Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പറവൂര്‍ ചീപ്പു പാലം; ജില്ലാ കളക്ടറുടെ നിര്‍ദേശം ദുരുപയോഗം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2013, 11:20 pm IST
inKollam

കൊല്ലം: പറവൂര്‍ ചീപ്പു പാലത്തിന്റെ ഷട്ടറുകള്‍ അടച്ചിടുന്നതു സംബന്ധിച്ച കൊല്ലം ജില്ലാ കളക്ടറുടെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖാനം ചെയ്യുന്നു.

ഇറിഗേഷന്‍ വകുപ്പ്‌ ഉദ്യോഗസ്ഥരാണു വേനല്‍ക്കാലത്തു സ്ഥിരമായി അടച്ചിടേണ്ടുന്ന ചീപ്പ്‌ പാലത്തിന്റെ ഷട്ടറുകള്‍ ഏതാനും ചില ചെമ്മീന്‍ കൃഷിക്കാര്‍ക്കു വേണ്ടി ഇടയ്‌ക്കിടെ തുറന്നിടുന്നത്‌. പറവൂര്‍ പൊഴിക്കര ചീപ്പു പാലത്തിന്റെ നിര്‍ദ്ദിഷ്ട ലക്ഷ്യത്തിനു വിപരീതമാണു ഈ ഷട്ടര്‍ തുറക്കല്‍. കായലില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ വേണ്ടിയാണു 1959 കാലഘട്ടത്തില്‍ ചീപ്പ്‌ പാലം നിര്‍മിച്ചത്‌.

ഇത്തിക്കര ഏലായിലെ ഇരുപ്പൂ കൃഷി സംരക്ഷണം ആയിരുന്നു അന്നത്തെ ലക്ഷ്യം. മഴക്കാലത്തു കായലില്‍ ജലനിരപ്പു ഉയരുമ്പോള്‍ ജലം കടലിലേക്ക്‌ ഒഴുക്കിവിടാന്‍ വേണ്ടി മാത്രമാണു ഷട്ടറുകള്‍ തുറക്കേണ്ടതെന്നതാണു ശാസ്ത്രീയ സമീപനം. വേനല്‍ കാലത്തു ചീപ്പു പാലത്തിലെ ആകെയുള്ള എട്ടു ഷട്ടറുകളും അടച്ചിടുന്നതിനാല്‍ കടലിലും കായലിനും ഇടയ്‌ക്കു ഒരു മണല്‍ത്തിട്ട രൂപം കൊള്ളുകയും അതു തുടര്‍ന്നു മഴക്കാലം വരെ സുരക്ഷിതമായ തടയണയായി രൂപാന്തരം ചെയ്യപ്പെടുകയും ചെയ്യും.

കഴിഞ്ഞ കുറെ നാളുകള്‍ ഷട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി തുറന്നു തന്നെ കിടന്നതിന്റെ ഫലമായി കായലില്‍ വന്‍ തോതില്‍ മണല്‍ കയറി തിട്ടകള്‍ രൂപം കൊള്ളുകയും കായലിലെ നീരൊഴുക്കു തടസപ്പെടുകയും ചെയ്തിരുന്നു. ഇതുമൂലം കോടികള്‍ ചെലവഴിച്ചു ഷട്ടറുകള്‍ പുനര്‍നിര്‍മിക്കുകയായിരുന്നു. ഇപ്പോള്‍ പൂര്‍ണമായും ഷട്ടറുകള്‍ അടച്ചിടേണ്ടതിനു പകരം ഇടയ്‌ക്കിടെ തുറന്നിടുന്നതു ചീപ്പ്‌ പാലത്തിന്റെ ഉപയോഗം തന്നെ ഇല്ലാതെയാക്കുന്നു. വേലിയേറ്റ സമയത്തു ഷട്ടറുകള്‍ തുറന്നിടുന്നതു മൂലം ഉപ്പുവെള്ളം കായലിലേയ്‌ക്കു വന്‍തോതില്‍ കയറുന്നു. ഇതിനാല്‍ ഇത്തിക്കര,ചാത്തന്നൂര്‍, ചിറക്കര, പറവൂര്‍ തുടങ്ങി പ്രദേശങ്ങളില്‍ കിണറുകളിലെ വെള്ളത്തില്‍ ഉപ്പു കലരുന്നു. മാത്രവുമല്ല വേലിയിറക്ക സമയത്തു കടലിലേയ്‌ക്കു കായല്‍ ജലം ഒഴുകി പോകുന്നതിനാല്‍ കിണറുകളിലെ നിലവിലെ ജലനിരപ്പു കുറയുകയും ചെയ്യുന്നു. ഏതാനും ചില ചെമ്മീന്‍ കൃഷിക്കാര്‍ക്കു വേണ്ടി ഉദ്യോഗസ്ഥര്‍ കാട്ടുന്ന ഈ ഒത്തുകളി പരമ്പരാഗത കായല്‍ മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കും. കായല്‍ ജലത്തില്‍ ഉപ്പു വെള്ളം കലരുന്നതു മൂലം കായല്‍ മത്സ്യങ്ങളുടെ പ്രജനനവും വളര്‍ച്ചയും തടസപ്പെടും. വേലിയിറക്കസമയത്തു കായല്‍ മത്സ്യങ്ങള്‍ കടലിലേയ്‌ക്കു തള്ളപെടാനും ഇതു ഇടയാക്കുന്നു. കായലില്‍ ചിലയിടങ്ങളില്‍ കുറ്റി വല ഉപയോഗിച്ചു ചെമ്മീന്‍ വാരല്‍ നടത്തുന്ന ചുരുക്കം ചിലര്‍ ജില്ലാ കളക്ടര്‍ക്കു ഷട്ടറുകള്‍ തുറക്കണമെന്നു ആവശ്യപ്പെട്ടു നിവേദനം നല്‍കിയിരുന്നുവത്രെ. നിവേദനത്തില്‍ തീരുമാനം എടുക്കാനായി ജില്ലാ കളക്ടര്‍ ഇറിഗേഷന്‍ വകുപ്പിനു കൈമാറി. ഈ നിര്‍ദേശത്ത മറയാക്കിയാണു ആയിരക്കണക്കിനു കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടിയിലേയ്‌ക്കു വകുപ്പു ഉദ്യോഗസ്ഥര്‍ നീങ്ങിയിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.