കൊച്ചി: ലോക വിപണിയില്‍ ഇന്ത്യന്‍ നിര്‍മിത സുസുകി സ്വിഫ്റ്റിന് റെക്കോര്‍ഡ് വില്‍പ്പന, കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ മുന്നൂറ് കോടിയിലേറെ മോട്ടോറുകളാണ് വിറ്റഴിഞ്ഞത്. ഇതോടെ സുസുകി സ്വിഫ്റ്റ് ലോകശ്രദ്ധ നേടിയിരിക്കുകയാണ്. ജപ്പാനിലെ യന്ത്ര ബോട്ടുകളില്‍ ഉപയോഗിക്കുന്ന അത്യാധുനിക എന്‍ജിനുകളാണ് മോട്ടോറിന്റെ നിര്‍മാണത്തിന്ന് പ്രഥമസ്ഥാനം നല്‍കിയിരിക്കുന്നത്. 2004 ലാണ് സ്വിഫ്റ്റ് മോഡല്‍ വിപണിയില്‍ എത്തുന്നത്. തുടര്‍ന്ന് ഇന്ത്യ, ഹംഗറി, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. 2005 ലാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മാരുതി സുസുകി സ്വിഫ്റ്റ് മോഡല്‍ രംഗത്തിറക്കുന്നത്.
ലോക വിപണിയില്‍ സ്വിഫ്റ്റിന്റെ വില്‍പ്പന ശരാശരി 13 ശതമാനമാണ്. ഇന്ത്യയില്‍ മാത്രമായി 45 ശതമാനം റെക്കോര്‍ഡ് വളര്‍ച്ചയാണ്. 120-ഓളം രാജ്യാന്തര മാര്‍ക്കറ്റുകളില്‍ സ്വിഫ്റ്റ് മോഡല്‍ വലിയ നേട്ടമാണ് കൊയ്തിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 4.5-6.5 ലക്ഷത്തിനിടയിലാണ് വില. ഈ വര്‍ഷാവസാനത്തോടെ കമ്പനി പൊതുവിപണന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
















