Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൊച്ചിയില്‍ ഇന്ന്‌ താരയുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2013, 10:57 pm IST
in Cricket

കൊച്ചി: ഇന്ത്യ-ഇംഗ്ലണ്ട്‌ ഏകദിനത്തിനും ഇന്ത്യ-പാലസ്തീന്‍ അന്താരാഷ്‌ട്ര ഫുട്ബോള്‍ മത്സരത്തിനും ശേഷം അഭ്രപാളികളിലെ താരരാജാക്കന്മാരുടെ ക്രിക്കറ്റ്‌ മാമാങ്കത്തിന്‌ ഇന്ന്‌ കൊച്ചിയില്‍ അരങ്ങുണരും. സിസിഎല്‍ ക്രിക്കറ്റ്‌ ലീഗിന്റെ മൂന്നാം പതിപ്പിനാണ്‌ ഇന്ന്‌ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അരങ്ങുണരുന്നത്‌. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ രാത്രി ഏഴിന്‌ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നയിക്കുന്ന അമ്മ കേരള സ്ട്രൈക്കേഴ്സും സുനില്‍ ഷെട്ടി നയിക്കുന്ന മുംബൈ ഹീറോസും തമ്മില്‍ ഏറ്റുമുട്ടും. ഈ രണ്ട്‌ മത്സരങ്ങള്‍ മാത്രമാണ്‌ കൊച്ചിയില്‍ നടക്കുക. എട്ട്‌ ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ലീഗില്‍

മറാത്തി സിനിമാലോകത്തിന്റെ പ്രതിനിധികളായി വീര്‍ മറാത്തിയും ഭോജ്പുരി ദബാംഗ്സുമാണ്‌ പുതുതായെത്തുന്നത്‌.

ഇന്ന്‌ രണ്ട്‌ മത്സരങ്ങളാണ്‌ അരങ്ങേറുന്നത്‌. വൈകിട്ട്‌ മൂന്നിന്‌ ചെന്നൈ റിനോസും ബോജ്പുരി ഡബാംഗും തമ്മിലാണ്‌ ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തിന്‌ ശേഷം 6.30 മുതല്‍ 7വരെയാണ്‌ വര്‍ണ്ണശബളമായ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ കലാപരിപാടികളും അരങ്ങേറും. എല്ലാ ടീമുകളുടെയും ക്യാപ്റ്റന്‍മാരും ബ്രാന്‍ഡ്‌ അംബാസിഡര്‍മാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനചടങ്ങില്‍ ബോളിവുഡ്‌ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ മുഖ്യാതിഥിയാകും. മന്ത്രി ഗണേഷ്കുമാര്‍ പതാക ഉയര്‍ത്തും. നടന്‍ മമ്മൂട്ടി ടീമുകളെ പരിചയപ്പെടുത്തും. എല്ലാ ഭാഷകളിലെയും പ്രധാന ചലച്ചിത്ര താരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന്‌ മുംബൈ ഹീറോസും അമ്മ കേരള സ്ട്രൈക്കേഴ്സും തമ്മിലുള്ള മത്സരം നടക്കും. ഉദ്ഘാടന മത്സരങ്ങള്‍ക്ക്‌ ശേഷം എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും വിവിധ വേദികളിലായി മത്സരങ്ങള്‍ നടക്കും. മാര്‍ച്ച്‌ ഒമ്പതിന്‌ ഹൈദരാബാദില്‍ സെമിെ‍ഫെനല്‍ മത്സരങ്ങളും പത്തിനു ബംഗളൂരുവില്‍ ഫൈനലും അരങ്ങേറും. ബംഗാള്‍ െ‍ടെഗേഴ്സ്‌, തെലുങ്ക്‌ വാറിയേഴ്സ്‌, കര്‍ണാടക ബുള്‍ഡോഴ്സ്‌, വീര്‍ മറാത്തി എന്നിവയാണ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍.

