Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഓര്‍മ്മകളുടെ കരുത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2013, 10:39 pm IST
in Vicharam

ഇന്ന്‌ മാരാര്‍ജിയുടെ പതിനെട്ടാം ചരമവാര്‍ഷികം

കേരള രാഷ്‌ട്രീയത്തില്‍ കരുത്തിന്റെയും കനിവിന്റെയും പര്യായമായിരുന്ന കെ.ജി.മാരാര്‍ജിയുടെ 18-ാ‍ം ചരമവാര്‍ഷികദിനമാണിന്ന്‌. ഒരു പഞ്ചായത്തു മെംബര്‍ പോലുമാകാത്ത രാഷ്‌ട്രീയനേതാവിന്റെ ചരമവാര്‍ഷികം കുടുംബക്കാരില്‍ മാത്രമേ ഒതുങ്ങുകയുള്ളൂ. എന്നാല്‍ പതിനെട്ട്‌ വര്‍ഷം പിന്നിടുമ്പോഴും കെ.ജി.മാരാര്‍ എന്ന രാഷ്‌ട്രീയക്കാരന്റെ ഓര്‍മയ്‌ക്ക്‌ തിളക്കമേറുകയാണ്‌. ആദര്‍ശവും അര്‍പ്പണബോധവും സര്‍വോപരി മനുഷ്യപ്പറ്റും പ്രകടിപ്പിക്കാനും പ്രവര്‍ത്തിക്കാനും രാഷ്‌ട്രീയത്തെ ഉപാധിയാക്കിയതു കൊണ്ടാണതെന്ന്‌ നിസ്സംശയം പറയാം.
ആദര്‍ശരാഷ്‌ട്രീയത്തിന്റെ ആള്‍രൂപമായിരുന്നു കെ.ജി.മാരാര്‍. സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിക്കുകയും അസാധാരണ വ്യക്തിപ്രഭാവം നേടുകയും ചെയ്യാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. ഒരു എംഎല്‍എക്കോ മന്ത്രിക്കോ ജനഹൃദയങ്ങളില്‍ ലഭിക്കാത്ത സ്ഥാനം അദ്ദേഹത്തിന്‌ ജനലക്ഷങ്ങളില്‍ ലഭിച്ചു. ഭരണസംവിധാനങ്ങളുടെ ഭാഗമാകാനുള്ള എല്ലാ അര്‍ഹതയും യോഗ്യതയും അദ്ദേഹത്തിനുണ്ടെന്ന്‌ വ്യക്തിപരമായി അറിയാന്‍ ശ്രമിച്ചവരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്‌. പക്ഷേ അതിനു വേണ്ടി നടന്നു വന്ന വീഥികള്‍ വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അംശങ്ങള്‍ രാഷ്‌ട്രീയത്തില്‍ നിന്നും അകന്നകന്നു പോകുന്ന കാലഘട്ടമാണിത്‌. വെറുപ്പും വിദ്വേഷവും രാഷ്‌ട്രീയത്തിന്റെ ശൈലിയാക്കാനാണ്‌ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നത്‌. മൂന്നുതവണ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച്‌ മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെ കേരളത്തിലെ ഒരു മന്ത്രി ചെന്ന്‌ കണ്ടതിന്റെ പേരില്‍ നടത്തിയ കോലാഹലം അതിന്‌ ഉദാഹരണമാണ്‌. രാഷ്‌ട്രീയ പ്രതിയോഗികളെ മാത്രമല്ല സ്വന്തം കക്ഷിക്കാരെ തന്നെ വേട്ടയാടാന്‍ അവസരം നോക്കി നില്‍ക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ പഞ്ഞമില്ലാത്ത ഇക്കാലത്ത്‌ മാരാര്‍ജിയുടെ സ്മരണപോലും പൊതുസമൂഹത്തിന്‌ ആശ്വാസം നല്‍കുന്നതാണ്‌. രാഷ്‌ട്രീയം എന്നത്‌ വര്‍ഗീയത്തിന്‌ വഴിമാറി നില്‍ക്കുകയാണ്‌. വര്‍ഗീയതയ്‌ക്കെതിരെ നിരന്തരം മാരാര്‍ജി നല്‍കിയ മുന്നറിയിപ്പുകള്‍ ഒന്നൊന്നായി തെളിഞ്ഞു വന്നുകൊണ്ടിരിക്കുന്നു. മുസ്ലീംലീഗിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന കോണ്‍ഗ്രസ്‌ ഒരു ഭാഗത്ത്‌. കോണ്‍ഗ്രസ്‌ ബന്ധം വിട്ടാല്‍ ലീഗുമായി ചങ്ങാത്തം കൂടാന്‍ ഒരുങ്ങി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ മറുഭാഗത്ത്‌. ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ അഹങ്കരിക്കുന്ന കേരളം ചെകുത്താന്മാരുടെ വിഹാരഭൂമിയായി മാറിക്കഴിഞ്ഞിരിക്കുന്നു.

