Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആദായ നികുതി റിട്ടേണ്‍ ഫയലിങ്‌ എളുപ്പത്തിലാക്കാന്‍ പത്ത്‌ കാര്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2013, 10:52 pm IST
inBusiness

കഴിഞ്ഞ കുറച്ചു നാളുകളായി പലരും ആദായ നികുതി ബാധ്യതകള്‍ കണക്കു കൂട്ടുന്ന തിരക്കിലായിരുന്നു. ഇനിയിപ്പോള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനെക്കുറിച്ചാവും പലരുടേയും ചിന്ത. സങ്കീര്‍ണമായ നിയമങ്ങളേയും വ്യവസ്ഥകളേയും കുറിച്ചുള്ള ആശങ്കയാവും പലര്‍ക്കുമിവിടെ പ്രശ്നമാകുക. ആദ്യമായി നികുതി ഫയല്‍ ചെയ്യുന്നവര്‍ അടക്കമുള്ളവര്‍ക്കു സഹായകമാകുന്ന ചില വസ്തുക്കളും പൊടിക്കൈകളും നമുക്കു പരിശോധിക്കാം. അവ നിങ്ങളുടെ നികുതി ഫയലിങ്‌ വളരെ എളുപ്പമാക്കും എന്നു തീര്‍ച്ച:

1. ഏതാണു നിങ്ങള്‍ക്കു ബാധകമായ ഫോം?

ആദായ നികുതി ഫയല്‍ ചെയ്യാനുള്ള ഏറ്റവും സൗകര്യപ്രദമായ രീതി ഇ-ഫയലിങ്‌ ആണ്‌. പത്തു ലക്ഷം രൂപയ്‌ക്കു മുകളില്‍ വരുമാനമുള്ളവര്‍ നിര്‍ബന്ധമായും ഇലക്ട്രോണിക്‌ രീതിയില്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നു നേരത്തേ തന്നെ സര്‍ക്കാര്‍ നിബന്ധന പുറപ്പെടുവിച്ചിരുന്നു. അഞ്ചു ലക്ഷം രൂപയ്‌ക്കു മുകളില്‍ വരുമാനമുള്ളവരും നിര്‍ബന്ധമായും ഇ-ഫയലിങ്‌ നടത്തണമെന്ന രീതിയില്‍ അടുത്തിടെ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്‌.

ഇങ്ങനെ ഫയല്‍ ചെയ്യുമ്പോള്‍, ഏതാണു നിങ്ങള്‍ക്കു ബാധകമായ ഫോം എന്നതാണ്‌ ആദ്യം മനസ്സിലാക്കേണ്ടത്‌. വിവിധ വിഭാഗങ്ങളിലുള്ള നികുതിദായകര്‍ക്കായി എട്ടു വ്യത്യസ്ത ഫോമുകളാണ്‌ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനായി ലഭ്യമായിട്ടുള്ളത്‌. ശമ്പളമല്ലാതെ മറ്റു വരുമാനങ്ങളൊന്നുമില്ലാത്തവര്‍ ഐ.ടി.ആര്‍. 1 എന്ന ഫോമിലാണ്‌ നികുതി റിട്ടേണ്‍ നല്‍കേണ്ടത്‌. നിങ്ങള്‍ക്ക്‌ എന്തെങ്കിലും മൂലധന ലാഭമോ വാടകയിനത്തിലെ വരുമാനമോ ഉണ്ടെങ്കില്‍ ഐ.ടി.ആര്‍. 2 ഫോമാണ്‌ ഉപയോഗിക്കേണ്ടത്‌. സ്വന്തമായ ബിസിനസോ പ്രൊഫഷനോ ഉള്ളവര്‍ ഐ.ടി.ആര്‍. 4 ഉപയോഗിക്കണം.

2. വിശദാംശങ്ങള്‍ കൈവശം കരുതുക

റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഒട്ടേറെ വിവരങ്ങള്‍ പൂരിപ്പിക്കേണ്ടി വരും. നിങ്ങളുടെ നിക്ഷേപങ്ങള്‍, പലിശ, ലാഭം, നഷ്ടം തുടങ്ങിയ നിരവധി കാര്യങ്ങളാവും അതിനാവശ്യം വരിക. ഇതിനു സഹായകമാകും വിധം നിങ്ങളുടെ നിക്ഷേപ സ്റ്റേറ്റ്മെന്റുകളുടെ പകര്‍പ്പ്‌, ടി.ഡി.എസ്‌. സ്റ്റേറ്റുമെന്റുകള്‍, ഫോം 16, ബാങ്ക്‌ അക്കൗണ്ട്‌ സ്റ്റേറ്റ്മെന്റുകള്‍ എന്നിവ കൈവശം വച്ച ശേഷമായിരിക്കണം റിട്ടേണ്‍ പൂരിപ്പിക്കാന്‍ തുടങ്ങാന്‍.

