Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചരിത്രം കുറിച്ച്‌ മൊഹാലിയിലും ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2013, 08:58 pm IST
in Cricket

മൊഹാലി: ഓസ്ട്രേലിയയെ മൂന്നാം ടെസ്റ്റിലും തകര്‍ത്തെറിഞ്ഞ്‌ ഇന്ത്യ നാല്‌ ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കി. മൂന്നാം ടെസ്റ്റില്‍ ആറ്‌ വിക്കറ്റിനാണ്‌ ടീം ഇന്ത്യ വിജയതീരമണിഞ്ഞത്‌.

രണ്ടാം ഇന്നിങ്ങ്സില്‍ 233 റണ്‍സിന്‌ ഓസീസിനെ ചുരുട്ടിക്കൂട്ടിയ ഇന്ത്യ 33.3 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 133 റണ്‍സിന്റെ വിജയലക്ഷ്യം പിന്നിട്ടു. മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ തുടര്‍ച്ചയായി മൂന്നു ബൗണ്ടറികള്‍ പായിച്ച്‌ ക്യാപ്റ്റന്‍ ധോണിയാണ്‌ ഇന്ത്യയെ വിജയത്തിലെത്തിച്ചത്‌. ഓപ്പണര്‍മാരായ മുരളി വിജയ്‌(26) ചേതേശ്വര്‍ പൂജാര (28), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (21), വിരാട്‌ കോഹ്ലി (34) എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യക്ക്‌ നഷ്ടമായത്‌. ഇതോടെ നാല്‌ മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന്‌ നേടി. നാലാം ടെസ്റ്റ്‌ വെള്ളിയാഴ്ച ദല്‍ഹിയില്‍ തുടങ്ങും. ആദ്യ ദിനം പൂര്‍ണമായും മഴയില്‍ ഒലിച്ചുപോയ ടെസ്റ്റില്‍ ഇന്ത്യക്ക്‌ ജീവന്‍ നല്‍കിയത്‌ അഞ്ചാം ദിനമായ ഇന്നലെ തകര്‍ത്താടിയ ബൗളര്‍മാരായിരുന്നു. സ്കോര്‍ ഓസ്ട്രേലിയ: 408, 223. ഇന്ത്യ: 499, 4ന്‌ 136. ഇന്ത്യയില്‍ തുടര്‍ച്ചയായി മൂന്ന്‌ ടെസ്റ്റുകള്‍ ഓസ്ട്രേലിയ തോല്‍ക്കുന്നത്‌ ഇത്‌ ആദ്യമാണ്‌. ആദ്യ ഇന്നിംഗ്സില്‍ 187 റണ്‍സ്‌ നേടിയ ധവാന്‍ പരിക്കിനെ തുടര്‍ന്ന്‌ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിന്‌ എത്തിയില്ല. ശിഖര്‍ ധവാനാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

