Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇടക്കുളങ്ങര ക്ഷേത്രത്തില്‍ പോപ്പുലര്‍ഫ്രണ്ട്‌ ആക്രമണം: 16 പേര്‍ക്ക്‌ പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2013, 10:01 pm IST
in Kollam

കരുനാഗപ്പള്ളി: ഇടക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടയില്‍ മുസ്ലീം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പന്ത്രണ്ടോളം ഭക്തജനങ്ങള്‍ക്കും നാല്‌ പോലീസുകാര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു, സന്തോഷ്‌, വിപിന്‍, വിനോദ്‌ എന്നിവരെ ഓച്ചിറ പരബ്രഹ്മ ആശുപത്രിയിലും കൊല്ലം കെഎപി ബറ്റാലിയനിലെ തോമസ്‌ ആന്റണി, ശ്രീനാഥ്‌ എന്നിവരടക്കം നാല്‌ പോലീസുകാരെ കരുനാഗപ്പള്ളി ഗവണ്‍മെന്റ്‌ ആശുപത്രിയിലും മറ്റുള്ളവരെ താലൂക്കിലെ വിവിധ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

തിങ്കളാഴ്ച രാത്രി 11.30ഓടെയാണ്‌ സംഭവം. ഗാനമേള നടക്കവേ സംഘടിച്ചെത്തിയ പോപ്പുലര്‍ഫ്രണ്ടുകാര്‍ രണ്ടുഗ്രൂപ്പായി തിരിഞ്ഞ്‌ അക്രമം അഴിച്ചുവിടുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ച പോലീസുകാരെയും ഭക്തജനങ്ങളെയും ഇവര്‍ പൊതിരെതല്ലി. ഭക്തജനങ്ങള്‍ സംഘടിച്ച്‌ പ്രതികരിച്ചപ്പോള്‍ പിന്തിരിഞ്ഞോടിയ അക്രമികള്‍ വീണ്ടും സംഘടിതരായെത്തി അക്രമം നടത്തി. ഇതു പലതവണ തുടര്‍ന്നു. രാവിലെയാണ്‌ ആക്രമണത്തിന്‌ അയവ്‌ വന്നത്‌. ഇടക്കുളങ്ങരയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ്‌ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ക്ഷേത്രഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട്‌ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. അക്രമം ആസൂത്രിതമാണെന്നും പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ത്ത്‌ രഹസ്യ അജണ്ട നടപ്പാക്കാനുള്ള ഭീകരസംഘടനകളുടെ നീക്കമാണെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത ആര്‍എസ്‌എസ്‌ ഗ്രാമജില്ലാ കാര്യവാഹ്‌ എ. വിജയന്‍ പറഞ്ഞു. സംഭവത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രഭരണസമിതി പ്രസിഡന്റ്‌ പ്രഭാകരപിള്ള അധ്യക്ഷനായിരുന്നു. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി എ.പി. ഗോപകുമാര്‍, പി.ആര്‍. സേനന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന്‌ നേതാക്കളായ ഓച്ചിറ രവി, പൂങ്കുഴി മുരളി, ആര്‍. രാജേഷ്‌, അഭീഷ്‌, സന്തോഷ്‌, പി.കെ. സുധീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സംഭവത്തെ തുടര്‍ന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍, ആര്‍എസ്‌എസ്‌ ഗ്രാമജില്ലാ കാര്യവാഹ്‌ എ. വിജയന്‍, ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, ജില്ലാ സെക്രട്ടറി ഓച്ചിറ രവികുമാര്‍, കരുനാഗപ്പള്ളി താലൂക്ക്‌ ക്ഷേത്ര ഏകോപനസമിതി സെക്രട്ടറി വയലില്‍തറ കാര്‍ത്തികേയന്‍, ആര്‍എസ്‌എസ്‌ ജില്ലാ പ്രചാര്‍ പ്രമുഖ്‌ ആര്‍. രാജേഷ്‌, ഹിന്ദുഐക്യവേദി ജില്ലാ വൈസ്പ്രസിഡന്റ്‌ വാളത്തുംഗല്‍ അശോകന്‍ എന്നിവര്‍ ക്ഷേത്രം സന്ദര്‍ശിച്ച്‌ ക്ഷേത്രഭരണസമിതിയുമായി ചര്‍ച്ച നടത്തി.

പ്രതിഷേധ യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍, ജില്ലാ പ്രസിഡന്റ്‌ കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.