3. ബാങ്ക്‌ പലിശയുടെ കാര്യം മറക്കരുത്‌

ആദായ നികുതി നിയമത്തിന്റെ 80 എല്‍ വകുപ്പ്‌ പിന്‍വലിച്ചതിനെത്തുടര്‍ന്ന്‌ നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്ന പലിശ നികുതി വിധേയമാണ്‌. അതിനാല്‍ നിങ്ങള്‍ക്ക്‌ ബാങ്ക്‌ അക്കൗണ്ടില്‍ നിന്നു ലഭിച്ച പലിശയെക്കുറിച്ചു വെളിപ്പെടുത്തല്‍ നടത്തേണ്ടത്‌ അത്യാവശ്യമാണ്‌. ആദായ നികുതി വകുപ്പില്‍ നിന്ന്‌ അനാവശ്യമായ ചോദ്യങ്ങള്‍ ഉയരുന്നതൊഴിവാക്കാന്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പൂരിപ്പിക്കുന്നു എന്നുറപ്പു വരുത്തണം.

4. ഫോം 26 എ.എസ്‌.പരിശോധിക്കുക

നിങ്ങളുടെ ശമ്പളത്തില്‍ നിന്ന്‌ ഓരോ തവണയും ടി.ഡി.എസ്‌. പിടിച്ചതായി കാണിക്കുമ്പോള്‍ ഓരോ തവണയും അതിനു തുല്യമായ തുക തൊഴിലുടമ നിങ്ങളുടെ പേരില്‍ ആദായ നികുതി വകുപ്പില്‍ അടക്കണം. ഇത്‌ ആദായ നികുതി വകുപ്പിന്റേയോ എന്‍.എസ്‌.ഡി.എല്ലിന്റേയോ വെബ്‌ സൈറ്റില്‍ ലഭിക്കുന്ന ഫോം 26 എ.എസ്‌. വഴി പരിശോധിക്കാനാവും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച്‌ വരെ നിങ്ങളില്‍ നിന്ന്‌ ടി.ഡി.എസ്‌. ആയി ആകെ പിടിച്ച തുകയും ഫോം 26 എ.എസില്‍ ഉള്ള തുകയും ഒന്നു തന്നെയെന്ന്‌ ഉറപ്പാക്കണം.

5. ഡ്യൂ ഡെയ്റ്റ്‌ ജൂലൈ 31

സാധാരണയായി എല്ലാ വര്‍ഷവും ജൂലൈ 31 ആണ്‌ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഡ്യൂ ഡെയ്റ്റ്‌. എന്നാല്‍ ഇത്‌ അവസാന തീയ്യതിയല്ല. സാങ്കേതികമായി പറഞ്ഞാല്‍ അടുത്ത വര്‍ഷം കഴിഞ്ഞുള്ള വര്‍ഷത്തെ മാര്‍ച്ച്‌ 31 വരെ റിട്ടേണ്‍ ഫയല്‍ ചെയ്യാം. അതായത്‌ താത്വികമായി 2012-13 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ 2015 മാര്‍ച്ച്‌ 31 വരെ ഫയല്‍ ചെയ്യാം. എന്നാല്‍ നിങ്ങള്‍ക്ക്‌ നികുതി വിധേയമായ വരുമാനമുണ്ടെങ്കില്‍ ഡ്യൂ ഡെയ്റ്റിനു ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതു കൊണ്ട്‌ ചില നഷ്ടങ്ങളുണ്ടാകും.

6 കൃത്യമായ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ നല്‍കുക

ആദായ നികുതി റിട്ടേണ്‍ ഫോമില്‍ നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ ആവശ്യപ്പെടാറുണ്ട്‌. അധിക നികുതി എന്തെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ റീഫണ്ട്‌ നല്‍കാനാണിത്‌. ഇവിടെ ബാങ്കിന്റെ കൃത്യമായ പേര്‌, അക്കൗണ്ട്‌ നമ്പര്‍, എം.ഐ.സി.ആര്‍. കോഡ്‌ എന്നിവ നല്‍കാന്‍ ശ്രദ്ധിക്കണം.

