Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാതില്‍പ്പടിയായി ഉപയോഗിച്ചിരുന്ന പുരാതന ബുദ്ധക്ഷേത്ര പടവ്‌ 845,000 ഡോളറിന്‌ വിറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2013, 11:52 pm IST
inIndia

മുംബൈ/ലണ്ടന്‍: എന്താണെന്നറിയാതെ ഒരു ബ്രിട്ടീഷുകാരന്‍ ദശാബ്ദങ്ങളായി വാതില്‍പ്പടിയായി ഉപയോഗിച്ചിരുന്ന ഒരുടണ്‍ ഭാരം വരുന്ന പുരാതന ബുദ്ധക്ഷേത്രത്തിന്റെ പടവ്‌ 500,000 പൗണ്ടിന്‌ ലേലത്തില്‍ പോയി. ഗ്രാനൈറ്റില്‍ തീര്‍ത്ത ഈ പുരാതന ചവിട്ടുപടി ശ്രീലങ്കയില്‍ നിന്നും ഒരു ബ്രിട്ടീഷ്‌ തേയില പ്ലാന്റ്‌ മോഷ്ടിച്ച്‌ കടത്തിയതാണത്രെ.

ഈ പുരാതന ചവിട്ടുപടിയുടെ കണ്ടെത്തലും ഒപ്പം വില്‍പ്പനയും പൗരസ്ത്യനാടുകളുടെ നിധി പാശ്ചാത്യ കൊളോണിയല്‍ ശക്തികള്‍ തട്ടിയെടുത്തതാണോ എന്ന ചോദ്യത്തിന്‌ കൂടുതല്‍ ശക്തിപകര്‍ന്നിരിക്കുകയാണ്‌. ഏഷ്യന്‍, അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇതുപോലെ കടത്തിക്കൊണ്ടുപോയ അമൂല്യവസ്തുക്കള്‍ തിരികെ നല്‍കണമെന്ന നിരന്തര ആവശ്യം ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണ്‌. നിരവധി ചരിത്രരേഖകള്‍, കലാരൂപങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ഇതില്‍പ്പെട്ടിട്ടുണ്ട്‌. സ്വര്‍ണത്തിലും വെള്ളിയിലും നിര്‍മിച്ചിരിക്കുന്ന വിലപിടിപ്പുള്ള ആഭരണങ്ങള്‍, ലോകത്തിലെ ഏറ്റവും വലിയ രത്നമായ കോഹിനൂര്‍, വിക്രമാദിത്യന്റെ മയൂര സിംഹാസനം, ചത്രപതി ശിവജിയുടെ ഭവാനി വാള്‍ എന്നിവയടക്കം വിവിധ നാട്ടുഭരണപ്രദേശങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുപോയവ എല്ലാം തിരികെ നല്‍കണമെന്ന്‌ വര്‍ഷങ്ങളായി ഇന്ത്യ ആവശ്യപ്പെട്ടു വരികയാണ്‌. 1950ല്‍ ശ്രീലങ്കയില്‍ നിന്നും ബ്രിട്ടനിലേക്ക്‌ മടങ്ങിയെത്തിയ തേയില പ്ലാന്ററാണ്‌ ബ്രോണ്‍വെന്‌ ഹിക്മോട്ടിന്റെ മാതാപിതാക്കള്‍ക്ക്‌ ഈ പുരാത ബുദ്ധ കലാശില്‍പ്പം നല്‍കിയതെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മാതാപിതാക്കളില്‍ നിന്നും ലഭിച്ച എട്ടടി നീളം വരുന്ന ഈ കല്ല്‌ ഹിക്മോട്ടിന്‍ സ്ഫടികക്കല്ലെന്ന്‌ വിശേഷിപ്പിച്ച്‌ തന്റെ വീടിന്‌ പുറത്ത്‌ വാതില്‍പ്പടിയായാണ്‌ ഉപയോഗിച്ചിരുന്നത്‌. പിന്നീട്‌ ഫോട്ടോഗ്രാഫ്‌ കണ്ട ഒരു വിദഗ്ധന്‍ ഇത്‌ 1,300 വര്‍ഷം മുമ്പ്‌ ബുദ്ധക്ഷേത്രത്തിലെ പ്രധാന ചവിട്ടുപടിയായി ഉപയോഗിച്ചിരുന്നതായി തിരിച്ചറിയുകയായിരുന്നു. മുപ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയ്‌ക്ക്‌ പൗണ്ടിനാണ്‌ ഇത്‌ ലേലത്തില്‍ വച്ചതെങ്കിലും അതിന്റെ പത്തിരട്ടി വിലയായ 553,250 പൗണ്ടിനാണ്‌ വിറ്റുപോയത്‌.

അനുരാധപുര കാലത്തെ ഈ പുരാവസ്തു 400 ബിസിക്കും 1017 എഡിക്കും ഇടയില്‍ നിര്‍മിച്ചതാണെന്നാണ്‌ കരുതുന്നത്‌. സിംഹങ്ങള്‍, കുതിരകള്‍, ആനകള്‍, പക്ഷികള്‍ എന്നിവയുടെ കൊത്തുപണി ഇതിലുണ്ട്‌. ജീവിതത്തിലെ നാലവസ്ഥകള്‍ വളര്‍ച്ച, ഊര്‍ജം, ശക്തി, സംയമനം എന്നിവയുടെ പ്രതീകങ്ങളാണിതെന്ന്‌ വിശ്വസിക്കുന്നു. ഏഴ്‌ ക്ഷേത്രപടവുകളുണ്ടായിരുന്നതില്‍ ഇന്ന്‌ അവശേഷിക്കുന്ന ഏക പടവാണിത്‌.

ശ്രീലങ്കയിലെ പുരാതന നഗരമായ അനുരാധപുര ഇന്ന്‌ യുണെസ്കോ ലോകപൈതൃക സ്ഥാനത്തില്‍പ്പെട്ടിരിക്കുകയാണ്‌. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുരാതന കിഴക്കന്‍ സംസ്കാരത്തിനോടും കലയോടുമുള്ള ആഭിമുഖ്യം ഏറെ വര്‍ധിച്ചിട്ടുണ്ട്‌. അതാണ്‌ ഈ ക്ഷേത്ര പടവ്‌ ഇത്രയും വിലയ്‌ക്ക്‌ ലേലത്തില്‍ പോകാന്‍ കാരണം. ബിസി അഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്ത്‌ നിലനിന്നിരുന്ന അനുരാധപുര മഹത്തായ ആശ്രമനഗരമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.