Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിന്ദുക്കളുടെ പലായനം പാക്കിസ്ഥാന്‍ സമ്മതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2013, 10:17 pm IST
in World

ലാഹോര്‍: പാക്കിസ്ഥാനിലെ ഹിന്ദുകുടുംബങ്ങള്‍ ഇന്ത്യയിലേക്ക്‌ പലായനം ചെയ്യുന്നുണ്ടെന്ന്‌ അവസാനം പാക്‌ സര്‍ക്കാര്‍ സമ്മതിച്ചു. ഹിന്ദുക്കളുടെ പലായനം സംബന്ധിച്ച്‌ നിരവധി വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ഇതിന്‌ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്‌ ഇതാദ്യമാണ്‌. ന്യൂനപക്ഷ കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്‌ പോള്‍ ഭട്ടിയാണ്‌ കുടിയേറ്റ വാര്‍ത്തകള്‍ക്ക്‌ സാധൂകരണം നല്‍കിയത്‌.

മെച്ചപ്പെട്ട ഭാവി തേടിയാണ്‌ ന്യൂനപക്ഷ വിഭാഗങ്ങള്‍ പാക്കിസ്ഥാന്‍ വിട്ടുപോകുന്നതെന്ന്‌ ഭട്ടി പറയുന്നു. ഇതിന്‌ യാതൊരു നിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഭട്ടിയെ ഉദ്ധരിച്ച്‌ ഡെയ്‌ലി ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്തു. ഭരണകക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി അംഗമായ ഭട്ടി ന്യൂനപക്ഷ സഖ്യത്തിന്റെ ചെയര്‍മാന്‍ കൂടിയാണ്‌.

നാല്‌ ദശലക്ഷത്തിലധികം ഹിന്ദുക്കള്‍ പാക്കിസ്ഥാനിലുള്ളതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇതു കൂടാതെ 3.9 ദശലക്ഷം ക്രിസ്ത്യാനികളും 16,000 സിഖുകാരും പാക്കിസ്ഥാനിലുണ്ട്‌. പാക്കിസ്ഥാനിലെ സാമൂഹികവ്യവസ്ഥിതിയും മതവിവേചനവും നിര്‍ബന്ധിത മതംമാറ്റവുമെല്ലാം ഹിന്ദുക്കളെയും മറ്റ്‌ ന്യൂനപക്ഷവിഭാഗങ്ങളെയും അസംതൃപ്തരാക്കുന്നു. നിര്‍ബന്ധിത വിവാഹങ്ങള്‍ക്കും ന്യൂനപക്ഷസമൂഹം ഇവിടെ ഇരയാകേണ്ടിവരുന്നു. ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന മേഖലയിലെ കുത്തഴിഞ്ഞ ക്രമസമാധാന നിലയും വെല്ലുവിളിയാണ്‌. ഇക്കാരണങ്ങളാല്‍ 7000 മുതല്‍ 10,000 വരെ ഹിന്ദുകുടുംബങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയി ലേക്ക്‌ കുടിയേറിയതായാണ്‌ കഴിഞ്ഞ ആഗസ്റ്റില്‍ കണക്കുകള്‍ ഉദ്ധരിച്ച്‌ ഒരു പത്രം റിപ്പോര്‍ട്ട്‌ ചെയ്തത്‌.

ന്യൂനപക്ഷങ്ങളുടെ കുടിയേറ്റം സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി ഒരു പാര്‍ലമെന്ററി കമ്മറ്റിക്ക്‌ രൂപം കൊടുത്തിരുന്നു. എന്നാല്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടു പ്രകാരം പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക്‌ വ്യാപക കുടിയേറ്റം നടക്കുന്നില്ല.

അമ്പതോളം ഹിന്ദു കുടുംബങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നും മെച്ചപ്പെട്ട ഭാവി തേടി ഇന്ത്യയിലേക്ക്‌ പോയിട്ടുള്ളതായി ഡോ.പോള്‍ ഭട്ടി പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ അവര്‍ അസംതൃപ്തരാണെന്നും അദ്ദേഹം കണ്ടെത്തി. പാക്കിസ്ഥാനിലെ ഹിന്ദുക്കളോട്‌ യാതൊരു അനീതിയും പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

Kerala

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

പുതിയ വാര്‍ത്തകള്‍

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.