Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആറ്റുകാല്‍ പൊങ്കാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2013, 11:17 pm IST
inSamskriti

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്ക്‌ രാജ്യാന്തര പ്രശസ്തി. അലഹബാദിലെയോ ഹരിദ്വാറിലെയോ കുംഭമേളകളെ അനുസ്മരിപ്പിക്കുന്ന ഭക്തപ്രളയം. ദ്രാവിഡ ജനതയുടെ ആചാരവിശേഷങ്ങളില്‍ സുപ്രധാനമായ പൊങ്കാലനൈവേദ്യ സമര്‍പ്പണത്തിനായി എത്തുന്നവരില്‍ വിദേശികളായ ഭക്തരുമുണ്ട്‌. കുംഭമാസത്തിലെ പൂരം നക്ഷത്രവും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസമാണ്‌ പൊങ്കാല സമര്‍പ്പണം.

പത്തുദിവസം നീളുന്നതാണ്‌ ക്ഷേത്രത്തിലെ ഉത്സവം. ഒന്‍പതാം ദിവസമാണ്‌ വിശ്വപ്രസിദ്ധമായ പൊങ്കാല. പൊങ്കാലദിവസം ആറ്റുകാല്‍ വഴിപാടുകളാണ്‌ ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരായാണ്‌ കുത്തിയോട്ട ബാലന്മാര്‍ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്‌. പൊങ്കാലയ്‌ക്ക്‌ ഒരു മാസം മുന്‍പ്‌ മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. മൂന്നാം ഉത്സവനാള്‍ മുതല്‍ ബാലന്മാര്‍ കുത്തിയോട്ടവ്രതം ആരംഭിക്കും. അന്നുരാവിലെ പള്ളിപ്പലകയില്‍ ഏഴ്‌ ഒറ്റരൂപയുടെ നാണയത്തുട്ടുകള്‍വച്ച്‌ പ്രാര്‍ത്ഥിച്ച്‌ മേല്‍ശാന്തിയില്‍നിന്നും പ്രസാദം സ്വീകരിച്ച്‌ വ്രതം തുടരും. ഈ വ്രതം ഏഴുനാള്‍വരെ നീണ്ടുനില്‍ക്കും. അപ്പോഴേക്കും ദേവിയുടെ തിരുനടയില്‍ അവര്‍ ആയിരത്തിയെട്ട്‌ നമസ്കാരങ്ങളും നടത്തിക്കഴിഞ്ഞിരിക്കും. ഈ കാലയളവില്‍ ഇവരുടെ താമസവും ക്ഷേത്രത്തില്‍ത്തന്നെ. എഴുന്നെള്ളത്തിന്‌ ദേവിക്ക്‌ അകമ്പടി സേവിക്കുന്നതും കുത്തിയോട്ടക്കാരാണ്‌. ദേവിയുടെ തിരുനടയില്‍ വച്ച്‌ ചൂരല്‍കുത്തി എഴുന്നെള്ളിപ്പ്‌ ഘോഷയാത്രയില്‍ പങ്കെടുക്കുവാന്‍ അലംകൃതരായ ബാലന്മാരെ തയ്യാറാക്കി നിര്‍ത്തുന്നു. ചൂരല്‍കുത്തി എഴുന്നെള്ളിപ്പെന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. പൊങ്കാല കഴിഞ്ഞാണ്‌ ചൂരല്‍കുത്ത്‌ ചടങ്ങ്‌. വെള്ളിയിലുള്ള ചെറിയ കൊളുത്തുകള്‍ ബാലന്മാരുടെ നെഞ്ചിന്റെ ഇരുവശങ്ങളിലുമായി കോര്‍ക്കുന്നു. തുടര്‍ന്ന്‌ അകമ്പടി സേവിക്കല്‍. എഴുന്നെള്ളത്ത്‌ തിരികെ ക്ഷേത്രത്തിലെത്തി കോര്‍ത്ത ചൂരല്‍ അഴിക്കുമ്പോഴേ വ്രതം അവസാനിക്കൂ. അണിഞ്ഞൊരുങ്ങിയ പതിനൊന്ന്‌ വയസ്സുവരെയുള്ള ബാലികമാരുടെ ചുണ്ടുകളില്‍ ചെഞ്ചായം തേച്ച്‌, കഴുത്തില്‍ പൂമാലയിട്ട്‌, തലയില്‍ കിരീടംവച്ച്‌ ഇളം കൈകളില്‍ താലം പിടിച്ച്‌ താലത്തില്‍ വച്ച അരിയും കമുകിന്‍ പൂക്കുലയും അഷ്ടമംഗല്യവുമായി ചുവന്ന കലങ്ങള്‍ നിരന്ന നഗരവീഥികളിലൂടെ അവര്‍ ക്ഷേത്രത്തിലേക്ക്‌ വന്നുകൊണ്ടിരിക്കുന്ന കാഴ്ച വര്‍ണനാതീതമാണ്‌.