വിശാലിന്റെ നായകത്വത്തിലിറങ്ങുന്ന ചെന്നൈ റൈനോസാണ്‌ കഴിഞ്ഞ രണ്ട്‌ സീസണുകളിലും സിസിഎല്ലില്‍ കിരീടം നേടിയിട്ടുള്ളത്‌. കഴിഞ്ഞവര്‍ഷം അരങ്ങേറ്റ മത്സരത്തില്‍ തന്നെ ജയത്തോടെ തുടങ്ങിയ കേരള സ്ട്രൈക്കേഴ്സിന്‌ പക്ഷെ തുടര്‍ന്നങ്ങോട്ട്‌ ശ്രദ്ധേയമായ പ്രകടനമൊന്നും പുറത്തെടുക്കാന്‍ സാധിച്ചില്ല. അഞ്ച്‌ കളികളില്‍ നിന്നും രണ്ട്‌ ജയത്തോടെ അഞ്ചാമതായി സീസണ്‍ അവസാനിപ്പിക്കുകയായിരുന്നു കേരളത്തിന്റെ ടീം.

എന്നാല്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഹീറോസിനെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ്‌ കേരള സ്ട്രൈക്കേഴ്സ്‌. ഇന്നത്തെ മത്സരത്തിലും വിജയം ആവര്‍ത്തിക്കാമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്‌ കേരള ടീം. മുംബൈ ടീം ഇന്നലെ വൈകി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.

മത്സരത്തിനുള്ള പ്രവേശനം സൗജന്യമാണെങ്കിലും ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തി പ്രവേശനം നിയന്ത്രിക്കും. ഫാന്‍സ്‌ അസോസിയേഷനുകളില്‍നിന്നും താര സംഘടനയായ അമ്മയില്‍ നിന്നും സ്റ്റേഡിയത്തില്‍ നിന്ന്‌ നേരിട്ടും സൗജന്യ ടിക്കറ്റുകള്‍ ലഭ്യമാക്കും.

താരക്രിക്കറ്റായതിനാല്‍ സ്റ്റേഡിയം നിറഞ്ഞുകവിയുമെന്ന പ്രതീക്ഷയിലാണ്‌ സംഘാടകര്‍. ഇതോടനുബന്ധിച്ച്‌ വന്‍ സുരക്ഷാ സന്നാഹങ്ങളും സ്റ്റേഡിയത്തിനകത്തും പുറത്തും ഒരുക്കിയിട്ടുണ്ട്‌. കഴിഞ്ഞതവണ പ്രതീക്ഷിച്ചതിലും ഏറെ തിരക്കായതിനാല്‍ നിയന്ത്രിക്കാന്‍ പോലീസിന്‌ ഏറെ പണിപ്പെടേണ്ടി വന്നിരുന്നു.

മോഹന്‍ലാലിന്റെ നായകത്വത്തിലുള്ള കേരള സ്ട്രൈക്കേഴ്സിന്റെ വൈസ്‌ ക്യാപ്റ്റന്‍ ഇന്ദ്രജിത്താണ്‌. കഴിഞ്ഞ സീസണില്‍ കളിച്ച രാജീവ്‌ പിള്ള, നിവിന്‍ പോളി, വിവേക്‌ ഗോപന്‍, മണിക്കുട്ടന്‍, ബിനീഷ്‌ കോടിയേരി, സൈജു കുറുപ്പ്‌, പ്രജോദ്‌ കലാഭവന്‍, റിയാസ്‌ ഖാന്‍, വിനുമോഹന്‍ തുടങ്ങിയവര്‍ക്ക്‌ പുറമെ അര്‍ജുന്‍, അരുണ്‍ ബെന്നി, മഥന്‍ മോഹന്‍, സന്തോഷ്‌ സ്ലീബ, രാഗേന്ദു, സുരേഷ്‌, ഷഫീഖ്‌ റഹ്മാന്‍, രാഹുല്‍ മാധവ്‌ എന്നീ പുതുമുഖങ്ങളുമാണ്‌ ഇത്തവണ ടീമിലുള്ളത്‌. ഭാവന, മമ്മ്ത മോഹന്‍ദാസ്‌ എന്നിവരാണ്‌ കേരള ടീമിന്റെ അംബാസഡര്‍മാര്‍.

സിസിഎല്ലിന്റെ ആദ്യ സീസണില്‍ നാല്‌ ടീമുകള്‍ മാത്രമാണ്‌ കളിച്ചിരുന്നതെങ്കില്‍ രണ്ടാം സീസണില്‍ ടീമുകളുടെ എണ്ണം ആറായി. ഇത്തവണ എട്ട്‌ ടീമുകളാണ്‌ താരയുദ്ധത്തില്‍ മാറ്റുരയ്‌ക്കുന്നത്‌.

സ്പോര്‍ട്സ്‌ ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.