Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെറുകിട മേഖലയിലെ തൊഴില്‍ നിയമങ്ങള്‍ ഒഴിവാക്കുന്നതിനെതിരെ ബിഎംഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2013, 11:02 pm IST
inIndia

ന്യൂദല്‍ഹി: ചെറുകിട ഇടത്തരം വ്യാപാരമേഖലയിലെ തൊഴില്‍ നിയമങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം സര്‍വശക്തിയും ഉപയോഗിച്ച്‌ എതിര്‍ക്കുമെന്ന്‌ ബിഎംഎസ്‌ ദേശീയ പ്രസിഡന്റ്‌ സി.കെ. സജി നാരായണന്‍ മുന്നറിയിപ്പു നല്‍കി. മെയ്‌ 17, 18 തീയതികളില്‍ നടക്കുന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ ഈ അജണ്ട കൊണ്ടുവരാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌.

ദ്വിദിന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്‌ അറിയപ്പെടുന്നത്‌ ഇന്ത്യന്‍ ലേബര്‍ പാര്‍ലമെന്റെന്നാണ്‌. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഫറന്‍സില്‍ വിവിധ കേന്ദ്രമന്ത്രിമാരും ദേശീയ ട്രേഡ്‌ യൂണിയന്‍ നേതാക്കളും സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ചെറുകിട ഇടത്തരം വ്യാപാര മേഖലയില്‍ പുതിയ ലേബര്‍ നിയമങ്ങള്‍, സേവന സാഹചര്യങ്ങള്‍, അംഗന്‍വാടി, ആശ പോലെയുള്ള പദ്ധതി പ്രവര്‍ത്തകരുടെ വേതനവും സാമൂഹിക സുരക്ഷയും, സാമൂഹിക സുരക്ഷ മുന്‍നിര്‍ത്തി എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷന്‍, തൊഴിലാളികളുടെ കഴിവുകള്‍ വികസിപ്പിക്കുക എന്നിവ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും.

അമ്പത്‌ തൊഴിലാളികളില്‍ കുറവുള്ള ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളില്‍ നിലവിലെ തൊഴില്‍ നിയമം ഒഴിവാക്കി പുതിയ നിയമം കൊണ്ടുവരാനാണ്‌ മന്ത്രാലയം ശ്രമിക്കുന്നത്‌. ആഗോളവത്കരണത്തിന്റെ ഭാഗമാണിത്‌. മേഖലയിലെ തൊഴിലാളികള്‍ ഇഎസ്‌ഐ, പിഎഫ്‌, എംഡബ്ല്യൂ ആക്ട്‌, പേയ്‌മെന്റ്‌ ഓഫ്‌ വേജസ്‌ ആക്ട്‌ എന്നിവ നടപ്പാക്കി മറ്റ്‌ തൊഴില്‍ നിയമങ്ങള്‍ മുഴുവനും എടുത്തുകളയാനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. 1970ലെ കരാര്‍ തൊഴിലാളി നിയമവും ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന്‌ പദ്ധതിയുണ്ട്‌. സര്‍ക്കാരിന്റെ തൊഴില്‍ പരിശോധനാ സംവിധാനം നിര്‍ത്തലാക്കി പകരം തൊഴില്‍ മേഖലയില്‍ സ്വയംഅനുസരിക്കല്‍ കൊണ്ടുവരുന്നതാണ്‌ നല്ലതെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വിശ്വസിക്കുന്നു. ഇത്‌ വന്‍ തൊഴിലാളി ചൂഷണത്തിനും നിയമലംഘനത്തിനും വഴിവയ്‌ക്കും. ചെറുകിട മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന വമ്പിച്ച മനുഷ്യ ചൂഷണത്തെയും തൊഴിലാളി ദ്രോഹത്തെയും കുറിച്ച്‌ സര്‍ക്കാരിന്‌ മറുപടിയില്ല. ഈ സാഹചര്യത്തിലാണ്‌ ബിഎംഎസ്‌ ഈ പദ്ധതി നഖശിഖാന്തം എതിര്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന 25 ലക്ഷത്തോളം വരുന്ന അംഗന്‍വാടി, ആശാ തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കണമെന്ന്‌ ബിഎംഎസ്‌ ശക്തിയായി ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ ബിഎംഎസ്‌ ഈ ആവശ്യം ഉന്നയിക്കും. ഈ മേഖലയില്‍ പണിയെടുക്കുന്നത്‌ ഭൂരിഭാഗവും സ്ത്രീകളാണ്‌. അങ്ങനെ ചിന്തിച്ചാല്‍ രാജ്യത്തെ ഭൂരിഭാഗം സ്ത്രീകളെയും സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന്‌ പറയേണ്ടിവരുമെന്ന്‌ ബിഎംഎസ്‌ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ മിനിമം പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ്‌ ബിഎംഎസിന്റെ മറ്റൊരാവശ്യം. പിഎഫ്‌ വിഹിതം അടയ്‌ക്കുന്ന തൊഴിലാളികള്‍ക്ക്‌ പതിറ്റാണ്ടുകളായി അര്‍ഹതപ്പെട്ട പെന്‍ഷന്‍ നല്‍കുന്നതില്‍ സര്‍ക്കാരിന്‌ ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുകയാണ്‌. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക്‌ പെന്‍ഷനും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്താന്‍ അഞ്ചുവര്‍ഷം മുമ്പ്‌ നിയമം കൊണ്ടുവന്നെങ്കിലും നടപ്പാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇത്‌ സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ മനോഭാവമാണ്‌ വെളിപ്പെടുത്തുന്നത്‌. ഇക്കാര്യങ്ങള്‍ ബിഎംഎസ്‌ കോണ്‍ഫറന്‍സില്‍ ഉന്നയിക്കുമെന്നും പരിഹാരം തേടുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

Kerala

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.