കണ്ണകി ചരിതം പാടി കാപ്പുകെട്ടി ഭഗവതിയെ കുടിയിരുത്തുന്നതോടെ ഉത്സവത്തിന്‌ തുടക്കമാകും. കൊടുങ്ങല്ലൂരമ്മയെ എഴുന്നെള്ളിച്ച്‌ ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധംവരെയാണ്‌ പൊങ്കാലയ്‌ക്ക്‌ മുന്‍പ്‌ പാടിത്തീര്‍ക്കുന്നത്‌. പാണ്ഡ്യരാജാവിന്റെ നിഗ്രഹത്തെ പ്രതിപാദിക്കുന്ന തോറ്റംപാട്ട്‌ അവസാനിക്കുമ്പോഴേക്ക്‌ വ്രതശുദ്ധിയോടെ പൊങ്കാലയിടാന്‍ കാത്തുനില്‍ക്കുന്ന സ്ത്രീ സഹസ്രങ്ങള്‍ മൈക്കിലൂടെ ഒഴുകി വരുന്ന ഈ സന്ദേശത്തിന്‌ കാതോര്‍ക്കും. “എല്ലാ ഭക്തജനങ്ങളും മന്ത്രോച്ചാരണത്തോടെ പൊങ്കാലയടുപ്പില്‍ തീ കത്തിക്കണമെന്ന്‌” പണ്ടാര അടുപ്പില്‍നിന്നും പകര്‍ന്ന തീ പതിനായിരങ്ങളുടെ പൊങ്കാലയടുപ്പുകളിലേക്ക്‌ പടരുന്നതോടെ വായ്‌ക്കുരവയും ഉയരും. അപ്പോള്‍ ഹോമാഗ്നിയില്‍ നിന്നെന്നപോലെ ഉയരുന്ന വിശുദ്ധമായ പുക തിരുവനന്തപുരം നഗരത്തെ ഭക്തിസാന്ദ്രമാക്കും. വൈകുന്നേരം ശാന്തിക്കാര്‍ പൊങ്കാലക്കലങ്ങളില്‍ തീര്‍ത്ഥജലം തളിക്കാന്‍ തുടങ്ങവെ വിമാനത്തില്‍നിന്നുള്ള പുഷ്പവൃഷ്ടിയുമുണ്ടാകും. വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ നേര്‍ച്ച നേര്‍ന്ന്‌ മനസ്സില്‍ താലോലിച്ചു നടന്ന പൊങ്കാല വഴിപാടിന്റെ നൈവേദ്യം ഭഗവതി ഏറ്റുവാങ്ങിയ സംതൃപ്തിയോടെ ഭക്തലക്ഷങ്ങള്‍ തിരിച്ചുപോകും. അടുത്ത പൊങ്കാലവരെ കാത്തിരിക്കാനുള്ള ക്ഷമ സംഭരിച്ചുകൊണ്ട്‌, പൊങ്കാലയ്‌ക്കുശേഷം രാത്രിയില്‍ ദേവിയുടെ എഴുന്നെള്ളത്താണ്‌.

– പെരിനാട്‌ സദാനന്ദന്‍പിള്ള

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.