Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഓര്‍മയില്‍ ഒരു നാടകാചാര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2013, 11:34 pm IST
in Vicharam

ജനകീയ നാടകങ്ങള്‍ രചിച്ച്‌ സഹൃദയ മനസുകളില്‍ അരങ്ങുവാണിരുന്ന നാടകാചാര്യന്‍ പി.ആര്‍.ചന്ദ്രന്‍ ഓര്‍മ്മയായിട്ട്‌ ഇന്ന്‌ ഒരുവര്‍ഷം തികയുന്നു. അഞ്ഞൂറിലേറെ സ്റ്റേജുകളില്‍ അവതരിപ്പിക്കപ്പെട്ട ജനപ്രിയ നാടകമായ ‘അക്കല്‍ദാമ’ യുടെ രചയിതാവ്‌ എന്ന നിലയില്‍ പ്രശസ്തനായിരുന്ന പി.ആര്‍.ചന്ദ്രന്‍ കഴിഞ്ഞ വര്‍ഷമാണ്‌ കുടമാളൂരിലുള്ള വസതിയില്‍ വച്ച്‌ അന്തരിച്ചത്‌. അഹല്യ, മിഥ്യ, സാലഭഞ്ജിക, സത്യംശിവംസുന്ദരം, അവനെ ക്രൂശിക്കുക, ജ്വാല, വിസ്മൃതി തുടങ്ങി പതിനെട്ടോളം നാടകങ്ങള്‍ അദ്ദേഹം രചിച്ചു. നടന്‍ മധു സംവിധാനം ചെയ്ത ‘അക്കല്‍ദാമ’, ‘കാമം ക്രോധം’ തുടങ്ങിയ സിനിമകളുടെ രചന പി.ആര്‍.ചന്ദ്രന്റേതായിരുന്നു.

1971ല്‍ ആണ്‌ അക്കല്‍ദാമ വേദിയിലെത്തുന്നത്‌. കേരള യൂണിവേഴ്സിറ്റി ഈ കൃതി പാഠപുസ്തകമാക്കിയിരുന്നു. പദങ്ങള്‍ കൊണ്ട്‌ ആശയ പ്രപഞ്ചങ്ങള്‍ സൃഷ്ടിക്കുകയെന്നുള്ളത്‌ കരിക്കട്ട കൊണ്ട്‌ കാഞ്ചനഖണ്ഡം സൃഷ്ടിക്കുന്ന പ്രതിഭയുടെ പ്രക്രിയയാണ്‌. ഇതിനുള്ള ജന്മവാസന പി.ആര്‍.ചന്ദ്രനുണ്ടെന്ന്‌ അക്കല്‍ദാമ തെളിയിക്കുന്നു- എന്‍.എന്‍.പിള്ള ചൂണ്ടിക്കാട്ടുകയുണ്ടായി. 1970ല്‍ പി.ആര്‍.ചന്ദ്രന്‍ എഴുതിയ അഹല്യ കേരളത്തിലെ എക്കാലത്തെയും മികച്ച സ്ത്രീപക്ഷ നാടകമാണ്‌. പുരുഷന്മാരുടെ ക്രൂരതയും സമൂഹം എത്രമാത്രം ഈ ക്രൂരന്മാരെ സംരക്ഷിക്കുന്നുവെന്നും പരിവേഷങ്ങളില്ലാതെ ചടുലഭാഷണങ്ങളിലൂടെ ചിത്രീകരിക്കുന്ന മലയാളത്തിലെ ഉത്തമനാടകമെന്നാണ്‌ കെപിഎസ്‌ മേനോന്‍ അഹല്യയെ വിലയിരുത്തിയത്‌. 1971ല്‍ ഈ നാടകത്തിന്‌ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു. അഹല്യയ്‌ക്കും അക്കല്‍ദാമയ്‌ക്കും ഗാനരചന നിര്‍വ്വഹിച്ചത്‌ ഏറ്റുമാനൂര്‍ സോമദാസനായിരുന്നു.

