Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഓസ്ട്രേലിയക്ക്‌ തകര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2013, 09:57 pm IST
inCricket

മൊഹാലി: മികച്ച തുടക്കത്തിനുശേഷം ഓസ്ട്രേലിയക്ക്‌ വീണ്ടും തകര്‍ച്ച. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സിലാണ്‌ നല്ല തുടക്കം ലഭിച്ചിട്ടും അത്‌ മുതലാക്കാന്‍ ഓസ്ട്രേലിയന്‍ മുന്‍നിര താരങ്ങള്‍ക്ക്‌ കഴിയാതെ പോയത്‌. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 7 വിക്കറ്റിന്‌ 273 റണ്‍സ്‌ എന്ന നിലയിലാണ്‌. ഒന്നിന്‌ 139 എന്ന നിലയില്‍ നിന്നാണ്‌ ഓസ്ട്രേലിയ 7ന്‌ 273 എന്ന നിലയിലേക്ക്‌ തകര്‍ന്നത്‌. 58 റണ്‍സോടെ സ്റ്റീഫന്‍ സ്മിത്തും 20 റണ്‍സോടെ മിച്ചല്‍ സ്റ്റാര്‍ക്കുമാണ്‌ ക്രീസില്‍. ആദ്യ ദിവസം മഴയത്ത്‌ ഒലിച്ചുപോയിരുന്നു. മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ സ്പിന്നര്‍ രവീന്ദ്ര ജഡേജയും രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയ പേസ്‌ ബൗളര്‍ ഇഷാന്ത്‌ ശര്‍മ്മയുമാണ്‌ ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്‌. രണ്ടാം ടെസ്റ്റ്‌ കളിച്ച ടീമില്‍ നിന്ന്‌ രണ്ട്‌ മാറ്റവുമായാണ്‌ ഇന്ത്യ ഇറങ്ങിയത്‌. ടീമില്‍ നിന്ന്‌ പുറത്തായ ഓപ്പണര്‍ സെവാഗിന്‌ പകരം ശിഖിര്‍ ധവാനും കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച സ്പിന്നര്‍ ഹര്‍ഭജന്‌ പകരം പ്രഗ്യാന്‍ ഓജയുമാണ്‌ ടീമില്‍ ഇടംപിടിച്ചത്‌.

കഴിഞ്ഞ രണ്ട്‌ ടെസ്റ്റുകളില്‍ നിന്ന്‌ വിഭിന്നമായി ഉജ്ജ്വല തുടക്കമാണ്‌ ഓപ്പണര്‍മാരായ കോവനും വാര്‍ണറും ചേര്‍ന്ന്‌ ഓസ്ട്രേലിയക്ക്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ 139 റണ്‍സാണ്‌ ഇരുവരും ചേര്‍ന്ന്‌ നേടിയത്‌. പരമ്പരയില്‍ ആദ്യമായാണ്‌ ഓസീസ്‌ ഓപ്പണര്‍മാര്‍ സെഞ്ച്വറി കൂട്ടുകെട്ട്‌ പടുത്തുയര്‍ത്തിയത്‌. സ്കോര്‍ 139-ല്‍ എത്തിയശേഷമാണ്‌ ഇന്ത്യക്ക്‌ ആദ്യ വിക്കറ്റ്‌ വീഴ്‌ത്താന്‍ കഴിഞ്ഞത്‌. 71 റണ്‍സെടുത്ത ഡേവിഡ്‌ വാര്‍ണറെ രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ ധോണിയുടെ കൈകളിലെത്തിച്ചു. ഇതോടെ ഓസ്ട്രേലിയയുടെ തകര്‍ച്ചയും തുടങ്ങി. ഇതേ സ്കോറില്‍ തന്നെ ഓസീസ്‌ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കും മടങ്ങി. നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണി സ്റ്റാമ്പ്‌ ചെയ്താണ്‌ മൈക്കല്‍ ക്ലാര്‍ക്ക്‌ മടങ്ങിയത്‌. ജഡേജക്ക്‌ തന്നെയാണ്‌ വിക്കറ്റ്‌. പിന്നീട്‌ സ്കോര്‍ 151-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും ഓസ്ട്രേലിയക്ക്‌ നഷ്ടമായി. 31 പന്തുകള്‍ നേരിട്ട്‌ രണ്ട്‌ റണ്‍സ്‌ മാത്രമെടുത്ത ഹ്യൂഗ്സിനെ പ്രഗ്യാന്‍ ഓജ ധോണിയുടെ കൈളിലെത്തിച്ചു. പിന്നീട്‌ കോവനും സ്മിത്തും ചേര്‍ന്ന്‌ ഓസ്ട്രേലിയയെ മുന്നോട്ട്‌ നയിച്ചെങ്കിലും സ്കോര്‍ 198-ല്‍ എത്തിയപ്പോള്‍ അശ്വിനിലൂടെ ഇന്ത്യ വീണ്ടും ആഞ്ഞടിച്ചു. 86 റണ്‍സെടുത്ത്‌ സെഞ്ച്വറിയിലേക്ക്‌ നീങ്ങുകയായിരുന്ന കോവനെ അശ്വിന്റെ പന്തില്‍ വിരാട്‌ കോഹ്ലി പിടികൂടിയതോടെ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്‌ സ്വന്തമായി. സ്കോര്‍ 4ന്‌ 198. പിന്നീട്‌ ഹാഡിനും സ്മിത്തും ചേര്‍ന്ന്‌ സ്കോര്‍ 244-ല്‍ എത്തിച്ചു. എന്നാല്‍ മൂന്ന്‌ പന്തുകള്‍ക്കിടെ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഇഷാന്ത്‌ ശര്‍മ്മ ആഞ്ഞടിച്ചു. 21 റണ്‍സെടുത്ത ഹാഡിനെയും റണ്ണൊന്നുമെടുക്കാതിരുന്ന ഹെന്റിക്വസിനെയും ഇഷാന്ത്‌ ശര്‍മ്മ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഓസീസ്‌ 6ന്‌ 244 എന്ന നിലയിലായി. സ്കോര്‍ 251-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും ഓസീസിന്‌ നഷ്ടമായി. 14 പന്തുകള്‍ നേരിട്ട്‌ റണ്ണൊന്നുമെടുക്കാതിരുന്ന സിഡിലിനെ രവീന്ദ്ര ജഡേജ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി.

ഇതിനിടെ സ്മിത്ത്‌ അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. പിന്നീട്‌ സ്മിത്തും സ്റ്റാര്‍ക്കും ചേര്‍ന്നാണ്‌ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസം അവസാനിപ്പിച്ചത്‌. ഇന്ത്യക്ക്‌ വേണ്ടി രവീന്ദ്ര ജഡേജ 56 റണ്‍സ്‌ വഴങ്ങി മൂന്നുവിക്കറ്റും ഇഷാന്ത്‌ ശര്‍മ്മ 41 റണ്‍സ്‌ വിട്ടുകൊടുത്ത്‌ രണ്ട്‌ വിക്കറ്റുകളും സ്വന്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.