Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദുരന്തമാവുന്ന രക്ഷാപ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2013, 12:32 am IST
in Vicharam

നിര്‍മാണത്തിലിരുന്ന അരൂര്‍ പള്ളി മേടയുടെ മേല്‍ക്കൂര വാര്‍ക്കപ്പണിക്കിടെ തകര്‍ന്നുവീണ്‌ രണ്ടു തൊഴിലാളികള്‍ മരിക്കുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തതിന്‌ തൊട്ടുപിന്നാലെ മംഗലാപുരത്ത്‌ വാതകടാങ്കര്‍ പൊട്ടിത്തെറിച്ച്‌ എട്ടുപേരാണ്‌ കൊല്ലപ്പെട്ടത്‌. ടാങ്കര്‍ ഡ്രൈവറും ക്ലീനറും കൂടാതെ വഴിയാത്രക്കാരും കൊല്ലപ്പെട്ടവരില്‍ പെടുന്നു. അരൂര്‍ പള്ളി അപകടം കരാറുകാരന്റെ അലംഭാവം, ഇടിമിന്നല്‍, നിര്‍മാണ സാമഗ്രികളുടെ നിലവാരക്കുറവ്‌ മുതലായവകൊണ്ടാണ്‌ സംഭവിച്ചതെങ്കില്‍ വാതക ടാങ്കര്‍ നിയന്ത്രണം വിട്ട്‌ നടുറോഡില്‍ മറിഞ്ഞാണ്‌ അപകടമുണ്ടായത്‌. വാതകം ചോര്‍ന്ന്‌ ടാങ്കര്‍ പൊട്ടിത്തെറിച്ചാണ്‌ വഴിയാത്രക്കാര്‍ മരിച്ചത്‌. ടാങ്കര്‍ വന്നത്‌ തെറ്റായ വശത്തുകൂടിയായിരുന്നു. 16,000 ലിറ്റര്‍ പാചകവാതകം തീപിടിച്ച്‌ സമീപ പ്രദേശത്തെ മരങ്ങള്‍ പോലും കത്തിനശിച്ചു. അതിവേഗത്തില്‍ വളവുതിരിഞ്ഞുവന്ന ടാങ്കര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്‌ മറിഞ്ഞ്‌ തീ പടര്‍ന്നുപിടിച്ച്‌ രണ്ടു കടകളും വര്‍ക്ക്‌ ഷോപ്പില്‍ കിടന്നിരുന്ന വാനും മിനിലോറിയും കത്തിനശിച്ചു. അടുത്തവീട്ടിലെ ഒരു അമ്മയും കുഞ്ഞും മരിച്ചവരില്‍പ്പെടുന്നു. അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ അപര്യാപ്തതയാണ്‌ ഈ മരണപരമ്പര തെളിയിയ്‌ക്കുന്നത്‌. അന്‍പതോളം തൊഴിലാളികള്‍ പണി എടുക്കുന്ന കോണ്‍ക്രീറ്റ്‌ കെട്ടിടം തകര്‍ന്നുവീണ്‌ അനേകം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരണത്തോട്‌ മല്ലിട്ട്‌ കിടന്നപ്പോഴും ബന്ധപ്പെട്ടവര്‍ക്ക്‌ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്നുള്ള വിവരം പോലും ഇല്ലായിരുന്നു. ഏകദേശം 18 മണിക്കൂറുകള്‍ എടുത്താണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്‌.

