Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ജയം; പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2013, 11:40 pm IST
in Cricket

കേപ്ടൗണ്‍: പാക്കിസ്ഥാനെതിരായ ടെസ്റ്റ്‌ പരമ്പര ആതിഥേയരായ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. രണ്ടാം ടെസ്റ്റില്‍ നാല്‌ വിക്കറ്റിന്‌ പാക്കിസ്ഥാനെ കീഴടക്കിയാണ്‌ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയത്‌. ആദ്യ ടെസ്റ്റില്‍ 211 റണ്‍സിന്റെ ഉജ്ജ്വല വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. ഇതോടെ മൂന്ന്‌ ടെസ്റ്റുകളുടെ പരമ്പര 2-0നാണ്‌ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്‌. ആദ്യ ഇന്നിംഗ്സില്‍ 16 റണ്‍സിന്റെ ലീഡ്‌ വഴങ്ങിയശേഷമാണ്‌ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തത്‌. സ്കോര്‍: പാക്കിസ്ഥാന്‍: 338, 169. ദക്ഷിണാഫ്രിക്ക: 326, 6ന്‌ 182. രണ്ട്‌ ഇന്നിംഗ്സിലുമായി അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തുകയും ഒന്നാം ഇന്നിംഗ്സില്‍ 84 റണ്‍സെടുക്കുകയും ചെയ്ത റോബിന്‍ പീറ്റേഴ്സനാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേയാണ്‌ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്‌. ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ ആറാം പരമ്പര വിജയമാണിത്‌. നേരത്തെ ന്യൂസിലാന്റ്‌, ഓസ്ട്രേലിയ, ഇംഗ്ലണ്ട്‌, ശ്രീലങ്ക തുടങ്ങിയവരെയും പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക പരമ്പര നേടിയിരുന്നു.മൂന്നാം ടെസ്റ്റ്‌ 22 മുതല്‍ സെഞ്ചൂറിയനില്‍ നടക്കും.

ജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 182 റണ്‍സ്‌ വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക 43.1 ഓവറില്‍ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 58 റണ്‍സ്‌ നേടിയ ഹാഷിം ആംലയാണ്‌ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ജയം സമ്മാനിച്ചത്‌. എ.ബി. ഡിവില്ലിയേഴ്സ്‌ (36), ഗ്രെയിം സ്മിത്ത്‌ (29), കല്ലിസ്‌ (21), എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. പാക്കിസ്ഥാന്‌ വേണ്ടി സയിദ്‌ അജ്മല്‍ 51 റണ്‍സ്‌ വിട്ടുകൊടുത്ത്‌ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തി.

നേരത്തെ 100/3 എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ പാക്കിസ്ഥാന്‍ 69 റണ്‍സ്‌ കൂടി ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. 65 റണ്‍സെടുത്ത അസര്‍ അലിയും 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും മാത്രാണ്‌ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സില്‍ മികച്ച പ്രകടനം നടത്തിയത്‌. ഇരുവര്‍ക്കും പുറമെ യൂനിസ്‌ ഖാന്‍ 14ഉം ആസാദ്‌ ഷഫീഖ്‌ 19ഉം തന്‍വീര്‍ അഹമ്മദ്‌ 10 നോട്ടൗട്ട്‌ എന്നിവരാണ്‌ പാക്‌ നിരയില്‍ രണ്ടക്കം കടന്നവര്‍. നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ വെര്‍നോണ്‍ ഫിലാന്‍ഡര്‍ തന്നെയാണ്‌ രണ്ടാം ഇന്നിംഗ്സിലും പാക്ക്‌ നിരയുടെ അന്തകനായത്‌. സ്റ്റെയിനും പീറ്റേഴ്സണും മൂന്ന്‌ വിക്കറ്റ്‌ വീതവും വീഴ്‌ത്തി.

ഒന്നാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ 111 റണ്‍സ്‌ വീതം നേടിയ യൂനിസ്‌ ഖാന്റെയും ആസാദ്‌ ഷഫീക്കിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ്‌ 338 റണ്‍സ്‌ നേടിയിരുന്നത്‌. ആദ്യ ഇന്നിംഗ്സില്‍ ഫിലാന്‍ഡര്‍ അഞ്ച്‌ വിക്കറ്റ്‌ നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഒന്നാം ഇന്നിംഗ്സില്‍ 84 റണ്‍സ്‌ നേടിയ പീറ്റേഴ്സണും 61 റണ്‍സ്‌ നേടിയ ഡിവില്ലിയേഴ്സും മാത്രമാണ്‌ മികച്ച പ്രകടനം നടത്തിയത്‌. പാക്കിസ്ഥാന്‌ വേണ്ടി ആദ്യ ഇന്നിംഗ്സില്‍ സയീദ്‌ അജ്മല്‍ ആറ്‌ വിക്കറ്റും അരങ്ങേറ്റക്കാരന്‍ മുഹമ്മദ്‌ ഇര്‍ഫാന്‍ മൂന്ന്‌ വിക്കറ്റുകളും സ്വന്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

Local News

വടക്കേക്കര റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗേറ്റ് അടച്ചിടും, യാത്രക്കാര്‍ ശ്രദ്ധിക്കണം

Kerala

കിഫ്ബി നല്ലത്, പൂര്‍ണമായും ഇല്ലാതാക്കുന്നത് ശരിയായ തീരുമാനമല്ല, സര്‍ക്കാരിനോട് വിയോജിച്ച് ജി. സുധാകരന്‍

News

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Kerala

വെള്ളാപ്പള്ളി രാജിവെക്കണം: യോഗത്തിന്റെ ചരിത്രത്തില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഭാരവാഹി ഉണ്ടായിട്ടില്ലെന്ന് സംരക്ഷണസമിതി

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

കൊയിലാണ്ടിയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് വൻ വിജയം ; എഫ്‌എടിഎഫിൽ വൈസ് പ്രസിഡന്റായി വിവേക് ​​അഗർവാൾ ; ഉറക്കമില്ലാതെ പാകിസ്ഥാൻ

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.