7. ഒഴിവാക്കപ്പെട്ട വരുമാനവും വെളിപ്പെടുത്തുക

മ്യൂച്ചല്‍ ഫണ്ടുകളുടെ ലാഭവിഹിതം, ഓഹരികളില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന ലാഭം തുടങ്ങിയ ഇനങ്ങള്‍ ആദായ നികുതിയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ഇത്തരം വരുമാനങ്ങള്‍ക്കു നിങ്ങള്‍ നികുതി നല്‍കേണ്ടതില്ലെങ്കിലും അവ പ്രഖ്യാപിക്കുകയും നിങ്ങളുടെ വരുമാനത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.

8. സമര്‍പ്പിക്കും മുന്‍പ്‌ വീണ്ടും പരിശോധിക്കുക

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോമുകള്‍ എക്സല്‍ ഷീറ്റുകളുടെ രൂപത്തിലായിരിക്കും. അവയില്‍ വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം വാലിഡേറ്റ്‌ എന്ന ബട്ടണ്‍ അമര്‍ത്തി വിവരങ്ങള്‍ കൃത്യമായി പൂരിപ്പിച്ചു എന്നുറപ്പാക്കണം. കാല്‍ക്കുലേറ്റ്‌ ടാക്സ്‌ എന്ന ബട്ടണും ഇതേ രീതിയില്‍ തന്നെ ക്ലിക്ക്‌ ചെയ്യണം. കൂടുതലായി എന്തെങ്കിലും നികുതി നല്‍കാനുണ്ടോ എന്ന്‌ ഇതിലൂടെ അറിയാനാവും. ഇങ്ങനെ നികുതി നല്‍കേണ്ടതായുണ്ടെങ്കില്‍ ആവശ്യമായ നികുതി അടച്ച്‌ ഫോമില്‍ ചെലാന്‍ നമ്പര്‍ പൂരിപ്പിക്കണം.

9. സഹായം തേടുക

ചില സന്ദര്‍ഭങ്ങളില്‍ സ്വയം റിട്ടേണ്‍ ഫയല്‍ ചെയ്യുകയെന്നത്‌ സങ്കീര്‍ണമായ ഒരനുഭവമായി മാറിയേക്കാം. ഇത്തരം ഘട്ടങ്ങളില്‍ ഒരു നികുതി കണ്‍സള്‍ട്ടന്റിനേയോ നിങ്ങളുടെ പേരില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാനായി ആദായ നികുതി വകുപ്പ്‌ ചുമതലപ്പെടുത്തിയിട്ടുള്ള ടി.ആര്‍.പി.യുടേയോ ( ടാക്സ്‌ റിട്ടേണ്‍ പ്രിപ്പറേര്‍) സഹായം തേടുന്നതായിരിക്കും മികച്ചത്‌.

10. ഐ.ടി.ആര്‍. 5 സുപ്രധാനം

ആദായ നികുതി റിട്ടേണ്‍ വിജയകരമായി അപ്ലോഡു ചെയ്യുന്നതോടെ നിങ്ങളുടെ ജോലി അവസാനിക്കുന്നില്ല. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ മെയിലിലേക്ക്‌ ഐ.ടി.ആര്‍. 5 ഫോം അറ്റാച്ച്‌ ചെയ്ത ഒരു സന്ദേശം ലഭിക്കും. ഇതിന്റെ പ്രിന്റൗട്ട്‌ എടുത്ത്‌ അതില്‍ ഒപ്പിട്ട്‌ 90 ദിവസത്തിനകം ആദായ നികുതി വകുപ്പിന്‌ തപാലില്‍ അയച്ചു കൊടുക്കണം. പിന്നീട്‌ ആദായ നികുതി വകുപ്പിന്റെ സൈറ്റില്‍ നിങ്ങളുടെ അക്കൗണ്ട്‌ പരിശോധിച്ച്‌ ഈ ഐ.ടി.ആര്‍.5 ഫോം ആദായ നികുതി വകുപ്പ്‌ അധികൃതര്‍ക്കു ലഭിച്ചു എന്നും ഉറപ്പാക്കണം.

രാകേഷ്‌ ഗോയല്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.