ന്യൂദല്‍ഹി: സൗദിയിലെ അനധികൃതാമസക്കാരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സൗദി അംബാസിഡര്‍. സ്വദേശിവത്കരണത്തിന്റെ കാര്യത്തില്‍ സൗഹാര്‍ദ്ദപരമായി ചര്‍ച്ചകളാകാമെന്നും സൗദി അംബാസിഡര്‍ ഡോ സൗദ് മുഹമ്മദ് അല്‍സാദി പ്രവാസികാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. മതിയായ രേഖകളില്ലാതെ സൗദിയില്‍ തങ്ങുന്ന ആളുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം അറിയിച്ചു.
അത്തരത്തില്‍ താമസിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നേരത്തെ സൗദി അറിയിച്ചിരുന്നു. ഇത്തരത്തില്‍ 3475 ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരെ തിരികെയെത്തിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഉറപ്പു വരുത്തുമെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു.
നിതാഖത് കര്‍ശനമാക്കിയ സൗദി പിന്നീട് അത് മൂന്നു മാസത്തേക്ക് നീട്ടിവച്ചിരുന്നു.
















