. നല്‍ഗോണ്ടയില്‍ നിന്ന് പോണ്ടിച്ചേരിക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചെന്നൈയില്‍ പ്രാര്ഥനായോഗത്തില് പങ്കെടുക്കുവാനായി സിമന്റ് കയറ്റിവന്ന ലോറിയില്‍ സഞ്ചരിച്ച ആദന്കി ഗ്രാമത്തിലുള്ളവരാണ് അപകടത്തിനിരയായത്്.
മദ്യപിച്ച് വാഹനമോടിച്ച ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് സൂചന നല്കി.
















