Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അതിര്‍ത്തിയിലെ ചൈനീസ്‌ അതിക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2013, 10:33 pm IST
in Vicharam

“ഹിന്ദി ചീനി ഭായ്‌ ഭായ്‌” എന്ന്‌ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉദ്ഘോഷിച്ചിരുന്ന കാലത്താണ്‌ ചൈന ഇന്ത്യയെ 1962 ല്‍ ആക്രമിച്ച്‌ ഇന്ത്യയ്‌ക്ക്‌ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്‌. ചൈനാ-ഇന്ത്യാ അതിര്‍ത്തി തര്‍ക്കം അന്നുമുതല്‍ തുടങ്ങിയതാണല്ലൊ. ഇപ്പോഴും അരുണാചല്‍പ്രദേശ്‌ ഇന്ത്യയുടെ ഭാഗമാണെന്നംഗീകരിക്കാത്ത ചൈന അരുണാചല്‍ നിവാസികള്‍ക്ക്‌ പാസ്പോര്‍ട്ട്‌ പോലും വേണ്ടെന്ന നിലപാടിലാണ്‌. ചൈന ടിബറ്റ്‌ കൈയേറി ചൈനയുടെ ഭാഗമാക്കുക മാത്രമല്ല, ടിബറ്റന്‍ സംസ്ക്കാരം പോലും ചൈന ഉന്മൂലനം ചെയ്തപ്പോള്‍ ദലൈലാമ ഇന്ത്യയില്‍ അഭയം തേടി. ഇപ്പോഴും ചൈനീസ്‌ കൈയേറ്റത്തിനെതിരെ ടിബറ്റില്‍ ആത്മഹത്യകള്‍ അരങ്ങേറുന്നു. ചൈനീസ്‌ പ്രധാനമന്ത്രി ലികെക്വിയങ്ങ്‌ മെയ്‌ മൂന്നാംവാരം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ്‌ ഈ പുതിയ പ്രകോപനം. ലഡാക്കിന്റെ ഭസ്പാങ്ങില്‍ കടന്നുകയറിയ ചൈന ഇനിയും ഒഴിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല. ഏപ്രില്‍ 15 ന്‌ നാല്‍പ്പതോളം ചൈനീസ്‌ ഭടന്മാര്‍ 15 കിലോമീറ്റര്‍ ഉള്ളിലേയ്‌ക്ക്‌ കടന്നുകയറിയിരിക്കുകയാണ്‌. നാലായിരത്തിലധികം കിലോ മീറ്റര്‍ നിര്‍ണയിക്കാത്ത അതിര്‍ത്തി പങ്കിടുന്ന ശക്തികളാണ്‌ ഇന്ത്യയും ചൈനയും. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഒരുമിച്ച്‌ വളരാനുള്ള സ്ഥലം ലോകത്തുണ്ട്‌ എന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന പോലും സങ്കീര്‍ണമായ ഈ അതിര്‍ത്തി പ്രശ്നത്തിന്‌ പരിഹാരം കണ്ടെത്തിയിട്ടില്ല. ഇന്ത്യ-ചൈന ബന്ധം ശക്തമാക്കണമെന്ന ഇന്ത്യയുടെ ആഗ്രഹത്തിന്റെ പ്രസക്തി അമേരിക്ക ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ്‌. അതിര്‍ത്തി പ്രശ്നപരിഹാരത്തിന്‌ ചര്‍ച്ച തുടരുമ്പോഴും ഭരണസുതാര്യത ഇല്ലാത്ത ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക പരിഹാരം ദുഷ്ക്കരമാണ്‌.

ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ 15 കിലോമീറ്റര്‍ കടന്നുകയറി. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍, സെക്യൂരിറ്റി ഫോഴ്സിനോട്‌ മുഖാമുഖം എത്തിയിരിക്കുകയാണ്‌ ചൈന. സൈനിക ഹെലികോപ്റ്റര്‍ വിന്യാസമായിരുന്നു ഇതിന്‌ ഇന്ത്യയുടെ മറുപടി. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ സൈന്യത്തെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി എന്നത്‌ സ്വാഗതാര്‍ഹമാണ്‌. ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായ ചൈന അനാവശ്യമായ പ്രകോപനം സൃഷ്ടിച്ചാണ്‌ പല രാജ്യങ്ങളുമായി കര-കടല്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത്‌. ഇപ്പോള്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ മെയ്‌ ഒന്‍പതിന്‌ ചൈന സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്‌. ചൈനീസ്‌ കടന്നുകയറ്റത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രതിരോധമന്ത്രി ആന്റണിയെ ധരിപ്പിച്ചിട്ടും ഉണ്ട്‌. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതലയിലുള്ള ചൈന സ്റ്റഡി ഗ്രൂപ്പിനേയും സ്ഥിതിഗതികള്‍ കരസേനാധിപന്‍ അറിയിച്ചിട്ടുണ്ട്‌. സൈന്യത്തിന്റെ ദീര്‍ഘകാലാവശ്യം ചൈനീസ്‌ സേനയെ ലഡാക്കില്‍നിന്നും തുരത്തണമെന്നാണ്‌. യഥാര്‍ത്ഥ നിയന്ത്രണരേഖയ്‌ക്ക്‌ 10 കിലോമീറ്റര്‍ ഉള്ളില്‍വരെ ചൈനീസ്‌ അധിനിവേശം ഉണ്ടെങ്കിലും നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നാണ്‌ ചൈനയുടെ അവകാശവാദം. ചൈനീസ്‌ സൈന്യം 10 ദിവസമായി ലഡാക്കില്‍ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്രം ഇനിയും നിലപാട്‌ വ്യക്തമാക്കാതെ നയതന്ത്രതല ചര്‍ച്ചകള്‍ തുടരുകയാണെന്ന മറുപടിയാണ്‌ നല്‍കുന്നത്‌. കരസേനാമേധാവി കഴിഞ്ഞ രണ്ടുദിവസമായി അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തി. ദെസ്‌ പാംഗ്‌ മേഖലയില്‍ താവളമുറപ്പിച്ചിരിക്കുന്ന പ്രദേശം തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദം ഇരു സൈന്യങ്ങളേയും 300 മീറ്റര്‍ അകലത്തില്‍ നേര്‍ക്കുനേര്‍ എത്തിച്ചിരിക്കുകയാണ്‌.

കരസേനാ മേധാവി ഇത്‌ ഗൗരവമായാണ്‌ കാണുന്നതും. രണ്ട്‌ ഫ്ലാഗ്‌ മീറ്റിംഗ്‌ കഴിഞ്ഞ ശേഷവും സ്ഥിതിഗതികളില്‍ മാറ്റം വരാതെ മൂന്നാമത്തെ ഫ്ലാഗ്‌ മീറ്റിംഗിനെപ്പറ്റി ചര്‍ച്ച നടക്കുകയാണ്‌. സല്‍മാന്‍ ഖുര്‍ഷിദിന്റെ ചൈനാ സന്ദര്‍ശനത്തില്‍ അതിര്‍ത്തി കടന്നുകയറ്റം ചര്‍ച്ച ചെയ്യുമോ എന്ന്‌ വ്യക്തമല്ല. ഏതായാലും ഇന്ത്യാ-ചൈനാ മുഖാമുഖം ബിജെപിയെ ആശങ്കയിലാക്കുന്നു എന്നതിന്റെ തെളിവാണ്‌ കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങള്‍ ജനങ്ങളില്‍നിന്ന്‌ ഒളിച്ചുവെക്കരുതെന്നും രാഷ്‌ട്രീയപാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകണമെന്നുമുള്ള ബിജെപിയുടെ ആഹ്വാനം. നയതന്ത്രതലത്തില്‍ ഇന്ത്യ പൂര്‍ണ പരാജയമാണെന്ന്‌ തെളിയിക്കുന്നതാണ്‌ ചൈനീസ്‌ സൈന്യം നിര്‍മിച്ച ടെന്റുകള്‍ പൊളിച്ചുമാറ്റണം എന്ന്‌ പറയാനുള്ള ധൈര്യം കാണിക്കാത്തത്‌. ഈ പ്രശ്നം ഇന്ത്യ-ചൈന ബന്ധത്തെ ബാധിക്കില്ലെന്ന്‌ ഉറപ്പിച്ച്‌ പറയുന്ന ചൈനീസ്‌ വിദേശകാര്യവക്താവ്‌ പക്ഷെ ആവര്‍ത്തിക്കുന്നത്‌ ചൈനീസ്‌ സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്നാണ്‌. ഇന്ത്യ-ചൈന പ്രശ്നപരിഹാരത്തിന്‌ സംവിധാനം നിലവിലുണ്ട്‌. പ്രതിരോധകാര്യവുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ നടക്കുന്ന പാര്‍ലമെന്ററി സ്റ്റാന്റിംഗ്‌ കമ്മറ്റിയിലെ ബിജെപി അംഗങ്ങള്‍ പ്രതിരോധമന്ത്രാലയത്തിലെയും സൈന്യത്തിലെയും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തണമെന്ന ആവശ്യവും രേഖാമൂലം നല്‍കിക്കഴിഞ്ഞു. നിസ്സംഗനായ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗിന്റെ കീഴില്‍ അതേ നിസ്സംഗത പ്രകടിപ്പിക്കുന്ന പ്രതിരോധമന്ത്രി ചൈനീസ്‌ സൈനിക ഹെലികോപ്റ്ററുകള്‍ 300 കിലോമീറ്റര്‍ ഇന്ത്യയിലേയ്‌ക്ക്‌ കടന്നിട്ടും നിശ്ശബ്ദത തുടരുന്നത്‌ ആശങ്കാജനകമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.