കഴുത്തില്‍ കത്തി വച്ച്‌ ഘടകകക്ഷികള്‍ കാര്യങ്ങള്‍ പിടിച്ചു വാങ്ങുകയാണെന്ന്‌ കോണ്‍ഗ്രസുകാര്‍ തന്നെ വിലപിക്കുന്നു. കെപിസിസിയും ഹൈക്കമാന്റും നിരസിച്ച അഞ്ചാം മന്ത്രി സ്ഥാനം ലീഗിന്‌ ദാനം ചെയ്ത കോണ്‍ഗ്രസ്‌ മാനംകെട്ട്‌ നടക്കുകയാണ്‌. ചൊടിച്ചു നിന്ന്‌ ലീഗുകാരും ചിരിച്ചു കൊണ്ട്‌ ക്രൈസ്തവവര്‍ഗീയതയായ കേരള കോണ്‍ഗ്രസും അധികാരങ്ങളും അനര്‍ഹമായ ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നു. ഭൂരിപക്ഷമായിപ്പോയി എന്നതിനാല്‍ ഹിന്ദുസമൂഹം അവഹേളനയും അവഗണനയും നേരിടുകയാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗര്‍ജനത്തോടെ മാരാര്‍ജി ചങ്കുറപ്പു കാട്ടിയ സംഭവങ്ങള്‍ നിരവധിയാണ്‌. കണ്ണു പോയാലേ കണ്ണിന്റെ വിലയറിയൂ. മാരാര്‍ജിയുടെ അസാന്നിധ്യം അത്‌ അടിവരയിട്ട്‌ ഉറപ്പിക്കുകയാണ്‌.

വളരെ എളിയ നിലയില്‍ കഴിഞ്ഞ ഒരു കുടുംബത്തിലെ അംഗമായിട്ടാണ്‌ ഗോവിന്ദനെന്ന കെ.ജി.മാരാര്‍ പിറന്നത്‌. അദ്ദേഹത്തെപ്പോലെ സാമ്പത്തിക ക്ലേശമനുഭവിച്ച്‌ പഠിച്ചവര്‍ നന്നെ ചുരുങ്ങും. ആരാധകര്‍ ചുരുക്കമായ ഒരമ്പലത്തിലെ കഴകത്തിന്‌ ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമേ കുടുംബത്തിനുണ്ടായിരുന്നുള്ളൂ. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ രാഷ്‌ട്രീയ സ്വയം സേവക സംഘം മാരാര്‍ജിയുടെ മനസ്സില്‍ ജീവിതാദര്‍ശത്തിന്റെ നെയ്‌ത്തിരി കൊളുത്തി, അതിനെ കെടാവിളക്കായി അദ്ദേഹം അന്ത്യശ്വാസം വരെ കാത്തുസൂക്ഷിച്ചു. അതൊരിക്കലും മങ്ങിയുമില്ല. ആളിക്കത്തിയുമില്ല. ആ തിരിയുടെ വെളിച്ചം അദ്ദേഹം ആയിരക്കണക്കിന്‌ യുവാക്കള്‍ക്ക്‌ വഴിതെളിക്കാന്‍ ഉപയോഗിച്ചു.

