പശ്ചിമ ബംഗാള്‍: 2014ലെ പൊതുതെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ച് യുപിഎ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
യുപിഎ സര്‍ക്കാര്‍ ഇനി അധികാരത്തില്‍ വേണ്ടെന്നാണ് മമത തെരഞ്ഞെടുപ്പിനായി മുന്നോട്ട് വയ്‌ക്കുന്ന മുദ്രാവാക്യം. ദല്‍ഹിയില്‍ താന്‍ മാറ്റം ആഗ്രഹിക്കുന്നെന്നും പുതിയ സര്‍ക്കാരാണ് രാജ്യത്തിന് വേണ്ടതെന്നും മമത പറഞ്ഞു.
രാജ്യത്തെ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കണമെന്നുമാണ് മമതയുടെ ആഹ്വാനം. കൊല്‍ക്കത്തക്കടുത്ത് പാര്‍ട്ടി പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.
ശാരദാ ചിട്ടി ഫണ്ട് അഴിമതിയില്‍ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും മമത രംഗത്തെത്തി. സിപിഐഎമ്മും കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ഒരുമിച്ച് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും മമത ആരോപിച്ചു.
തൃണമൂല്‍ യുപിഎ വിട്ടതോടെയാണ് ഗൂഢാലോനയുടെ തുടക്കം. സംസ്ഥാനത്തെ സാമ്പത്തികമായി തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും മമത ആരോപിച്ചു.
















