Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉരിയാടാനാകാതെ കോണ്‍ഗ്രസ്‌; കഴിവുകെട്ട്‌ ദല്‍ഹി പോലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2013, 12:19 am IST
inIndia

ന്യൂദല്‍ഹി: പിഞ്ചുബാലികയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവം ഒരിക്കല്‍ക്കൂടി ദല്‍ഹിയിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു. പതിറ്റാണ്ടിലേറെയായി ദല്‍ഹിയുടെ ഭരണം കോണ്‍ഗ്രസ്സിന്റെ കയ്യിലാണ്‌. മുഖ്യമന്ത്രി കസേരയില്‍ വനിതയും. കേന്ദ്രത്തിലും ഭരണ നേതൃത്വം കോണ്‍ഗ്രസ്‌ തന്നെ. എന്നിട്ടും ദല്‍ഹി സ്ത്രീപീഡനങ്ങളുടേയും ബലാല്‍സംഗങ്ങളുടേയും തലസ്ഥാനമായി മാറി. കോണ്‍ഗ്രസ്സിന്‌ വിശദീകരണം നല്‍കാന്‍ പറ്റാത്ത കാര്യമാണിത്‌. രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവം നടന്നിട്ടും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിയോ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ പ്രതികരിക്കാത്തത്‌ ശ്രദ്ധേയമാണ്‌. പാര്‍ട്ടി പ്രതിക്കൂട്ടിലായതിനാല്‍ത്തന്നെയാണ്‌ ഈ നിശബ്ദത.

പ്രതിദിനം 14 കുട്ടികള്‍ ദല്‍ഹിയില്‍ കാണാതാവുന്നുവെന്നാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്‌. ശരാശരി 8 പേര്‍വീതം പീഡനത്തിനും ഇരയാകുന്നുണ്ട്‌. ഈ വര്‍ഷം മാത്രം ഇതുവരെ 673 കുട്ടികളാണ്‌ കാണാതായിരിക്കുന്നത്‌. രാജ്യത്ത്‌ ഏറ്റവും കഴിവുകെട്ട പോലീസ്‌ എന്നപേരിന്‌ ദല്‍ഹിപോലീസ്‌ അര്‍ഹമാവുകയാണ്‌. പിഞ്ചുകുട്ടിയുടെ കേസ്‌ തന്നെ ഇതിനുദാഹരണം. കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ്‌ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചപ്പോള്‍ അന്വേഷിക്കുന്നതിനു പകരം പരിസരത്തെല്ലാം നോക്കൂ എന്നു പറഞ്ഞുവിടുകയായിരുന്നു പോലീസ്‌ ചെയ്തത്‌. മൂന്നു ദിവസത്തിനു ശേഷം വീട്ടുകാര്‍ തന്നെ ക്രൂരമായ ബലാല്‍സംഗത്തിനിരയായ കുട്ടിയെ കണ്ടെത്തിയപ്പോള്‍ കേസിനൊന്നും പോകേണ്ട കുട്ടിയെ ജീവനോടെ കിട്ടിയതില്‍ ആശ്വസിക്കൂ എന്നായിരുന്നു പോലീസ്‌ ഇന്‍സ്പെക്ടറുടെ സാന്ത്വനം. മാത്രമല്ല കുട്ടിയുടെ പിതാവിന്റെ കയ്യില്‍ ചികിത്സയ്‌ക്കെന്നു പറഞ്ഞ്‌ രണ്ടായിരം രൂപ വെച്ചുകൊടുക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രകടനം നടത്തിയപ്പോള്‍ പ്രകോപിതനായ പോലീസ്‌ ഉദ്യോഗസ്ഥന്‍ സ്ത്രീയുടെ കരണത്തടിക്കുകയായിരുന്നു ചെയ്തത്‌. ദല്‍ഹി പോലീസിന്റെ കഴിവുകേടും മാനസികാവസ്ഥയുമാണ്‌ ഇതുരണ്ടും തെളിയിക്കുന്നത്‌.

ഭൂമാഫിയയുടേയും മറ്റും പിണിയാളുകളായി മാത്രം പ്രവര്‍ത്തിക്കുന്നവരായി മാറിയിരിക്കുകയാണ്‌ ദല്‍ഹി പോലീസിലെ ഭൂരിഭാഗവും. ബാക്കിയുള്ളവര്‍ വിവിഐപികളുടെ സുരക്ഷാ ഡ്യൂട്ടിയിലും. അതുകൊണ്ടുതന്നെ കാര്യമായ അന്വേഷണം നടത്താനോ പ്രതികളെ പിടികൂടാനോ പോലീസിന്‌ കഴിയുന്നില്ല. പ്രത്യേകിച്ച്‌ സാധാരണക്കാരനെ ബാധിക്കുന്ന കേസുകളില്‍. കേസുമായി പോലീസ്‌ സ്റ്റേഷനിലെത്തിയാല്‍ത്തന്നെ ഭയപ്പെടുത്തി വിടുകയാണ്‌ പതിവ്‌.

പോലീസിന്റെ നടപടിക്കെതിരെ കഴിഞ്ഞദിവസം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനു പോലും വിമര്‍ശിക്കേണ്ടിവന്നു. പിഞ്ചുകുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെല്ലാം വീഴ്ചയാണെന്നാണ്‌ പ്രധാനമന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞത്‌. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ വളരെ ശക്തമായ നടപടിയെടുക്കുമെന്ന്‌ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയും പറയുന്നുണ്ട്‌.

മാതാപിതാക്കള്‍ക്ക്‌ പണം നല്‍കി കേസ്‌ ഒതുക്കാന്‍ ശ്രമിച്ചുവെന്ന ദല്‍ഹി പൊലീസിനെതിരായ ആരോപണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

കുട്ടിയെ കണ്ടെത്തുന്നതിലും കേസ്‌ വേണ്ടവിധം അന്വേഷിക്കുന്നതിലും പൊലീസിന്‌ വീഴ്ച വന്നുവോയെന്ന്‌ പരിശോധിക്കും. ആരോപണം സംബന്ധിച്ച റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അത്‌ കിട്ടിയാലുടന്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും ഷിന്‍ഡെ പറഞ്ഞു. കുട്ടിയെ ബന്ധുക്കള്‍ കണ്ടെത്തിയപ്പോള്‍ കുട്ടിയെ ജീവനോടെ കിട്ടിയത്‌ ഭാഗ്യമായി കാണണം എന്ന്‌ പൊലീസ്‌ പറഞ്ഞത്‌ ഗൗരവത്തിലെടുക്കുമെന്നാണ്‌ ഷിന്‍ഡേ പറയുന്നത്‌.

പി.ശ്രീകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.