മൂന്നിന്‌ 75 റണ്‍സ്‌ എന്ന നിലയില്‍ അവസാനദിവസമായ ഇന്നലെ ബാറ്റിംഗ്‌ പുനരാരംഭിച്ച ഓസ്ട്രേലിയക്ക്‌ സ്കോര്‍ 89-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റ്‌ നഷ്ടമായി. 18 റണ്‍സെടുത്ത നൈറ്റ്‌ വാച്ച്മാന്‍ നഥാന്‍ ലിയോണിനെ പ്രഗ്യാന്‍ ഓജ ധോണിയുടെ കൈകളിലെത്തിച്ച്‌ ഇന്ത്യന്‍ കുതിപ്പിന്‌ തുടക്കമിട്ടു. പിന്നീടങ്ങോട്ട്‌ വിക്കറ്റ്‌ വീഴ്ച മാത്രമായിരുന്നു. പിന്നാലെ പുറംവേദനയുമായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ക്ലാര്‍ക്കിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പരമ്പരയില്‍ അഞ്ചാം തവണയും രവീന്ദ്ര ജഡേജക്ക്‌ മുന്നില്‍ കീഴടങ്ങിയാണ്‌ 18 റണ്‍സെടുത്ത ക്ലാര്‍ക്ക്‌ മടങ്ങിയത്‌. സ്കോര്‍ 5ന്‌ 119. നാല്‌ റണ്‍സ്കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആറാം വിക്കറ്റും ഓസീസിന്‌ നഷ്ടമായി. ഇന്ത്യന്‍ ബൗളിംഗിനെ സധൈര്യം നേരിട്ട ഹ്യൂഗ്സാണ്‌ ഇത്തവണ പവലിയനിലേക്ക്‌ മടങ്ങിയത്‌. 69 റണ്‍സെടുത്ത്‌ ഓസീസ്‌ ഇന്നിംഗ്സിലെ ടോപ്‌ സ്കോററായ ഹ്യൂഗ്സിനെ അശ്വിന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. സ്കോര്‍ 6ന്‌ 123. തൊട്ടുപിന്നാലെ ഹെന്‍റിക്വസും മടങ്ങി. രണ്ട്‌ റണ്‍സെടുത്ത ഹെന്‍റിക്വസിനെ ജഡേജ സ്വന്തം ബൗളിംഗില്‍ പിടികൂടി. സ്കോര്‍ 143-ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും ഓസ്ട്രേലിയക്ക്‌ നഷ്ടമായി. 13 റണ്‍സെടുത്ത സിഡിലിനെ ഓജ ക്ലീന്‍ ബൗള്‍ഡാക്കി. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ ബ്രാഡ്‌ ഹാഡിനും മിച്ചല്‍ സ്റ്റാര്‍ക്കും ഒത്തുചേര്‍ന്നത്‌ ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ തെലൊന്ന്‌ ബാധിച്ചു. ഇരുവരും ചേര്‍ന്ന്‌ 36 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്കോര്‍ 179-ല്‍ എത്തിയപ്പോള്‍ 30 റണ്‍സെടുത്ത ഹാഡിനെ അശ്വിന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. അവസാന വിക്കറ്റില്‍ രണ്ടും കല്‍പിച്ച്‌ പൊരുതിയ സ്റ്റാര്‍ക്കും ദോഹര്‍ട്ടിയും ചേര്‍ന്ന്‌ 44 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്ത്‌. ഒടുവില്‍ സ്കോര്‍ 223-ല്‍ എത്തിയപ്പോള്‍ 35 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ജഡേജയുടെ പന്തില്‍ അശ്വിന്‍ പിടികൂടിയതോടെ ഓസീസ്‌ ഇന്നിംഗ്സിന്‌ തിരശ്ശീല വീണു. 18 റണ്‍സുമായി ദോഹര്‍ട്ടി പുറത്താകാതെ നിന്നു.

ഇന്ത്യക്ക്‌ വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജഡേജ എന്നിവര്‍ മൂന്നു വിക്കറ്റ്‌ വീതം വീഴ്‌ത്തി. ഓജയും അശ്വിനും രണ്ടും വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.

133 റണ്‍സ്‌ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച ഇന്ത്യക്ക്‌ ഓപ്പണര്‍മാരായ മുരളി വിജയും ചേതേശ്വര്‍ പൂജായും ചേര്‍ന്ന്‌ ഭേദപ്പെട്ട തുടക്കമാണ്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ 9.2 ഓവറില്‍ ഇരുവരും ചേര്‍ന്ന്‌ 42 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 28 റണ്‍സെടുത്ത മുരളി വിജയിനെ ദോഹര്‍ട്ടിയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ഹാഡിന്‍ സ്റ്റാമ്പ്‌ ചെയ്തതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. പിന്നീട്‌ സ്കോര്‍ 70-ല്‍ എത്തിയപ്പോള്‍ 28 റണ്‍സെടുത്ത പൂജാരയും മടങ്ങി. ലിയോണിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങിയാണ്‌ പൂജാര പുറത്തായത്‌. സ്കോര്‍ 103-ല്‍ എത്തിയപ്പോള്‍ 34 റണ്‍സെടുത്ത വിരാട്‌ കോഹ്ലിയും 116-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത സച്ചിന്‍ റണ്ണൗട്ടായും മടങ്ങിയപ്പോള്‍ ഇന്ത്യ നേരിയ സമ്മര്‍ദ്ദത്തിലായെങ്കിലും ക്യാപ്റ്റന്‍ ധോണിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന്‌ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

Sport

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.