തന്റെ പതിമൂന്നു വയസുമുതല്‍ പി.ആര്‍.ചന്ദ്രനുമായുള്ള പരിചയം ആര്‍ട്ടിസ്റ്റ്‌ സുജാതന്‍ അനുസ്മരിക്കുന്നു. തിരുവനന്തപുരത്ത്‌ കെഎസ്‌ആര്‍ടിസിയുടെ സംസ്ഥാന നാടകോത്സവത്തില്‍ ‘സ്വപ്നം’ എന്ന നാടകത്തിലെ നടനായി എത്തിയ ചന്ദ്രന്‍സാറിനെ പരിചയപ്പെട്ടത്‌ അന്നവിടെ നാടകത്തിനുള്ള രംഗപടവുമായി ചെന്നപ്പോഴാണ്‌. നടനില്‍ നിന്നും അമേച്വര്‍ നാടകങ്ങളുടെ രചയിതാവായും പ്രൊഫഷണല്‍ നാടകകൃത്തായും ചന്ദ്രന്‍ വളര്‍ന്നു. ഗീഥാ ആര്‍ട്സിന്റെ ‘നിറങ്ങള്‍’ എന്ന നാടകത്തിലൂടെ അദ്ദേഹം സംവിധായകന്റെ മേലങ്കി അണിഞ്ഞു. ഗീഥയുടെ ഇരുപതോളം നാടകങ്ങളില്‍ സംവിധായകന്‍ ചാച്ചപ്പനോടൊപ്പം സജീവമായി പ്രവര്‍ത്തിച്ചു. എഴുപത്‌ എണ്‍പത്‌ കാലഘട്ടങ്ങളില്‍ മലയാള നാടകവേദിക്ക്‌ ഒരു പുഷ്കലകാലം സൃഷ്ടിക്കുന്നതില്‍ പി.ആര്‍.ചന്ദ്രന്‍ ഗണ്യമായ പങ്കുവഹിച്ചു. ചന്ദ്രന്റെ നിരവധി നാടകങ്ങള്‍ക്ക്‌ രംഗപടം ഒരുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം ആര്‍ട്ടിസ്റ്റ്‌ സുജാതന്‍ പങ്കുവയ്‌ക്കുന്നു.

ആന്റണി ചെക്കോവിന്റെ ‘പെരുവഴിയിലൂടെ’ എന്ന നാടകത്തിന്റെ വിവര്‍ത്തനം വായിച്ചാണ്‌ പി.ആര്‍.ചന്ദ്രന്‍ എന്ന എഴുത്തുകാരനെ താന്‍ തിരിച്ചറിഞ്ഞതെന്ന്‌ നാടകനടനായ ബാബു കിളിരൂര്‍ സ്മരിക്കുന്നു. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ വച്ച്‌ ചന്ദ്രന്‍സാറിന്റെ ‘മിഥ്യ’ എന്ന നാടകം കണ്ടതിന്റെ പ്രചോദനമാണ്‌ തന്നെ ഒതു നടനാക്കിയത്‌. ഗീഥാ ആര്‍ട്സിന്റെ റിഹേഴ്സല്‍ ക്യാമ്പുകളില്‍ വച്ച്‌ ചന്ദ്രന്‍സാര്‍ നല്‍കിപ്പോന്ന നിര്‍ദ്ദശങ്ങളാണ്‌ തന്നെപ്പോലുള്ളവരില്‍ നാടകകലയെപ്പറ്റി ഒരു സമഗ്രാവബോധം സൃഷ്ടിച്ചത്‌. മലയാറ്റൂര്‍ രാമകൃഷ്ണനെ പരിചയപ്പെടുത്തിയതും അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന സാഹിത്യ ചര്‍ച്ചകളില്‍ ചന്ദ്രന്‍സാറിനോടൊപ്പം പങ്കെടുത്തതിന്റെയും അനുഭവങ്ങള്‍ ബാബു കിളിരൂര്‍ അനുസ്മരിച്ചു.

കുമ്മനം രവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.