അരൂര്‍ എന്നു പറയുന്ന സ്ഥലം ഒരു ഓണം കേറാ മൂലയല്ല. ദേശീയപാത 47 ല്‍ ഇടപ്പള്ളി-അരൂര്‍ നാലുവരി ബൈപ്പാസില്‍ നഗരത്തോട്‌ ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത്‌ ഒരു കോണ്‍ക്രീറ്റ്‌ കെട്ടിടം തകര്‍ന്നുവീണപ്പോഴാണ്‌ കൊച്ചിയുടെ അപകട രക്ഷാപ്രവര്‍ത്തനങ്ങള്‍ എത്ര അപര്യാപ്തമാണെന്ന്‌ തെളിഞ്ഞത്‌. ഇവിടെ ഒരു ദുരന്തനിവാരണ സംവിധാനമുണ്ടോ എന്ന ചോദ്യം പോലും ഉയര്‍ത്തുന്ന ദുരന്തമാണിത്‌. ഇത്‌ കൊച്ചിയ്‌ക്ക്‌ ഒരു മുന്നറിയിപ്പ്‌ കൂടിയാണ്‌. ഇന്ത്യയ്‌ക്ക്‌ പൊതുവെ അടിസ്ഥാന സൗകര്യം പോലും കുറവാണെന്നും ഇത്‌ മെച്ചപ്പെടുത്തിയാല്‍ എട്ടു ശതമാനം വളര്‍ച്ച നേടാനാകുമെന്നും ആസൂത്രണ വിദഗ്‌ദ്ധന്‍ മോണ്‍ടെക്‌ സിംഗ്‌ ആലുവാലിയ പറയുന്നു. പക്ഷെ കേരളം പോലൊരു സംസ്ഥാനത്ത്‌ അടിസ്ഥാന സൗകര്യങ്ങള്‍ പോയിട്ട്‌, അപകട രക്ഷാപ്രവര്‍ത്തനം പോലും സാധ്യമല്ല എന്നാണ്‌ അപകടങ്ങള്‍ ഇവിടെ ഏതാണ്ട്‌ തുടര്‍ക്കഥയാകുമ്പോള്‍ തെളിയുന്നത്‌. കെട്ടിടം തകര്‍ന്ന്‌ മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ മൃതദേഹം പോലും കണ്ടെടുത്തത്‌.
ഇപ്പോള്‍ കരാറുകാരനെതിരെ നരഹത്യയ്‌ക്ക്‌ കേസെടുത്തിരിക്കുകയാണ്‌. ചൊവ്വാഴ്ച പോലും അപകടങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയോ എന്ന അന്വേഷണം നടക്കുകയാണ്‌. സിആര്‍പിഎഫ്‌ ദ്രുതകര്‍മ്മ സേനയുടെ യൂണിറ്റും നേവി സംഘവും ചേര്‍ന്നാണ്‌ ഇപ്പോള്‍ തിരച്ചില്‍ പുനരാരംഭിച്ചിരിക്കുന്നത്‌. മേല്‍ക്കൂരയുടെ വശങ്ങളില്‍ കോണ്‍ക്രീറ്റ്‌ നിറച്ചപ്പോള്‍, മധ്യഭാഗത്ത്‌ ആറ്‌ മീറ്റര്‍ സ്ക്വയര്‍ ഫീറ്റില്‍ കോണ്‍ക്രീറ്റ്‌ നിറച്ചിരുന്നില്ല. വശങ്ങളില്‍ ഭാരം കൂടിയപ്പോള്‍ മധ്യഭാഗം നിലംപതിക്കുകയായിരുന്നു.

നിര്‍മാണത്തിലെ അപാകത തന്നെയാണ്‌ അപകടകാരണം. തട്ടിന്‌ താങ്ങാവുന്നതിലധികം കോണ്‍ക്രീറ്റ്‌ നിറച്ചതും അപകട കാരണമായി. കെട്ടിടം തകര്‍ന്ന്‌ ഇരുമ്പുദണ്ഡുകള്‍ വീണപ്പോള്‍ അത്‌ മുറിച്ചുമാറ്റാന്‍ ഒരു ഗ്യാസ്‌ കട്ടര്‍ മാത്രമാണത്രെ ഉപയോഗിച്ചത്‌. ബഹുനില കെട്ടിടങ്ങള്‍ ധാരാളം ഉയരുന്ന കൊച്ചി നഗരത്തില്‍ ഈ കെട്ടിട പതനം ആശങ്ക ഉളവാക്കിയിട്ടുണ്ട്‌. അതിന്‌ പ്രധാന കാരണം രക്ഷാപ്രവര്‍ത്തനങ്ങളുടെ അഭാവമാണ്‌. ഏത്‌ ദുരന്തമുണ്ടായാലും കൊച്ചി ആശ്രയിക്കുന്നത്‌ നേവിയെ ആണ്‌. മുംബൈ, കൊല്‍ക്കത്ത, ദല്‍ഹി മുതലായ വന്‍ നഗരങ്ങളില്‍ മെട്രോ റെയില്‍പാലം തകര്‍ന്നും, പഴയ കെട്ടിടം തകര്‍ന്നും മറ്റും അപകടം ഉണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം എളുപ്പത്തില്‍ നടന്നു. പക്ഷെ ദക്ഷിണ നാവിക മേഖലയുടെ ആസ്ഥാനമായ കൊച്ചിയില്‍ രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളുടെ ഉപയോഗം സുഗമമല്ല. ദ്രുതകര്‍മ ദുരന്തനിവാരണ സേന ഉണ്ടെങ്കിലും അപകടം എപ്പോഴും അരികിലാണെന്ന ചിന്ത ഇപ്പോള്‍ ഉയരാന്‍ പോകുന്ന സ്മാര്‍ട്ട്‌ സിറ്റിയ്‌ക്കും പ്രചോദനകരമല്ല. അതിവേഗ ട്രെയിനുകള്‍ ഓടുന്ന കൊച്ചി മെട്രോ നിര്‍മാണവും തുടങ്ങാനിരിക്കുകയാണ്‌. ഇതെല്ലാം മുന്നില്‍ക്കണ്ട്‌ ദുരന്തങ്ങള്‍ സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനം ദ്രുതവും സുസജ്ജവുമാക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിവേഗം പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന ഒരു ഭരണകൂടത്തിന്റെ കീഴില്‍ ജനങ്ങള്‍ക്ക്‌ എന്ത്‌ സുരക്ഷയാണ്‌ പ്രതീക്ഷിക്കാനാകുക? ഇവിടുത്തെ നിലവിലുള്ള ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ സംവിധാനമെങ്കിലും പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

Kerala

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

India

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.