മാരാര്‍ജിയുടെ പൊതുജീവിതം ആരംഭിക്കുന്നത്‌ ആര്‍എസ്‌എസ്‌ പ്രചാരകനായിട്ടാണ്‌. 1956-ല്‍ പയ്യന്നൂരില്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹം അടിത്തറപാകി. മാതൃകാ സ്വയംസേവകനെന്നപോലെ മാതൃകാ അധ്യാപകനുമായിരുന്നു അദ്ദേഹം. പറശ്ശിനിക്കടവ്‌ ഹൈസ്കൂളിലെ മലയാളം അധ്യാപകന്‍. ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിനായി അധ്യാപക ജോലി ഉപേക്ഷിച്ച്‌ ഇറങ്ങിയത്‌ വലിയൊരു സാഹസം തന്നെയായിരുന്നു. പത്തുവര്‍ഷത്തെ അധ്യാപകജോലി കൊണ്ട്‌ ഏതാണ്ട്‌ സാമ്പത്തിക ക്ലേശങ്ങള്‍ അകന്നു തുടങ്ങിയ അദ്ദേഹത്തിന്റെ ആ പ്രവൃത്തിക്ക്‌ അസാമാന്യമായ മനക്കരുത്ത്‌ തന്നെ വേണം. കണ്ണൂര്‍ ജില്ലയില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനം ഓരോ കല്ലും വച്ച്‌ അദ്ദേഹം പടുത്തുയര്‍ത്തിയെന്ന്‌ പറയുന്നത്‌ അക്ഷരത്തിലും അര്‍ഥത്തിലും ശരിയാണ്‌. മാര്‍ക്സിസ്റ്റ്‌ ഈറ്റില്ലങ്ങളും ശക്തിദുര്‍ഗങ്ങളുമായി അറിയപ്പെട്ടിരുന്നതും മറ്റു രാഷ്‌ട്രീയ കക്ഷികള്‍ കടന്നുചെല്ലാന്‍ ഭയന്നിരുന്നതുമായ എത്രയെത്ര ഗ്രാമങ്ങളിലാണ്‌ വശ്യമായ പുഞ്ചിരിയും വചോവിലാസവുമായി കടന്നുചെന്ന്‌ അവിടത്തെ ജനങ്ങളെ ആകര്‍ഷിച്ചതെന്നു പറയാന്‍ പ്രയാസമാണ്‌. അധികം താമസിയാതെ പ്രവര്‍ത്തനമേഖല സംസ്ഥാനവ്യാപകമായി. ജനസംഘത്തിന്റെ സംസ്ഥാന കാര്യദര്‍ശിയായും അടിയന്തരാവസ്ഥയ്‌ക്കു ശേഷം ജനതാ പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി രൂപവത്കൃതമായ ശേഷം ഔദ്യോഗിക സ്ഥാനത്തിരുന്നപ്പോഴും അല്ലാത്തപ്പോഴും മാരാര്‍ജി അതിന്റെ പര്യായവും വക്താവുമായി അറിയപ്പെട്ടു. സാധാരണപ്രവര്‍ത്തകരുമായി മാത്രമല്ല അവരുടെ കുടുംബാംഗങ്ങളുമായും ഹൃദയംഗമമായ ബന്ധം പുലര്‍ത്തി. അദ്ദേഹം ഒരു വീട്ടില്‍ ചെന്നാല്‍ അതിഥിയായിട്ടല്ല കുടുംബാംഗമായിത്തന്നെയാണ്‌ വീട്ടുകാര്‍ കരുതിവന്നത്‌. രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ നിന്ന്‌ ലഭിച്ച സംസ്കാരസമ്പന്നമായ പെരുമാറ്റമാണ്‌ അതിനു സഹായിച്ചത്‌.

സ്വാര്‍ഥലേശം പുരളാത്തതായിരുന്നു വ്യക്തിത്വം. സ്വന്തമായി ഒരു തുണ്ടുഭൂമി സമ്പാദിക്കാനോ ബാങ്ക്‌ ബാലന്‍സുണ്ടാക്കാനോ അദ്ദേഹം ചിന്തിച്ചിട്ടേയില്ല. നാറാത്ത്‌ ക്ഷേത്രത്തിന്റെ വാതില്‍മാടത്തില്‍ നിലവിളക്കിന്റെ വെളിച്ചത്തിരുന്ന്‌ പഠിച്ചാണ്‌ വിദ്യാഭ്യാസകാലം കഴിച്ചത്‌. പീടികത്തിണ്ണയായാലും റെയില്‍വേ പ്ലാറ്റ്ഫോമായാലും ജനസംഘത്തിന്റെയും ബിജെപിയുടെയും ആര്‍എസ്‌എസ്സിന്റെയും കാര്യാലയങ്ങളായാലും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളോ പ്രഭു മന്ദിരങ്ങളോ ആയാലും അവധൂതനെപ്പോലെ നിസ്സംഗനായി അവിടെ താമസിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ചുമരെഴുതിയും കൊടിനാട്ടിയും മുദ്രാവാക്യം വിളിച്ചും വളര്‍ന്ന നേതാവാണ്‌ മാരാര്‍ജി. കൈനനയാതെ മീന്‍ പിടിക്കാന്‍ നോക്കുന്ന രാഷ്‌ട്രീയക്കാര്‍ മേഞ്ഞുനടക്കുന്ന വര്‍ത്തമാനകാലത്ത്‌ കെ.ജി.മാരാര്‍ജിയെപ്പോലുള്ളവരെ സ്മരിക്കുന്നതുപോലും പുണ്യമാണ്‌.

കെ. കുഞ്ഞിക്കണ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

Entertainment

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

India

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

Entertainment

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

പുതിയ വാര്‍ത്തകള്‍

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.